മംഗളൂരു: സംഘപരിവാര്‍ സംഘടനകളെ സമൂഹമാധ്യമങ്ങളില്‍ രൂക്ഷമായി വിമര്‍ശിക്കുന്ന പോസ്റ്റിട്ട ഫോറസ്റ്റ് ഓഫീസറെ സസ്പെന്റ് ചെയ്തു. കൊയില ഡെപ്യൂട്ടി ഫോറസ്റ്റ് ഓഫീസര്‍ സഞ്ജീവ പൂജാരിയെയാണ് സര്‍വീസില്‍ നിന്ന് സസ്പെന്റ് ചെയ്തത്. സംഘപരിവാര്‍ സംഘടനകള്‍ക്കെതിരെ അപകീര്‍ത്തികരമായ പരാമര്‍ശങ്ങള്‍ എഴുതിയതിനും ഗ്രാമസഭാ യോഗത്തില്‍ ഹിരേബന്ദഡി ഗ്രാമവാസികളുടെ ചോദ്യങ്ങള്‍ക്ക് ഉത്തരം നല്‍കാത്തതിനുമാണ് പൂജാരിയെ സസ്പെന്‍ഡ് ചെയ്യാന്‍ മംഗളൂരുവിലെ ചീഫ് കണ്‍സര്‍വേറ്റര്‍ ഓഫ് ഫോറസ്റ്റ് ആന്‍ഡ് ഡിസിപ്ലിന്‍ അതോറിറ്റിയാണ് ഉത്തരവിട്ടത്.