ചട്ടഞ്ചാല്‍: ലോക ഫുട്ബോള്‍ മാമാങ്കത്തെ വരവേല്‍ക്കുന്നതിന്റെ ഭാഗമായി എ.ഐ.വൈ.എഫ് കാസര്‍കോട് ജില്ലാ കമ്മറ്റിയുടെ നേതൃത്വത്തില്‍ ചട്ടഞ്ചാല്‍ എം.സി ടര്‍ഫ് സ്റ്റേഡിയത്തില്‍ നടന്ന സൗഹൃദ ഫുട്ബോള്‍ മത്സരത്തില്‍ സി.പി.ഐ സംസ്ഥാന, ജില്ലാ നേതാക്കളും എ.ഐ.വൈ.എഫ് ജില്ലാ മണ്ഡലം നേതാക്കളും ബൂട്ടണിഞ്ഞു. സി.പി.ഐ ജില്ലാ സെക്രട്ടറി സി.പി ബാബു, സംസ്ഥാന കൗണ്‍സില്‍ അംഗം ടി. കൃഷ്ണന്, എ.ഐ.വൈ.എഫ് ജില്ലാ സെക്രട്ടറി എം. ശ്രീജിത്ത്, പ്രസിഡണ്ട് അജിത്ത്. എം.സി എന്നിവരുടെ നേതൃത്വത്തിലാണ് ടീമുകള്‍ ഇറങ്ങിയത്. സി.പി.ഐ ജില്ലാ ടീമിന് വേണ്ടി നേതാക്കളായ വി. രാജന്, കെ. കുഞ്ഞിരാമന്, അഡ്വ. വി. സുരേഷ്ബാബു, കരുണാകരന് കുന്നത്ത്, ബിജു ഉണ്ണിത്താന്, തുളസീധരന്‍ ബളാനം എന്നിവരും എ.ഐ.വൈ.എഫ് ജില്ലാ ടീമിന് വേണ്ടി നേതാക്കളായ ധനീഷ് ബിരിക്കുളം, സുനില്‍ കാസര്‍കോട്, സനോജ് കാടകം, സുധീഷ് കുറ്റിക്കോല്‍, ഉണ്ണികൃഷ്ണന് മാടിക്കാല്‍, രാകേഷ് രാവണീശ്വരം എന്നിവരും ബൂട്ടണിഞ്ഞു. മണ്ഡലം കമ്മറ്റി ടീമുകള്‍ തമ്മിലായിരുന്നു മത്സരം. വിജയികള്‍ക്ക് സി.പി.ഐ ജില്ലാ സെക്രട്ടറി സി.പി. ബാബു സമ്മാനങ്ങള്‍ വിതരണം ചെയ്തു.