കാസര്‍കോട്: ലോക മാതൃദിനത്തോടനുബന്ധിച്ച് സിറ്റിഗോള്‍ഡ് സൗജന്യ ഹെല്‍ത്ത് ചെക്കപ്പ് സേവനം നല്കി.
കുമ്പള ഡോക്ടര്‍സ് ഹോസ്പിറ്റലുമായി സഹകരിച്ചാണ് 6000 രൂപയുടെ ഹെല്‍ത്ത് ചെക്കപ്പ് പൂര്‍ണമായും സൗജന്യമായി ഉപഭോക്താക്കള്‍ക്കായി ചെയ്തുനല്‍കിയത്.
25 ഓളം ഉപഭോക്താക്കള്‍ക്കാണ് സൗജന്യ ഹെല്‍ത്ത് ചെക്കപ്പ് നല്‍കിയത്. കാസര്‍കോട് സി.ഐ അജിത് കുമാര്‍ ഉദ്ഘാടനം നിര്‍വഹിച്ചു. സിറ്റി ഗോള്‍ഡ് ചെയര്മാന് അബ്ദുല്‍ കരീം കോളിയാട്, ഡയറക്ടര്‍മാരായ നൗഷാദ് പി.എ, മുഹമ്മദ് ഇര്‍ഷാദ് കോളിയാട്, ദില്‍ഷാദ് കോളിയാട്, ഷോറൂം മാനേജര്‍ തംജീദ് അടുക്കത്ത്ബയല്‍ സംസാരിച്ചു. ജനറല്‍ ആന്റ് ലാപ്ടോപ്സ്കോപ്പിക് സര്ജന് ഡോ. അരുന്ധതി രാംദാസ്, ഡെന്റിസ്റ്റ് ഡോ. ഷിഫാല ഗഫൂര്‍, ന്യൂട്രി ഡയറ്റീഷന്‍ ഡോ. ആയിശത്ത് ശബ്നം, സൗഖ്യയിലെ ഡോക്ടറായ ആയുര്‍വേദ ഡോ. സുരഭി, ഓര്‍ത്തോ സ്പെഷ്യലിസ്റ്റ് കെ.ആര് സന്ദീപ്, കെ.ആര് ഭട്ട് എന്നിവര്‍ ഹെല്‍ത്ത് ചെക്കപ്പിന് നേതൃത്വം നല്കി.