മാഗ്ഗിയും കിറ്റ്കാറ്റും അടക്കം തങ്ങളുടെ 60 ശതമാനം ഉത്പന്നങ്ങളും ആരോഗ്യത്തിന് നല്ലതല്ലെന്ന് സമ്മതിച്ച് നെസ്‌ലേ; ഗുണനിലവാരം ഉയര്‍ത്താന്‍ ശ്രമിക്കുമെന്നും ചില ഉത്പന്നങ്ങള്‍ എത്ര ശ്രമിച്ചാലും ആരോഗ്യകരമാക്കാന്‍ സാധിക്കില്ലെന്നും കമ്പനി

വെവെ: മാഗ്ഗിയും കിറ്റ്കാറ്റും അടക്കം തങ്ങളുടെ 60 ശതമാനം ഉത്പന്നങ്ങളും ആരോഗ്യത്തിന് നല്ലതല്ലെന്ന് സമ്മതിച്ച് പ്രമുഖ ഉത്പന്ന ബ്രാന്‍ഡ് ആയ നെസ്‌ലേ. കമ്പനിയുടെ ഉന്നത ഉദ്യോഗസ്ഥര്‍ അയച്ച ആഭ്യന്തര റിപ്പോര്‍ട്ടിലാണ് ഇക്കാര്യം വ്യക്തമാക്കുന്നത്. ഉല്‍പന്നങ്ങളുടെ ഗുണനിലവാരം ഉയര്‍ത്താന്‍ പ്രത്യേക പദ്ധതികള്‍ ആവിഷ്‌കരിക്കുമെന്നും എന്നാല്‍ ചില ഉത്പന്നങ്ങള്‍ എത്ര ശ്രമിച്ചാലും ആരോഗ്യകരമാക്കാന്‍ സാധിക്കില്ലെന്നും റിപ്പോര്‍ട്ടില്‍ പറയുന്നുണ്ട്. ഫിനാന്‍ഷ്യല്‍ ടൈംസ് ആണ് ഇതുസംബന്ധിച്ച് വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തത്. കമ്പനിയുടെ ഉത്പന്നങ്ങളായ മാഗി, കിറ്റ്കാറ്റ് ചോക്ലേറ്റ്, നെസ് കഫേ എന്നിവ ലോകവിപണിയില്‍ […]

വെവെ: മാഗ്ഗിയും കിറ്റ്കാറ്റും അടക്കം തങ്ങളുടെ 60 ശതമാനം ഉത്പന്നങ്ങളും ആരോഗ്യത്തിന് നല്ലതല്ലെന്ന് സമ്മതിച്ച് പ്രമുഖ ഉത്പന്ന ബ്രാന്‍ഡ് ആയ നെസ്‌ലേ. കമ്പനിയുടെ ഉന്നത ഉദ്യോഗസ്ഥര്‍ അയച്ച ആഭ്യന്തര റിപ്പോര്‍ട്ടിലാണ് ഇക്കാര്യം വ്യക്തമാക്കുന്നത്. ഉല്‍പന്നങ്ങളുടെ ഗുണനിലവാരം ഉയര്‍ത്താന്‍ പ്രത്യേക പദ്ധതികള്‍ ആവിഷ്‌കരിക്കുമെന്നും എന്നാല്‍ ചില ഉത്പന്നങ്ങള്‍ എത്ര ശ്രമിച്ചാലും ആരോഗ്യകരമാക്കാന്‍ സാധിക്കില്ലെന്നും റിപ്പോര്‍ട്ടില്‍ പറയുന്നുണ്ട്.

ഫിനാന്‍ഷ്യല്‍ ടൈംസ് ആണ് ഇതുസംബന്ധിച്ച് വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തത്. കമ്പനിയുടെ ഉത്പന്നങ്ങളായ മാഗി, കിറ്റ്കാറ്റ് ചോക്ലേറ്റ്, നെസ് കഫേ എന്നിവ ലോകവിപണിയില്‍ ആവശ്യക്കാരേറെയാണ്. ഉത്പന്നങ്ങളുടെ പോഷകാഹാരവും ആരോഗ്യനിലവാരവും ഉയര്‍ത്താനുള്ള ശ്രമത്തിന്റെ ഭാഗമായാണ് റിപോര്‍ട്ടെന്നാണ് വാര്‍ത്ത പുറത്തു വന്നതിന് പിന്നാലെ കമ്പനി നല്‍കുന്ന വിശദീകരണം. പോഷകാഹാരവും ആരോഗ്യനിലവാരവും ഉയര്‍ത്തുന്നതിനായുള്ള പദ്ധതി നടന്നുകൊണ്ടിരിക്കുകയാണെന്നും ഇതിന്റെ ഭാഗമായി തങ്ങളുടെ ഉത്പന്നങ്ങളും പരിശോധിക്കുകയാണെന്നും കമ്പനി പറയുന്നു.

കഴിഞ്ഞ ഏഴ് വര്‍ഷത്തിനിടയില്‍ തങ്ങളുടെ ഉത്പന്നങ്ങളില്‍ പഞ്ചസാരയുടേയും സോഡിയത്തിന്റേയും അളവ് 14 മുതല്‍ 15 ശതമാനം വരെ കുറച്ചെന്ന് കമ്പനി വ്യക്തമാക്കുന്നു. ഉത്പന്നങ്ങള്‍ കൂടുതല്‍ ആരോഗ്യകരമാക്കാനുള്ള ശ്രമങ്ങള്‍ തുടരും കഴിഞ്ഞ ഏതാനും വര്‍ഷങ്ങളായി കുട്ടികള്‍ക്കും കുടുംബങ്ങള്‍ക്കുമായി ആയിരക്കണക്കിന് ഉത്പന്നങ്ങളാണ് തങ്ങള്‍ അവതരിപ്പിച്ചത്. ഇതെല്ലാം പോഷകസമൃദ്ധമാണെന്നും കമ്പനി പറയുന്നു.

Related Articles
Next Story
Share it