കാസര്‍കോട്: നാല് പതിറ്റാണ്ടിലേറെക്കാലം ജാമിഅ സഅദിയ്യക്കും സമസ്ത പണ്ഡിത സഭക്കും നേതൃത്വം നല്കിയ താജുല്‍ ഉലമാ ഉള്ളാള്‍ തങ്ങളുടെയും നൂറുല്‍ ഉലമാ എം.എ. ഉസ്താദിന്റെയും രണ്ട് ദിവസം നീണ്ട് നില്ക്കുന്ന ആണ്ട് നേര്ച്ചക്കും സനദ് ദാന സമ്മേളനത്തിനും 22ന് ചൊവ്വാഴ്ച ദേളി സഅദിയ്യയില്‍ കൊടിയേറും.
രാവിലെ 7 മണിക്ക് നടക്കുന്ന എട്ടിക്കുളം താജുല്‍ ഉലമാ ഉള്ളാള്‍ തങ്ങള്‍ മഖ്ബറ സിയാറത്തിന് സയ്യിദ് ജുനൈദ് അല്‍ ബുഖാരി മാട്ടൂല്‍ നേതൃത്വം നല്‍കും. 9.30ന് ഗ്രാന്റ് അസംബ്ലി (സ്കൂള്‍ ഗ്രൗണ്ട്) ലഹരിക്കെതിരെയുള്ള പ്രതിജ്ഞക്ക് ബേക്കല്‍ ഡിവൈഎസ്പി സികെ സുനില്‍ കുമാര്‍ നേതൃത്വം നല്‍കും. 1.30ന് സഈദ് മുസ്ലിയാര്, കെ വി ഉസ്താദ്, ഖതീബ് അബ്ദുല്‍ ഖാദിര്‍ മുസ്ലിയാര് സിയാറത്തും വൈകുന്നേരം 3 മണിക്ക് നൂറുല്‍ ഉലമാ എം.എ ഉസ്താദ്, കല്ലട്ര അബ്ദുല്‍ ഖാദിര്‍ ഹാജി സിയാറത്തും നടക്കും. 3.30 ഖത്മുല് ഖുര്‍ആന്‍ ആരംഭം, നേതൃത്വം സയ്യിദ് ഇസ്മാഈല്‍ ഹാദി തങ്ങള്‍ പാനൂര്‍. 4 മണിക്ക് പതാക ഉയര്‍ത്തല്‍ സ്വാഗതസംഘം ചെയര്മാന് സയ്യിദ് ഇബ്രാഹിം പൂക്കുഞ്ഞി തങ്ങള്‍ കല്ലക്കട്ട. 4.30ന് സാംസ്കാരിക സംഗമം സയ്യിദ് ഹസനുല്‍ അഹ്ദല്‍ തങ്ങളുടെ പ്രാര്‍ത്ഥനയോടെ ആരംഭിക്കും. പ്രസിഡന്റ് സയ്യിദ് കെഎസ് ആറ്റക്കോയ തങ്ങള്‍ കുമ്പോലിന്റെ അധ്യക്ഷതയില്‍ മന്ത്രി അഹ്മദ് ദേവര്‍കോവില്‍ ഉദ്ഘാടനം ചെയ്യും. സപ്ലിമെന്റ് പ്രകാശനം അഡ്വ. സിഎച്ച് കുഞ്ഞമ്പു എംഎല്‍എ നിര്‍വ്വഹിക്കും. കര്‍ണാടക പ്രതിപക്ഷ ഉപനേതാവ് യുടി ഖാദര്‍, എംഎല്‍എമാരായ എന്‍ എ നെല്ലിക്കുന്ന്, ഇ ചന്ദ്രശേഖരന്, എ കെ എം അഷ്റഫ്, മുന്‍ മന്ത്രി സി ടി അഹ്മദലി, ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഷാനവാസ് പാദൂര്‍ മുഖ്യാതിഥികളായിരിക്കും. വൈകീട്ട് 7 മണിക്ക് മുഹ്യിദ്ദീന് റാത്തീബ് ആരംഭിക്കും. മുഹമ്മദ് സ്വാലിഹ് സഅദി നേതൃത്വം നല്‍കും. അഷറഫ് സഅദി മല്ലൂര്‍ ഉദ്ബോധനവും ഹംസ മിസ്ബാഹി ഓട്ടപ്പടവ് ആമുഖ പ്രഭാഷണവും നടത്തും.
