കാസര്‍കോട്: സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമയുടെ മൂന്നു വര്‍ഷം നീണ്ടു നില്ക്കുന്ന നൂറാം വാര്‍ഷികാഘോഷങ്ങളുടെ പ്രഖാപന സമ്മേളനം ഡിസംബര്‍ 30ന് കാസര്‍കോട്ട് നടക്കും. പ്രഖ്യാപന സമ്മേളന വിജയത്തിനായി കാസര്‍കോട് മുനിസിപ്പല്‍ കോണ്‍ഫറന്‍സ് ഹാളില്‍ സമസ്ത ബഹുജന സംഗമം നടത്തി.
സയ്യിദ് കെ.എസ് ആറ്റക്കോയ തങ്ങള്‍ കുമ്പോല്‍ ഉദ്ഘാടനം ചെയ്തു. മാലിക് ദീനാര്‍ തങ്ങള്‍ കാസര്‍കോട് കേന്ദ്രീകരിച്ച് തുടക്കം കുറിച്ച ആത്മീയ വൈജ്ഞാനിക പ്രവര്‍ത്തനങ്ങളുടെ തുടര്‍ച്ചയാണ് സമസ്ത നടപ്പിലാക്കി വരുന്നതെന്ന് തങ്ങള്‍ പറഞ്ഞു.
സയ്യിദ് ഫസല്‍ കോയമ്മ തങ്ങള്‍ ഖുറാ അധ്യക്ഷത വഹിച്ചു.
സയ്യിദ് അലി ബാഫഖി തങ്ങള്‍ പ്രാര്‍ത്ഥന നടത്തി.
പേരോട് അബ്ദുല്റഹ്മാന് സഖാഫി, വണ്ടൂര്‍ അബ്ദുല്റഹ്മാന് ഫൈസി, മജീദ് കക്കാട് വിഷയാവതരണം നടത്തി.
എ.പി അബ്ദുല്ല മുസ്ലിയാര് മാണിക്കോത്ത്, കെ.പി ഹുസൈന് സഅദി കെ.സി റോഡ്, ബി.എസ് അബ്ദുല്ലക്കുഞ്ഞി ഫൈസി, സയ്യിദ് ഹസനുല്‍ അഹ്ദല്‍ തങ്ങള്‍, സയ്യിദ് മുഹമ്മദ് അഷ്റഫ് തങ്ങള്‍ ആദൂര്‍, സയ്യിദ് പി.എസ് ആറ്റക്കോയ തങ്ങള്‍ പഞ്ചിക്കല്‍, സയ്യിദ് ജലാലുദ്ദീന്‍ അല്‍ ബുഖാരി, സയ്യിദ് സൈനുല്‍ ആബിദീന്‍ അല്‍ അഹ്ദല്‍ കണ്ണവം, സയ്യിദ് അബ്ദുല്‍ റഹ്മാന് ഷഹീര്‍ അല്‍ബുഖാരി, സയ്യിദ് മുനീറുല്‍ അഹ്ദല്‍ തങ്ങള്‍, സയ്യിദ് ജാഫര്‍ സാദിഖ് സഅദി മാണിക്കോത്ത്, സയ്യിദ് അലവി തങ്ങള്‍ ചെട്ടുംകുഴി, മുസല്‍ മദനി തലക്കി, അഷ്റഫ് നായന്മാര്മൂല, ഹകീം കുന്നില്‍, കെ.ബി മുഹമ്മദ് കുഞ്ഞി, സുലൈമാന്‍ കരിവെള്ളൂര്‍, കാട്ടിപ്പാറ അബ്ദുല്‍ ഖാദിര്‍ സഖാഫി, കൊല്ലമ്പാടി അബ്ദുല്‍ ഖാദര്‍ സഅദി, മുഹമ്മദ് സഖാഫി പാത്തൂര്‍, അബ്ദുല്‍ റഷീദ് പൂങ്ങോട്, സി.എല്‍ ഹമീദ്, ഇല്യാസ് കൊറ്റുമ്പ, അബൂബക്കര്‍ ഹാജി ബേവിഞ്ച, അബ്ദുല്‍ ഖാദിര്‍ ഹാജി പാറപ്പള്ളി, അഹ്മദലി ബെണ്ടിച്ചാല്‍ സംബന്ധിച്ചു.
മുഹമ്മദലി സഖാഫി തൃക്കരിപ്പൂര്‍ സ്വാഗതവും പള്ളങ്കോട് അബ്ദുല്‍ ഖാദിര്‍ മദനി നന്ദിയും പറഞ്ഞു.