കാസര്‍കോട്: ജില്ലയില്‍ ബുധനാഴ്ച 84 പേര്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു. ഇതോടെ രോഗം സ്ഥിരീകരിച്ചവരുടെ എണ്ണം 26090 ആയി. ചികിത്സയിലുണ്ടായിരുന്ന 52 പേര്‍ക്ക് കോവിഡ് നെഗറ്റീവായി.
വീടുകളില്‍ 5668 പേരും സ്ഥാപനങ്ങളില്‍ 349 പേരുമുള്‍പ്പെടെ ജില്ലയില്‍ ആകെ നിരീക്ഷണത്തിലുള്ളത് 6017 പേരാണ്. പുതിയതായി 439 പേരെ കൂടി നിരീക്ഷണത്തിലാക്കി. സെന്റിനല്‍ സര്‍വ്വേ അടക്കം പുതിയതായി 516 സാമ്പിളുകള്‍ കൂടി പരിശോധനയ്ക്ക് അയച്ചു. 114 പേരുടെ പരിശോധനാ ഫലം ലഭിക്കാനുണ്ട്. 447 പേര് നിരീക്ഷണ കാലയളവ് പൂര്‍ത്തിയാക്കി. 87 പേരെ ആസ്പത്രികളിലും കോവിഡ് കെയര്‍ സെന്ററുകളിലുമായി പ്രവേശിപ്പിച്ചു. ആസ്പത്രികളില്‍ നിന്നും കോവിഡ് കെയര്‍ സെന്ററുകളില്‍ നിന്നും 52 പേരെ ഡിസ്ചാര്‍ജ് ചെയ്തു.
ഇന്ന് ജില്ലയില്‍ കോവിഡ് സ്ഥിരീകരിച്ചവരുടെ തദ്ദേശ സ്വയംഭരണ സ്ഥാപനം തിരിച്ചുള്ള കണക്ക്:
അജാനൂര്‍-6
ബളാല്‍-1
ബേഡഡുക്ക-1
ചെമ്മനാട്-2
ഈസ്റ്റ് എളേരി-2
കളളാര്‍-2
കാഞ്ഞങ്ങാട്-15
കാസര്‍കോട്-5
കയ്യൂര്‍ ചീമേനി-3
കിനാനൂര്‍ കരിന്തളം-3
കോടോം ബേളൂര്‍-4
മധൂര്‍-3
മടിക്കൈ-1
മഞ്ചേശ്വരം-1
മൊഗ്രാല്‍പുത്തൂര്‍-1
മുളിയാര്‍-1
നീലേശ്വരം-8
പടന്ന-2
പള്ളിക്കര-5
പനത്തടി-9
പുല്ലൂര്‍ പെരിയ-1
തൃക്കരിപ്പൂര്‍-5
ഉദുമ-3
ഇന്ന് കോവിഡ് ഭേദമായവരുടെ തദ്ദേശ സ്വയംഭരണ സ്ഥാപനം തിരിച്ചുള്ള കണക്ക്:
അജാനൂര്‍-1
ബളാല്‍-5
ബേഡഡുക്ക-2
ചെങ്കള-2
ഈസ്റ്റ് എളേരി-1
എന്മകജെ-1
കളളാര്‍-1
കാഞ്ഞങ്ങാട്-4
കാറഡുക്ക-1
കാസര്‍കോട്-2
കയ്യൂര്‍ ചീമേനി-3
കിനാനൂര്‍ കരിന്തളം-2
കോടോം ബേളൂര്‍-1
കുറ്റിക്കോല്‍-1
മധൂര്‍-3
മടിക്കൈ-1
മംഗല്പാടി-5
മീഞ്ച-1
മഞ്ചേശ്വരം-1
നീലേശ്വരം-2
പള്ളിക്കര-2
പിലിക്കോട്-4
തൃക്കരിപ്പൂര്‍-2
വെസ്റ്റ് എളേരി-2
മറ്റ് ജില്ല
കൊടുവള്ളി-1
എടവക-1