കുമ്പള: ദേശീയപാത സര്‍വീസ് റോഡില്‍ വാഹനങ്ങള്‍ തലങ്ങും വിലങ്ങും നിര്‍ത്തിയിടുന്നത് ദുരിതമാകുന്നു. ഇതുകാരണം ഗതാഗതവും സ്തംഭിക്കുകയാണ്. കുമ്പള പള്ളിക്ക് എതിര് വശത്തായി ഹോട്ടലിന് മുന്നിലുള്ള സര്‍വീസ് റോഡിലാണ് വാഹനങ്ങള്‍ യാതൊരു നിയന്ത്രണവുമില്ലാതെ നിര്‍ത്തിയിടുന്നത്. സര്‍വീസ് റോഡിന് സമീപത്തുള്ള ഹോട്ടലിലേക്ക് ഭക്ഷണം കഴിക്കാനെത്തുന്നവരില്‍ പലരുമാണ് കാറും ഇരുചക്ര വാഹനങ്ങളും ഇങ്ങനെ നിര്‍ത്തിയിടുന്നത്. ഇത് കാരണം മറ്റു വാഹനങ്ങള്‍ക്ക് കടന്നു പോകാന്‍ പറ്റാത്ത അവസ്ഥയാണെന്ന് പരാതിയുണ്ട്.