കണ്ണൂരില്‍ എട്ടാംക്ലാസ് വിദ്യാര്‍ഥിനി ആത്മഹത്യ ചെയ്ത സംഭവം; അധ്യാപകര്‍ക്കെതിരെ ആത്മഹത്യാപ്രേരണാകുറ്റം ചുമത്തി

കണ്ണൂര്‍: കണ്ണൂരില്‍ എട്ടാംക്ലാസ് വിദ്യാര്‍ഥിനി റിയ പ്രവീണ്‍ ആത്മഹത്യ ചെയ്ത സംഭവത്തില്‍ അധ്യാപകര്‍ക്കെതിരെ പൊലീസ് ആത്മഹത്യ പ്രേരണാ കുറ്റം ചുമത്തി കേസെടുത്തു. ക്ലാസ് ടീച്ചര്‍ ഷോജ, കായികാധ്യാപകന്‍ രാഗേഷ് എന്നിവര്‍ക്കെതിരെയാണ് കേസെടുത്തത്. റിയയുടെ ആത്മഹത്യാക്കുറിപ്പില്‍ ഈ അധ്യാപകരുടെ പേരുകള്‍ പരാമര്‍ശിച്ചിരുന്നു. മാനസിക സമ്മര്‍ദ്ദത്തിലാക്കുന്ന തരത്തില്‍ അധ്യാപകര്‍ അധിക്ഷേപിച്ചതിനാലാണ് കുട്ടി ആത്മഹത്യ ചെയ്തതെന്ന് ചക്കരക്കല്‍ പൊലീസ് കോടതിയില്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍ പറയുന്നു. റിയ ഡെസ്‌കിലും ചുമരിലും മഷി ആക്കിയതില്‍ പിഴയായി ഇരുപത്തി അയ്യായിരം രൂപ നല്‍കണമെന്ന് അധ്യാപകര്‍ ആവശ്യപ്പെട്ടതായി […]

കണ്ണൂര്‍: കണ്ണൂരില്‍ എട്ടാംക്ലാസ് വിദ്യാര്‍ഥിനി റിയ പ്രവീണ്‍ ആത്മഹത്യ ചെയ്ത സംഭവത്തില്‍ അധ്യാപകര്‍ക്കെതിരെ പൊലീസ് ആത്മഹത്യ പ്രേരണാ കുറ്റം ചുമത്തി കേസെടുത്തു. ക്ലാസ് ടീച്ചര്‍ ഷോജ, കായികാധ്യാപകന്‍ രാഗേഷ് എന്നിവര്‍ക്കെതിരെയാണ് കേസെടുത്തത്. റിയയുടെ ആത്മഹത്യാക്കുറിപ്പില്‍ ഈ അധ്യാപകരുടെ പേരുകള്‍ പരാമര്‍ശിച്ചിരുന്നു. മാനസിക സമ്മര്‍ദ്ദത്തിലാക്കുന്ന തരത്തില്‍ അധ്യാപകര്‍ അധിക്ഷേപിച്ചതിനാലാണ് കുട്ടി ആത്മഹത്യ ചെയ്തതെന്ന് ചക്കരക്കല്‍ പൊലീസ് കോടതിയില്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍ പറയുന്നു. റിയ ഡെസ്‌കിലും ചുമരിലും മഷി ആക്കിയതില്‍ പിഴയായി ഇരുപത്തി അയ്യായിരം രൂപ നല്‍കണമെന്ന് അധ്യാപകര്‍ ആവശ്യപ്പെട്ടതായി സഹപാഠി വെളിപ്പെടുത്തിയിരുന്നു.

Related Articles
Next Story
Share it