തിരുവനന്തപുരം: വിഴിഞ്ഞം തുറമുഖത്തിന്റെ ട്രയല്‍ റണ്‍ ഉദ്ഘാടനം കേന്ദ്രമന്ത്രി സര്‍ബാനന്ദ സോനോവാളിന്റെ സാന്നിധ്യത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന് നിര്‍വഹിച്ചു. മന്ത്രി വി.എന്‍.വാസവന്, കെ.എന്‍.ബാലഗോപാല്‍, ജി.ആര്. അനില്‍, വി. ശിവന്‍കുട്ടി, കെ. രാജന് തുടങ്ങിയവര്‍ സംബന്ധിച്ചു.
അദാനി ഗ്രൂപ്പ് പ്രതിനിധികളും സംബന്ധിക്കുന്നുണ്ട്. ആദ്യ കണ്ടെയ്നറായ മദര്‍ഷിപ് ഇന്നലെവിഴിഞ്ഞത്ത് എത്തിയിരുന്നു.
ലോകത്തെ രണ്ടാമത്തെ വലിയ ഷിപ്പിങ് കമ്പനിയായ മേസ്ക്കിന്റെ ഉടമസ്ഥതയിലുള്ള ‘സാന്‍ ഫെര്‍ണാണ്ടോ’ മദര്‍ഷിപ്പാണ് തുറമുഖത്തെത്തിയത്.
രാജ്യത്തെ ഏറ്റവും ആഴമേറിയ ട്രാന്‍സ്ഷിപ്മെന്റ് (ചരക്കുമാറ്റം) തുറമുഖം സംസ്ഥാനത്തിന്റെ വികസനക്കുതിപ്പിലേക്ക് വഴി തുറക്കുമെന്നാണ് പ്രതീക്ഷ.
നിലവില്‍ കൊളംബോ തുറമുഖം കൈകാര്യം ചെയ്യുന്ന ആകെ ചരക്കില്‍ ഏതാണ്ട് 60 ശതമാനം ഇന്ത്യയിലേക്കുള്ളതാണ്. ഇതിന്റെ ഗണ്യമായ ഭാഗം ഇനി വിഴിഞ്ഞത്തെത്തും.