23ന് രാവിലെ 6 മണിക്ക് ആംഭിക്കുന്ന താജുല്‍ ഉലമ-നൂറുല്‍ ഉലമ മൗലിദിന് സയ്യിദ് അഹ്മദ് മുഖ്താര്‍ തങ്ങള്‍ കുമ്പോല്‍ നേതൃത്വം നല്‍കും. 9.30ന് അലുംനി മീറ്റ് ആരംഭിക്കും. 10 മണിക്ക് നടക്കുന്ന സഅദി പണ്ഡിത സംഗമം സയ്യിദ് പി എസ് ആറ്റക്കോയ തങ്ങള്‍ ബാഹസന്‍ പഞ്ചിക്കലിന്റെ പ്രാര്‍ത്ഥനയോടെ തുടക്കമാകും. സയ്യിദ് ജലാലുദ്ദീന്‍ സഅദി അല്‍ബുഖാരി മള്ഹറിന്റെ അധ്യക്ഷതയില്‍ സയ്യിദ് കെഎസ് ആറ്റക്കോയ തങ്ങള്‍ കുമ്പോല്‍ ഉദ്ഘാടനം ചെയ്യും. സയ്യിദ് ഇബ്രാഹിം ഖലീല്‍ അല്‍ ബുഖാരി ഉദ്ബോധനം നടത്തും. എ പി അബ്ദുല്ല മുസ്ലിയാര് മാണിക്കോത്ത്, കെ കെ ഹുസൈന് ബാഖവി, പി പി ഉബൈദുള്ളാഹി സഅദി പ്രസംഗിക്കും. 12 മണിക്ക് സ്ഥാന വസ്ത്ര വിതരണം സയ്യിദ് ജഅ്ഫര്‍ സാദിഖ് തങ്ങള്‍ കുമ്പോല്‍ നിര്‍വ്വഹിക്കും. 1 മണിക്ക് പ്രവാസി സംഗമം സയ്യിദ് സൈനുല്‍ ആബിദീന്‍ അല്‍ അഹ്ദല്‍ കണ്ണവത്തിന്റെ അധ്യക്ഷതയില്‍ സയ്യിദ് അതാഉള്ള തങ്ങള്‍ പ്രാര്‍ത്ഥന നടത്തും. മര്‍സൂഖ് സഅദി പാപിനിശ്ശേരി വിഷയാവതരണം നടത്തും. 2.30ന് ആരംഭിക്കുന്ന പ്രാസ്ഥാനിക സംഗമം സയ്യിദ് ഹാമിദ് ഇമ്പിച്ചികോയ തങ്ങളുടെ പ്രാര്‍ത്തനയോടെ തുടക്കമാകും. സമസ്ത കേന്ദ്ര മുശാവറ അംഗം മുഹമ്മദലി സഖാഫി തൃക്കരിപൂരിന്റെ അധ്യക്ഷതയില്‍ സംസ്ഥാന ഹജ്ജ് കമ്മിറ്റി ചെയര്മാന് സി മുഹമ്മദ് ഫൈസി ഉദ്ഘാടനം ചെയ്യും. കൂറ്റമ്പാറ അബ്ദുല്‍ റഹ്മാന് ദാരി വിഷയാവതരണം നടത്തും.
