കുമ്പള: പെര്‍വാഡ് കടപ്പുറത്തും ഉപ്പള മൂസോടിയിലും കടല്‍ ക്ഷോഭം രൂക്ഷമാകുന്നു. രണ്ട് കുടുംബങ്ങളെ മാറ്റിപ്പാര്‍പ്പിച്ചു. മൂസോടി മലബാര്‍ നഗറിലെ മൂസ, ഇസ്മായില്‍ എന്നീ കുടുംബങ്ങളെയാണ് മാറ്റിപ്പാര്‍പ്പിച്ചത്. കുമ്പള പെര്‍വാഡ് കടപ്പുറത്ത കടല്‍ ഭിത്തികള്‍ തകര്‍ന്നു. പെര്‍വാഡ് കടപ്പുറത്ത് ചില മത്സ്യത്തൊഴിലാളികളുടെ വീടുകള്‍ അപകട ഭീഷണിയിലാണ്. കടല്‍ക്ഷോഭമുണ്ടായ സ്ഥലങ്ങള്‍ ഉന്നത ഉദ്യോഗസ്ഥര്‍ സന്ദര്‍ശിച്ചു.