ദുബായ് ഡ്യൂട്ടി ഫ്രീ നറുക്കെടുപ്പില്‍ ബെള്ളിക്കോത്ത് സ്വദേശിയടക്കം 4 മലയാളികള്‍ക്ക് ഏഴേകാല്‍ കോടി

പാലക്കുന്ന്: കോവിഡ് മഹാമാരിയിലെ ഞെരുക്കത്തില്‍ അബുദാബിയിലെ സ്വകാര്യ സ്ഥാപനത്തില്‍ ജോലി നഷ്ടപ്പെട്ട ബെള്ളിക്കോത്ത് കപ്പണക്കാല്‍ സ്വദേശി നവനീത് രാജീവന്‍ അടക്കം 4 മലയാളികള്‍ ദുബായ് ഡ്യൂട്ടി ഫ്രീയുടെ മില്ലേനിയം മില്യനെയര്‍ ഫൈനസ്റ്റ് സര്‍പ്രൈസ് നറുക്കെടുപ്പില്‍ ഏഴേകാല്‍ കോടി സമ്മാനത്തിന് അര്‍ഹരായി. അബുദാബിയിലെ സ്വകാര്യ കമ്പനിയില്‍ ഹെല്‍ത്ത് ആന്റ് സേഫ്റ്റി ഓഫീസറായിരുന്നു. എന്നാല്‍ മാസങ്ങള്‍ക്ക് മുമ്പ് ഈ ജോലി നഷ്ടപ്പെട്ടു. ഒപ്പം ജോലി ചെയ്തിരുന്ന മലയാളികളായ മൂന്നുപേരും ബെള്ളിക്കോത്തെ മറ്റൊരു സുഹൃത്തും ചേര്‍ന്നാണ് ഓണ്‍ലൈനിലൂടെ ടിക്കറ്റെടുത്തത്. തുക തുല്യമായി […]

പാലക്കുന്ന്: കോവിഡ് മഹാമാരിയിലെ ഞെരുക്കത്തില്‍ അബുദാബിയിലെ സ്വകാര്യ സ്ഥാപനത്തില്‍ ജോലി നഷ്ടപ്പെട്ട ബെള്ളിക്കോത്ത് കപ്പണക്കാല്‍ സ്വദേശി നവനീത് രാജീവന്‍ അടക്കം 4 മലയാളികള്‍ ദുബായ് ഡ്യൂട്ടി ഫ്രീയുടെ മില്ലേനിയം മില്യനെയര്‍ ഫൈനസ്റ്റ് സര്‍പ്രൈസ് നറുക്കെടുപ്പില്‍ ഏഴേകാല്‍ കോടി സമ്മാനത്തിന് അര്‍ഹരായി.
അബുദാബിയിലെ സ്വകാര്യ കമ്പനിയില്‍ ഹെല്‍ത്ത് ആന്റ് സേഫ്റ്റി ഓഫീസറായിരുന്നു. എന്നാല്‍ മാസങ്ങള്‍ക്ക് മുമ്പ് ഈ ജോലി നഷ്ടപ്പെട്ടു. ഒപ്പം ജോലി ചെയ്തിരുന്ന മലയാളികളായ മൂന്നുപേരും ബെള്ളിക്കോത്തെ മറ്റൊരു സുഹൃത്തും ചേര്‍ന്നാണ് ഓണ്‍ലൈനിലൂടെ ടിക്കറ്റെടുത്തത്. തുക തുല്യമായി വീതിക്കും. ബെള്ളിക്കോത്ത് സജീവന്റെയും മാലിനിയുടെയും മകനാണ്.
നാലുവര്‍ഷമായി യു.എ.ഇയില്‍ എത്തിയിട്ട്. അവിടെ തന്നെ ജോണ്‍സണ്‍ ആന്റ് ജോണ്‍സണില്‍ ജോലിചെയ്യുന്ന പ്രവിനയാണ് ഭാര്യ. ഒന്നര വയസുകാരന്‍ എവിദ് ഏക മകന്‍.
പാലക്കുന്ന് സ്വദേശിയടക്കം നിരവധി മലയാളികള്‍ ഇതിനകം ഈ ഡ്യൂട്ടിഫ്രീ നറുക്കെടുപ്പിലൂടെ കോടീശ്വരന്മാരായിട്ടുണ്ട്.

Related Articles
Next Story
Share it