Begin typing your search above and press return to search.
സംസ്ഥാനത്ത് 5440 പേര്‍ക്ക് കൂടി കോവിഡ്; 6853 പേര്‍ക്ക് രോഗമുക്തി, 24 മരണങ്ങള്‍; കാസര്‍കോട്ട് 159 പുതിയ രോഗികള്‍
തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് 5440 പേര്ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. എറണാകുളം 644, തൃശൂര് 641, കോഴിക്കോട് 575, മലപ്പുറം 540, കൊല്ലം 488, ആലപ്പുഴ 479, തിരുവനന്തപുരം 421, കോട്ടയം 406, കണ്ണൂര് 344, പാലക്കാട് 306, ഇടുക്കി 179, കാസര്ഗോഡ് 159, പത്തനംതിട്ട 153, വയനാട് 105 എന്നിങ്ങനേയാണ് ജില്ലകളില് ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്. 24 മരണങ്ങളാണ് ഇന്ന് കോവിഡ്-19 മൂലമാണെന്ന് സ്ഥിരീകരിച്ചത്. തിരുവനന്തപുരം ശ്രീകാര്യം സ്വദേശി ദാസന് (62), ആഴൂര് സ്വദേശിനി ചന്ദ്രിക […]
തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് 5440 പേര്ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. എറണാകുളം 644, തൃശൂര് 641, കോഴിക്കോട് 575, മലപ്പുറം 540, കൊല്ലം 488, ആലപ്പുഴ 479, തിരുവനന്തപുരം 421, കോട്ടയം 406, കണ്ണൂര് 344, പാലക്കാട് 306, ഇടുക്കി 179, കാസര്ഗോഡ് 159, പത്തനംതിട്ട 153, വയനാട് 105 എന്നിങ്ങനേയാണ് ജില്ലകളില് ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്. 24 മരണങ്ങളാണ് ഇന്ന് കോവിഡ്-19 മൂലമാണെന്ന് സ്ഥിരീകരിച്ചത്. തിരുവനന്തപുരം ശ്രീകാര്യം സ്വദേശി ദാസന് (62), ആഴൂര് സ്വദേശിനി ചന്ദ്രിക […]
തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് 5440 പേര്ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. എറണാകുളം 644, തൃശൂര് 641, കോഴിക്കോട് 575, മലപ്പുറം 540, കൊല്ലം 488, ആലപ്പുഴ 479, തിരുവനന്തപുരം 421, കോട്ടയം 406, കണ്ണൂര് 344, പാലക്കാട് 306, ഇടുക്കി 179, കാസര്ഗോഡ് 159, പത്തനംതിട്ട 153, വയനാട് 105 എന്നിങ്ങനേയാണ് ജില്ലകളില് ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്.
24 മരണങ്ങളാണ് ഇന്ന് കോവിഡ്-19 മൂലമാണെന്ന് സ്ഥിരീകരിച്ചത്. തിരുവനന്തപുരം ശ്രീകാര്യം സ്വദേശി ദാസന് (62), ആഴൂര് സ്വദേശിനി ചന്ദ്രിക (68), കൊല്ലം ആയൂര് സ്വദേശി ഷംസുദീന് (70), ആലപ്പുഴ കൃഷ്ണപുരം സ്വദേശി ഗംഗാധരന് (86), കടക്കറപ്പള്ളി സ്വദേശിനി സുശീലാമ്മ (72), മാവേലിക്കര സ്വദേശിനി കുഞ്ഞികുട്ടി (76), എറണാകുളം മൂവാറ്റുപുഴ സ്വദേശി മുരളി (66), തൃശൂര് കേച്ചേരി സ്വദേശി ജമീല് (63), മഴുവാഞ്ചേരി സ്വദേശി കുട്ടപ്പന് (80), പൂങ്കുന്നം സ്വദേശി ഗോപാലകൃഷ്ണന് (74), പറളം സ്വദേശിനി മാധവി (85), ഇരിങ്ങാലക്കുട സ്വദേശി പീറ്റര് (83), കോടന്നൂര് സ്വദേശി കുമാരന് (71), കടപ്പുറം സ്വദേശി ഖാലീദ് (65), വെള്ളറ്റനൂര് സ്വദേശി ശങ്കരന് (88), വെള്ളാറ്റഞ്ഞൂര് സ്വദേശിനി അമ്മിണി (77), കുന്നമംഗലം സ്വദേശി സുഗതന് (78), മലപ്പുറം എറാമംഗലം സ്വദേശി കുഞ്ഞുമോന് (69), ഓത്തായി സ്വദേശി മുഹമ്മദ് ഇസിന് (3.5 മാസം), എടക്കര സ്വദേശി കുഞ്ഞുമുഹമ്മദ് (64), വയനാട് പൊഴുതന സ്വദേശി അയ്യമ്മദ് (57), കണ്ണൂര് പാനൂര് സ്വദേശി കുഞ്ഞിരാമന് (67), പേരാവൂര് സ്വദേശിനി റോസമ്മ (94), കുറുവ സ്വദേശി കെ.പി. അബൂബക്കര് (63) എന്നിവരാണ് മരണമടഞ്ഞത്. ഇതോടെ ആകെ മരണം 1692 ആയി. ഇത് കൂടാതെ ഉണ്ടായ മരണങ്ങള് എന്ഐവി ആലപ്പുഴയിലെ പരിശോധനയ്ക്ക് ശേഷം സ്ഥിരീകരിക്കുന്നതാണ്.
