കാസര്‍കോട്: ശനിയാഴ്ച ജില്ലയില്‍ 87 പേര്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു. ഇതോടെ രോഗം സ്ഥിരീകരിച്ചവരുടെ എണ്ണം 25755 ആയി. ചികിത്സയിലുണ്ടായിരുന്ന 110 പേര്‍ക്ക് കോവിഡ് നെഗറ്റീവായതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. എ.വി. രാംദാസ് പറഞ്ഞു. നിലവില്‍ 821 പേരാണ് ജില്ലയില്‍ ചികിത്സയിലുള്ളത്.
വീടുകളില്‍ 6075 പേരും സ്ഥാപനങ്ങളില്‍ 352 പേരുമുള്‍പ്പെടെ ജില്ലയില്‍ ആകെ നിരീക്ഷണത്തിലുള്ളത് 6427 പേരാണ്. പുതിയതായി 518 പേരെ കൂടി നിരീക്ഷണത്തിലാക്കി. സെന്റിനല്‍ സര്‍വ്വേ അടക്കം പുതിയതായി 1089 സാമ്പിളുകള്‍ കൂടി പരിശോധനയ്ക്ക് അയച്ചു. 202 പേരുടെ പരിശോധനാ ഫലം ലഭിക്കാനുണ്ട്. 426 പേര് നിരീക്ഷണ കാലയളവ് പൂര്‍ത്തിയാക്കി. 67 പേരെ ആസ്പത്രികളിലും കോവിഡ് കെയര്‍ സെന്ററുകളിലുമായി പ്രവേശിപ്പിച്ചു. ആസ്പത്രികളില്‍ നിന്നും കോവിഡ് കെയര്‍ സെന്ററുകളില്‍ നിന്നും 110 പേരെ ഡിസ്ചാര്‍ജ് ചെയ്തു.