തൊഴിലാളി ദ്രോഹനടപടികള്‍ അവസാനിപ്പിക്കണം-ആര്‍. ചന്ദ്രശേഖരന്‍

കാസര്‍കോട്: തൊഴില്‍ നിയമ ഭേദഗതിയും 26-ാം ലേബര്‍ കോഡും തൊഴിലാളി വിരുദ്ധ സമീപനമാണെന്നും കോര്‍പറേറ്റുകള്‍ക്കും കുത്തകകള്‍ക്കും ഓശാന പാടുന്ന കേന്ദ്ര,സംസ്ഥാന സര്‍ക്കാര്‍ നടപടിയില്‍ ശക്തമായ പ്രതിഷേധമുണ്ടെന്നും ഐ.എന്‍.ടി. യു.സി. സംസ്ഥാന പ്രസിഡണ്ട് ചന്ദ്രശേഖരന്‍ പറഞ്ഞു. ജില്ലയിലെ പുന:സംഘടിപ്പിക്കപ്പെട്ട ജില്ലാ കമ്മിറ്റിയുടെ പ്രവര്‍ത്തനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.ജില്ലാ പ്രസിഡണ്ട് പി.ജി ദേവ് അധ്യക്ഷത വഹിച്ചു. എം രാജീവന്‍ നമ്പ്യാര്‍, എന്‍. ഗംഗാധരന്‍, കെ.എം. ശ്രീധരന്‍, അര്‍ജുനന്‍ തായലങ്ങാടി, തോമസ്സ് സെബാസ്റ്റ്യന്‍, സി.ഒ.സജി., ലതാ സതിഷ്, എ. കുഞ്ഞമ്പു, […]

കാസര്‍കോട്: തൊഴില്‍ നിയമ ഭേദഗതിയും 26-ാം ലേബര്‍ കോഡും തൊഴിലാളി വിരുദ്ധ സമീപനമാണെന്നും കോര്‍പറേറ്റുകള്‍ക്കും കുത്തകകള്‍ക്കും ഓശാന പാടുന്ന കേന്ദ്ര,സംസ്ഥാന സര്‍ക്കാര്‍ നടപടിയില്‍ ശക്തമായ പ്രതിഷേധമുണ്ടെന്നും ഐ.എന്‍.ടി. യു.സി. സംസ്ഥാന പ്രസിഡണ്ട് ചന്ദ്രശേഖരന്‍ പറഞ്ഞു. ജില്ലയിലെ പുന:സംഘടിപ്പിക്കപ്പെട്ട ജില്ലാ കമ്മിറ്റിയുടെ പ്രവര്‍ത്തനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
ജില്ലാ പ്രസിഡണ്ട് പി.ജി ദേവ് അധ്യക്ഷത വഹിച്ചു. എം രാജീവന്‍ നമ്പ്യാര്‍, എന്‍. ഗംഗാധരന്‍, കെ.എം. ശ്രീധരന്‍, അര്‍ജുനന്‍ തായലങ്ങാടി, തോമസ്സ് സെബാസ്റ്റ്യന്‍, സി.ഒ.സജി., ലതാ സതിഷ്, എ. കുഞ്ഞമ്പു, എം.വി. പത്മനാഭന്‍, സെമീറ ഖാദര്‍, എം.കെ. മാധവന്‍ നായര്‍, സി.ജി.ടോണി, സത്യന്‍ സി. ഉപ്പള, പി.വി. ചന്ദ്രശേഖരന്‍, കെ.സി. രാജന്‍, കെ. സുരേഷ് കുമാര്‍ എന്നിവര്‍ സംസാരിച്ചു.

Related Articles
Next Story
Share it