മണിക്കൂറില്‍ ഫേസ്ബുക്കില്‍ പോസ്റ്റ്‌ചെയ്തത് 797 പെയിന്റിങ്ങുകള്‍; കാഞ്ഞങ്ങാട് സ്വദേശികള്‍ ഗിന്നസ് ബുക്കില്‍

കാഞ്ഞങ്ങാട്: ഒരുമണിക്കൂറില്‍ ഏറ്റവും കൂടുതല്‍ പെയിന്റിങ്ങുകള്‍ ഫേസ്ബുക്കില്‍ പോസ്റ്റ്‌ചെയ്ത് കാഞ്ഞങ്ങാട്ടെ ചിത്രകലാ വിദ്യാലയം ഗിന്നസ് ബുക്കില്‍ ഇടം നേടി. ഹൊസ്ദുര്‍ഗിലെ ടാലന്റ് എഡ്ജ് ചിത്രകലാ വിദ്യാലയമാണ് നേട്ടം കൊയ്തത്. ഒരുമണിക്കൂറില്‍ 797 ചിത്രങ്ങളാണ് ഫേസ്ബുക്കില്‍ പ്രദര്‍ശിപ്പിച്ച് റിക്കാര്‍ഡിട്ടത്. അപൂര്‍വ്വനേട്ടത്തിന് പിന്നില്‍ വിദ്യാലയത്തിലെ ചിത്രകലാ അധ്യാപകന്‍ കെ.ആര്‍.സി. തായന്നൂര്‍, വിദ്യാര്‍ത്ഥികളായ കെ.പി. അനിതകുമാരി, ഡോ. രമ്യ സജിത്ത്, ജോയല്‍ കെ. ബിജു എന്നിവരാണ് പങ്കാളികളായത്. 112 രാജ്യങ്ങളില്‍ നിന്നായി 1459 പേരാണ് വരയുത്സവത്തില്‍ പങ്കെടുത്തത്. ആര്‍ട്ടിസ്റ്റുകളുടെ കൂട്ടായ്മയായ റെഡ് […]

കാഞ്ഞങ്ങാട്: ഒരുമണിക്കൂറില്‍ ഏറ്റവും കൂടുതല്‍ പെയിന്റിങ്ങുകള്‍ ഫേസ്ബുക്കില്‍ പോസ്റ്റ്‌ചെയ്ത് കാഞ്ഞങ്ങാട്ടെ ചിത്രകലാ വിദ്യാലയം ഗിന്നസ് ബുക്കില്‍ ഇടം നേടി. ഹൊസ്ദുര്‍ഗിലെ ടാലന്റ് എഡ്ജ് ചിത്രകലാ വിദ്യാലയമാണ് നേട്ടം കൊയ്തത്.
ഒരുമണിക്കൂറില്‍ 797 ചിത്രങ്ങളാണ് ഫേസ്ബുക്കില്‍ പ്രദര്‍ശിപ്പിച്ച് റിക്കാര്‍ഡിട്ടത്. അപൂര്‍വ്വനേട്ടത്തിന് പിന്നില്‍ വിദ്യാലയത്തിലെ ചിത്രകലാ അധ്യാപകന്‍ കെ.ആര്‍.സി. തായന്നൂര്‍, വിദ്യാര്‍ത്ഥികളായ കെ.പി. അനിതകുമാരി, ഡോ. രമ്യ സജിത്ത്, ജോയല്‍ കെ. ബിജു എന്നിവരാണ് പങ്കാളികളായത്.
112 രാജ്യങ്ങളില്‍ നിന്നായി 1459 പേരാണ് വരയുത്സവത്തില്‍ പങ്കെടുത്തത്. ആര്‍ട്ടിസ്റ്റുകളുടെ കൂട്ടായ്മയായ റെഡ് ആര്‍ട്ടും ഐ.ഐ.ആര്‍.എഫും (യു.എസ്) ചേര്‍ന്നാണ് മത്സരമൊരുക്കിയത്. 750 എന്ന മുന്‍കാല റിക്കാര്‍ഡ് മറികടന്നാണ് 797 എന്ന പുതിയ സംഖ്യയിലെത്തിയത്. കേരളത്തില്‍ നിന്ന് 20 കലാകാരന്മാരാണ് ഉദ്യമത്തില്‍ പങ്കെടുത്തത്. ആര്‍ട്ടിസ്റ്റ് രാജ് ബെല്‍റാമാണ് കേരളത്തിലെ കലാകാരന്മാരെ ഏകോപിപ്പിച്ചത്.

Related Articles
Next Story
Share it