5 മണിക്ക് സനദ് ദാന സമാപന പ്രാര്‍ത്ഥനാ സമ്മേളനം സയ്യിദ് അലി ബാഫഖി തങ്ങളുടെ പാര്‍ത്ഥനയോടെ ആരംഭിക്കും. പ്രസിഡന്റ് സയ്യിദ് കെ എസ് ആറ്റക്കോയ തങ്ങള്‍ കുമ്പോലിന്റെ അധ്യക്ഷതയില്‍ കേരള മുസ്ലിം ജമാഅത്ത് സംസ്ഥാന ജനറല്‍ സെക്രട്ടറി സയ്യിദ് ഇബ്രാഹിം ഖലീല്‍ അല്‍ ബുഖാരി ഉദ്ഘാടനം ചെയ്യും. സമസ്ത പ്രസിഡന്റ് ഇ സുലൈമാന്‍ മുസ്ലിയാര് സനദ് ദാനം നിര്‍വ്വഹിക്കും. പ്രിന്‍സിപ്പല്‍ എ പി അബ്ദുല്ല മുസ്ലിയാര് മാണിക്കോത്ത് സനദ് ദാന പ്രസംഗവും പേരോട് അബ്ദുല്‍ റഹ്മാന് സഖാഫി മുഖ്യപ്രഭാഷണവും നടത്തും. കെപി അബൂബക്കര്‍ മുസ്ലിയാര് പട്ടുവം, ഹസ്സന് മുസ്ലിയാര് വയനാട്, വിപിഎം ഫൈസി വില്ല്യാപ്പള്ളി, അബ്ദുല്‍ ഹമീദ് മുസ്ലിയാര് മാണി, കെ കെ ഹുസൈന് ബാഖവി, എം വി അബ്ദുല്‍ റഹ്മാന് മുസ്ലിയാര് പെരിയാരം, കൂറ്റമ്പാറ അബ്ദുല്‍ റഹ്മാന് ദാരി, ഡോ അബ്ദുല്‍ ഹകീം അസ്ഹരി, ശാഫി സഅദി ബംഗളൂരു, എസ്എസ്എഫ് സംസ്ഥാന ജനറല്‍ സെക്രട്ടറി സി എന്‍ ജഅ്ഫര്‍ പ്രസംഗിക്കും. കെ പി ഹുസൈന് സഅദി കെ സി റോഡ് സ്വാഗതം പറയും. ജനറല്‍ സെക്രട്ടറി സയ്യിദ് ഫസല്‍ കോയമ്മ തങ്ങല് അല്‍ബുഖാരി കുറാ സമാപന പ്രാര്‍ത്ഥന നടത്തും.
സ്ഥാപനത്തിന്റെ പ്രവര്‍ത്തന മേഖലയില്‍ നാലര പതിറ്റാണ്ടിലേറെ കാലം സജീവ സാന്നിദ്ധ്യവും സഹായവും നല്കിയ സെക്രട്ടറിയേറ്റ് അംഗവും സാമൂഹ്യ രാഷ്ട്രീയ സാംസ്കാരിക രംഗത്തെ നിറ സാന്നിധ്യവുമായ ഹാജി അബ്ദുല്ല ഹുസൈന് കടവത്തിനെ പരിപാടിയില്‍ ആദരിക്കും.
പത്ര സമ്മേളനത്തില്‍ സയ്യിദ് ഇബ്രാഹിം പൂക്കുഞ്ഞി തങ്ങള്‍ കല്ലക്കട്ട (ചെര്‍മാന്‍, സ്വാഗതസംഘം), സയ്യിദ് സൈനുല്‍ ആബിദീന്‍ അല്‍ അഹ്ദല്‍ കണ്ണവം (കണ്‍വീനര്‍, സ്വാഗതസംഘം), പള്ളങ്കോട് അബ്ദുല്‍ ഖാദര്‍ മദനി (ചെയര്മാന്, പ്രോഗ്രാം), കൊല്ലമ്പാടി അബ്ദുല്‍ ഖാദര്‍ സഅദി (വൈസ് ചെയര്മാന്, സ്വാഗതസംഘം), സയ്യിദ് ജഅ്ഫര്‍ സ്വാദിഖ് തങ്ങള്‍ മാണിക്കോത്ത് (ചെയര്മാന്, പ്രചരണം), അഹ്മദ് ബെണ്ടിച്ചാല്‍ (ട്രഷറര്‍, സ്വാഗതസംഘം), സി എല്‍ ഹമീദ് (കണ്‍വീനര്‍, മീഡിയ) സംബന്ധിച്ചു.