കുമ്പളയില്‍ കുടുങ്ങിയ ആന്ധ്രാസ്വദേശിയായ 91കാരന്‍ ആസ്പത്രിയില്‍; സംരക്ഷിക്കണമെന്നാവശ്യം

കുമ്പള: കോവിഡിനെ തുടര്‍ന്ന് കുമ്പളയില്‍ കുടുങ്ങിയ ആന്ധ്ര സ്വദേശിയായ 91കാരന്‍ അസുഖത്തെ തുടര്‍ന്ന് ആസ്പത്രിയില്‍ ചികിത്സയില്‍. ആന്ധ്ര സ്വദേശിയായ നാഗസ്വാമിയാണ് ഒരുമാസത്തോളമായി കുമ്പള സഹകരണാസ്പത്രിയില്‍ ചികിത്സയില്‍ കഴിയുന്നത്. ക്ഷേത്രങ്ങള്‍ സന്ദര്‍ശിക്കാറുള്ള നാഗസ്വാമി കുമ്പളയിലെ നിത്യാനന്ദമഠത്തിലേക്കും എല്ലാ വര്‍ഷവും വരാറുണ്ട്. ഈ വര്‍ഷവും നാഗസ്വാമി നിത്യാനന്ദമഠത്തിലെത്തിയെങ്കിലും കോവിഡ് പശ്ചാത്തലത്തില്‍ ലോക്ഡൗണ്‍ പ്രഖ്യാപിച്ചതോടെ നാട്ടിലേക്ക് തിരിച്ചുപോകാനായില്ല. ലോക്ഡൗണ്‍ പിന്നീട് പിന്‍വലിച്ചെങ്കിലും വാര്‍ധക്യസഹജമായ അവശതയും അസുഖവും കാരണം നടക്കാന്‍ പോലുമാകാത്ത അവസ്ഥയിലായ നാഗസ്വാമിയെ നിത്യാനന്ദമഠം അധികൃതര്‍ സംരക്ഷിക്കുകയായിരുന്നു. ഒരുമാസം മുമ്പ് അസുഖം […]

കുമ്പള: കോവിഡിനെ തുടര്‍ന്ന് കുമ്പളയില്‍ കുടുങ്ങിയ ആന്ധ്ര സ്വദേശിയായ 91കാരന്‍ അസുഖത്തെ തുടര്‍ന്ന് ആസ്പത്രിയില്‍ ചികിത്സയില്‍. ആന്ധ്ര സ്വദേശിയായ നാഗസ്വാമിയാണ് ഒരുമാസത്തോളമായി കുമ്പള സഹകരണാസ്പത്രിയില്‍ ചികിത്സയില്‍ കഴിയുന്നത്. ക്ഷേത്രങ്ങള്‍ സന്ദര്‍ശിക്കാറുള്ള നാഗസ്വാമി കുമ്പളയിലെ നിത്യാനന്ദമഠത്തിലേക്കും എല്ലാ വര്‍ഷവും വരാറുണ്ട്. ഈ വര്‍ഷവും നാഗസ്വാമി നിത്യാനന്ദമഠത്തിലെത്തിയെങ്കിലും കോവിഡ് പശ്ചാത്തലത്തില്‍ ലോക്ഡൗണ്‍ പ്രഖ്യാപിച്ചതോടെ നാട്ടിലേക്ക് തിരിച്ചുപോകാനായില്ല. ലോക്ഡൗണ്‍ പിന്നീട് പിന്‍വലിച്ചെങ്കിലും വാര്‍ധക്യസഹജമായ അവശതയും അസുഖവും കാരണം നടക്കാന്‍ പോലുമാകാത്ത അവസ്ഥയിലായ നാഗസ്വാമിയെ നിത്യാനന്ദമഠം അധികൃതര്‍ സംരക്ഷിക്കുകയായിരുന്നു. ഒരുമാസം മുമ്പ് അസുഖം വന്നതോടെ സ്വാമിയെ കുമ്പളയിലെ ജില്ലാ സഹകരണാസ്പത്രിയില്‍ പ്രവേശിപ്പിച്ചു. മഠം ജീവനക്കാരുടെ പരിചരണത്തിലാണ് ഇപ്പോഴും സ്വാമിയുള്ളത്. ഉറ്റവര്‍ ആരും ഒപ്പമില്ലാത്തതിനാല്‍ എല്ലാ സമയവും നാഗസ്വാമിയെ പരിചരിക്കാന്‍ കഴിയാത്ത സ്ഥിതിയാണ് മഠം ജീവനക്കാര്‍ക്കുള്ളത്. നാഗസ്വാമിക്കുവേണ്ടി മഠം അധികൃതര്‍ക്ക് ഇതിനകം 50,000 രൂപയോളം ചെലവായിട്ടുണ്ട്. പലരില്‍ നിന്നും പിരിച്ചെടുത്താണ് ഇത്രയും തുക സ്വരൂപിച്ചത്. കോവിഡ് മൂലമുള്ള സാമ്പത്തിക പ്രതിസന്ധി നിലനില്‍ക്കുന്നതിനാല്‍ സ്വാമിയുടെ ചെലവിനുള്ള പണം ഇനിയും കണ്ടെത്തുക പ്രയാസമാണെന്ന് മഠം അധികൃതര്‍ പറയുന്നു. ഈ സാഹചര്യത്തില്‍ നാഗസ്വാമിയുടെ സംരക്ഷണം ജില്ലാ ഭരണകൂടമോ സന്നദ്ധസംഘടനകളോ ഏറ്റെടുക്കണമെന്ന് നിത്യാനന്ദമഠം അധികൃതര്‍ ആവശ്യപ്പെട്ടു.

Related Articles
Next Story
Share it