ഫുട്ബോള്‍ ഇതിഹാസത്തിന് 80ാം പിറന്നാള്‍; പെലയ്ക്ക് ആശംസകള്‍ നേര്‍ന്ന് കാല്‍പന്ത് ലോകം

ബ്രസീലിയ: കാല്‍പന്ത് കളിയുടെ മാസ്മരികതയിലേക്ക് ലോകജനതയെ ആകര്‍ഷിച്ച ഫുട്‌ബോള്‍ ഇതിഹാസം പെലെയ്ക്ക് ഇന്ന് 80-ാം പിറന്നാള്‍. കാല്‍പന്തുകളിയിലെ മാന്ത്രികനെന്നും കറുത്തമുത്തെന്നും വിശേഷണമുള്ള പെലെയ്ക്ക് ആശംസ കൊണ്ട് ആദരമര്‍പ്പിക്കുകയാണ് കായികസമൂഹം. അന്താരാഷ്ട്ര ഫുട്‌ബോള്‍ ഫെഡറേഷനും പെലെയ്ക്ക് ആശംസകള്‍ അര്‍പ്പിച്ചു. ദേശീയ സ്വത്തെന്ന് ലോകത്തെ ഒരു രാജ്യം വിശേഷിപ്പിച്ച ആദ്യ താരമായും പെലെ മാറി. എഡിസണ്‍ അരാന്റെസ് ഡോ ലാസിമെന്റോ എന്ന പെലെ 1940 ഒക്ടോബര്‍ 23നാണ് ജനിച്ചത്. ബ്രസീലിലെ മിനാസ് ജെറായിസ് സംസ്ഥാനത്തെ ട്രെസ് കൊറാകോയിസ് എന്ന സ്ഥലത്താണ് […]

ബ്രസീലിയ: കാല്‍പന്ത് കളിയുടെ മാസ്മരികതയിലേക്ക് ലോകജനതയെ ആകര്‍ഷിച്ച ഫുട്‌ബോള്‍ ഇതിഹാസം പെലെയ്ക്ക് ഇന്ന് 80-ാം പിറന്നാള്‍. കാല്‍പന്തുകളിയിലെ മാന്ത്രികനെന്നും കറുത്തമുത്തെന്നും വിശേഷണമുള്ള പെലെയ്ക്ക് ആശംസ കൊണ്ട് ആദരമര്‍പ്പിക്കുകയാണ് കായികസമൂഹം. അന്താരാഷ്ട്ര ഫുട്‌ബോള്‍ ഫെഡറേഷനും പെലെയ്ക്ക് ആശംസകള്‍ അര്‍പ്പിച്ചു. ദേശീയ സ്വത്തെന്ന് ലോകത്തെ ഒരു രാജ്യം വിശേഷിപ്പിച്ച ആദ്യ താരമായും പെലെ മാറി.

എഡിസണ്‍ അരാന്റെസ് ഡോ ലാസിമെന്റോ എന്ന പെലെ 1940 ഒക്ടോബര്‍ 23നാണ് ജനിച്ചത്. ബ്രസീലിലെ മിനാസ് ജെറായിസ് സംസ്ഥാനത്തെ ട്രെസ് കൊറാകോയിസ് എന്ന സ്ഥലത്താണ് ജനനം. ലോകഫുട്‌ബോളില്‍ ഏറ്റവും കൂടുതല്‍ മൂല്യമേറിയ ആദ്യതാരമായി പെലെ മാറി. ബ്രസീലിനായി 1958, 1962, 1970 ലോകകപ്പുകള്‍ നേടിക്കൊടുത്തതും പെലെയുടെ മാന്ത്രിക കാലുകളാണ്.

തുടക്കം സാവോ പോളോയിലെ ബൗറൂ ക്ലബ്ബിനായിട്ടായിരുന്നു. പിന്നീട് സാവോ പോളോയ്ക്കായി 1956ല്‍ കളിയാരംഭിച്ചു. 1957 നവംബറില്‍ 16-ാം വയസ്സിലാണ് ആദ്യ അന്താരാഷ്ട്രമത്സരം കളിച്ചത്. 1977ല്‍ അമേരിക്കയിലെ ന്യൂയോര്‍ക്ക് കോസ്‌മോസിനായി കളിച്ചുകൊണ്ടിരിക്കേ കളിക്കളത്തില്‍ നിന്നും വിരമിക്കല്‍ പ്രഖ്യാപിച്ചു.

പെലെയെക്കുറിച്ച് പലരും പറഞ്ഞതില്‍ ഇറ്റാലിയന്‍ കോര്‍ണിക്കിന്റെ വാക്കുകള്‍ ലോകശ്രദ്ധയാകര്‍ഷിച്ചിരുന്നു. അദ്ദേഹത്തിന്റെ വാക്കുകള്‍ ഇപ്രകാരമാണ്-എല്ലാ മനുഷ്യരേയും പോലെ മജ്ജയും മാംസവുമുള്ള ഒരു കളിക്കാരനെന്നാണ് താന്‍ കരുതിയത്. എന്നാല്‍ കളി തുടങ്ങിയതോടെ അത് മാറി. മുന്നോട്ട് നീങ്ങുമ്പോഴും തലയ്ക്ക് ചുറ്റും കണ്ണുകളുള്ള മാന്ത്രികനെന്നാണ് കൂടെ കളിച്ചവരും എതിര്‍ ടീമുകളുടെ താരങ്ങളും വിശേഷിപ്പിച്ചത്. അതോടെയാണ് കളിക്കളത്തിലെ മാന്ത്രികന്‍ എന്ന വിശേഷണം ലഭിച്ചത്. ആരും പ്രതീക്ഷിക്കാത്ത സാഹചര്യങ്ങളില്‍ ഗോള്‍ നേടാന്‍ പെലെയ്ക്കായതും ലോകം അല്‍ഭുതത്തോടെ നോക്കിനിന്നിരുന്നു.

Football Legend Pele Turns 80

Related Articles
Next Story
Share it