ഇന്ന് രോഗം സ്ഥിരീകരിച്ചവരില് 105 പേര് സംസ്ഥാനത്തിന് പുറത്ത് നിന്നും വന്നവരാണ്. 4699 പേര്ക്ക് സമ്പര്ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. 585 പേരുടെ സമ്പര്ക്ക ഉറവിടം വ്യക്തമല്ല. എറണാകുളം 471, തൃശൂര് 621, കോഴിക്കോട് 554, മലപ്പുറം 489, കൊല്ലം 482, ആലപ്പുഴ 444, തിരുവനന്തപുരം 333, കോട്ടയം 402, കണ്ണൂര് 238, പാലക്കാട് 183, ഇടുക്കി 146, കാസര്ഗോഡ് 157, പത്തനംതിട്ട 87, വയനാട് 92 എന്നിങ്ങനേയാണ് സമ്പര്ക്കത്തിലൂടെ രോഗം ബാധിച്ചത്.
51 ആരോഗ്യ പ്രവര്ത്തകര്ക്കാണ് രോഗം ബാധിച്ചത്. തിരുവനന്തപുരം 12, എറണാകുളം 9, കണ്ണൂര് 7, തൃശൂര് 6, മലപ്പുറം 5, പാലക്കാട്, കോഴിക്കോട് 3 വീതം, കൊല്ലം, പത്തനംതിട്ട 2 വീതം, വയനാട്, കാസര്ഗോഡ് 1 വീതം ആരോഗ്യ പ്രവര്ത്തകര്ക്കാണ് ഇന്ന് രോഗം ബാധിച്ചത്.
രോഗം സ്ഥിരീകരിച്ച് ചികിത്സയിലായിരുന്ന 6853 പേരുടെ പരിശോധനാഫലം നെഗറ്റീവ് ആയി. തിരുവനന്തപുരം 881, കൊല്ലം 578, പത്തനംതിട്ട 230, ആലപ്പുഴ 471, കോട്ടയം 623, ഇടുക്കി 93, എറണാകുളം 845, തൃശൂര് 834, പാലക്കാട് 172, മലപ്പുറം 906, കോഴിക്കോട് 825, വയനാട് 105, കണ്ണൂര് 138, കാസര്ഗോഡ് 152 എന്നിങ്ങനേയാണ് പരിശോധനാ ഫലം ഇന്ന് നെഗറ്റീവായത്. ഇതോടെ 81,823 പേരാണ് രോഗം സ്ഥിരീകരിച്ച് ഇനി ചികിത്സയിലുള്ളത്. 4,02,477 പേര് ഇതുവരെ കോവിഡില് നിന്നും മുക്തി നേടി.
സംസ്ഥാനത്തെ വിവിധ ജില്ലകളിലായി 3,14,684 പേരാണ് ഇപ്പോള് നിരീക്ഷണത്തിലുള്ളത്. ഇവരില് 2,94,358 പേര് വീട്/ഇന്സ്റ്റിറ്റിയൂഷണല് ക്വാറന്റൈനിലും 20,326 പേര് ആശുപത്രികളിലും നിരീക്ഷണത്തിലാണ്. 2219 പേരെയാണ് ഇന്ന് ആശുപത്രിയില് പ്രവേശിപ്പിച്ചത്.
കഴിഞ്ഞ 24 മണിക്കൂറിനിടെ 48,798 സാമ്പിളുകളാണ് പരിശോധിച്ചത്. റുട്ടീന് സാമ്പിള്, എയര്പോര്ട്ട് സര്വയിലന്സ്, പൂള്ഡ് സെന്റിനല്, സിബി നാറ്റ്, ട്രൂനാറ്റ്, സിഎല്ഐഎ, ആന്റിജന് അസ്സെ എന്നിവ ഉള്പ്പെടെ ഇതുവരെ ആകെ 50,98,433 സാമ്പിളുകളാണ് പരിശോധനയ്ക്കായി അയച്ചത്.
ഇന്ന് 9 പുതിയ ഹോട്ട് സ്‌പോട്ടുകളാണുള്ളത്. കോട്ടയം ജില്ലയിലെ കോരുതോട് (കണ്ടൈന്‍മെന്റ് സോണ് വാര്ഡ് 10), മാഞ്ഞൂര് (5), വെളിയന്നൂര് (5), എറണാകുളം ജില്ലയിലെ എടവനക്കാട് (9), കണ്ണാമാലി (സബ് വാര്ഡ് 5), തൃശൂര് ജില്ലയിലെ പറളം (2), എരുമപ്പെട്ടി (5), പത്തനംതിട്ട ജില്ലയിലെ പെരിങ്ങന (സബ് വാര്ഡ് 7), പാലക്കാട് ജില്ലയിലെ ചാലിശേരി (11) എന്നിവയാണ് പുതിയ ഹോട്ട് സ്‌പോട്ടുകള്. 4 പ്രദേശങ്ങളെ ഹോട്ട് സ്‌പോട്ടില് നിന്നും ഒഴിവാക്കിയിട്ടുണ്ട്. ഇതോടെ ആകെ 617 ഹോട്ട് സ്‌പോട്ടുകളാണുള്ളത്.
5440 new Covid cases in Kerala on Sunday
Next Story