കുമ്പളയിലും പരിസരത്തും തുടര്‍ച്ചയായി അഞ്ചുദിവസം വൈദ്യുതി മുടങ്ങി; നാട്ടുകാര്‍ വൈദ്യുതി ഓഫീസിലെത്തി പ്രതിഷേധിച്ചു
കുമ്പള: കുമ്പളയിലും പരിസരത്തും തുടര്‍ച്ചയായി അഞ്ചുദിവസം വൈദ്യുതി മുടങ്ങി. ചെറിയ തോതില്‍ കാറ്റും ഇടിമിന്നലും ചാറ്റല്‍ മഴയും വന്നാല്‍ ഉടനെ വൈദ്യുതി തടസ്സമുണ്ടാകുന്നത് പതിവായതോടെ ഇന്നലെ നാട്ടുകാര്‍ വൈദ്യുതി ഓഫീസിലെത്തി പ്രതിഷേധിച്ചു. വൈദ്യുതിതടസ്സം തുടര്‍ന്നാല്‍ ശക്തമായ സമര പരിപാടിയുമായി മുന്നോട്ട് പോകുമെന്ന് മുന്നറിപ്പ് നല്‍കിയതിന് ശേഷമാണ് നാട്ടുകാര്‍ മടങ്ങിയത്. വൈകിട്ട് വൈദ്യുതി മുടങ്ങിയാല്‍ പിറ്റേദിവസമാണ് പുന:സ്ഥാപിക്കുന്നത്. ഇതുമൂലം ഹോട്ടലുകളിലും വീട്ടുകളിലും വെള്ളം പമ്പ് ചെയ്യാന്‍ കഴിയാതെ ഉപഭോക്താക്കള്‍ ഏറെ ബുദ്ധിമുട്ടുന്നു. വൈദ്യുതി മുടങ്ങിയാല്‍ വൈദ്യുതി ഓഫീസിലെ ലാന്റ് […]

കുമ്പള: കുമ്പളയിലും പരിസരത്തും തുടര്‍ച്ചയായി അഞ്ചുദിവസം വൈദ്യുതി മുടങ്ങി. ചെറിയ തോതില്‍ കാറ്റും ഇടിമിന്നലും ചാറ്റല്‍ മഴയും വന്നാല്‍ ഉടനെ വൈദ്യുതി തടസ്സമുണ്ടാകുന്നത് പതിവായതോടെ ഇന്നലെ നാട്ടുകാര്‍ വൈദ്യുതി ഓഫീസിലെത്തി പ്രതിഷേധിച്ചു. വൈദ്യുതിതടസ്സം തുടര്‍ന്നാല്‍ ശക്തമായ സമര പരിപാടിയുമായി മുന്നോട്ട് പോകുമെന്ന് മുന്നറിപ്പ് നല്‍കിയതിന് ശേഷമാണ് നാട്ടുകാര്‍ മടങ്ങിയത്. വൈകിട്ട് വൈദ്യുതി മുടങ്ങിയാല്‍ പിറ്റേദിവസമാണ് പുന:സ്ഥാപിക്കുന്നത്. ഇതുമൂലം ഹോട്ടലുകളിലും വീട്ടുകളിലും വെള്ളം പമ്പ് ചെയ്യാന്‍ കഴിയാതെ ഉപഭോക്താക്കള്‍ ഏറെ ബുദ്ധിമുട്ടുന്നു. വൈദ്യുതി മുടങ്ങിയാല്‍ വൈദ്യുതി ഓഫീസിലെ ലാന്റ് ഫോണിന്റെ റിസീവര്‍ എടുത്തു മാറ്റിവെക്കുകയാണ്. അനന്തപുരത്തെ സബ് സ്റ്റേഷനില്‍ നിന്നുള്ള തകരാറാണ് അധികൃതര്‍ കാരണമായി പറയുന്നത്. വൈദ്യുതി മുടുങ്ങുമ്പോള്‍ മാത്രം പോയി ജീവനക്കാര്‍ അറ്റകുറ്റ പണി നടത്തി തടിയൂരുന്നത് ആര്‍ക്ക് വേണ്ടിയാണെന്നാണ് നാട്ടുകാര്‍ ചോദിക്കുന്നത്. ഇതിന്റെ പണി മുഴുവനായി തീര്‍ക്കാന്‍ അധികൃതര്‍ എന്തുകൊണ്ടു നടപടിയെടുക്കുന്നില്ലെന്ന ചോദ്യം ഉയരുന്നുണ്ട്.