കണ്ണൂരില്‍ കാറും ലോറിയും കൂട്ടിയിടിച്ച് കാസര്‍കോട് സ്വദേശികളായ 5 പേര്‍ മരിച്ചു
കണ്ണൂര്‍: കണ്ണപുരം പുന്നച്ചേരിയില്‍ കാറും ഗ്യാസ് സിലിണ്ടറുകളുമായി വരികയായിരുന്ന ലോറിയും കൂട്ടിയിടിച്ച് കാറില്‍ ഉണ്ടായിരുന്ന കാസര്‍കോട്ടെ ഒരു കുടുംബത്തിലെ നാലു പേരും ഡ്രൈവറും അടക്കം അഞ്ചുപേര്‍ക്ക് ദാരുണാന്ത്യം. പുന്നച്ചേരി പെട്രോള്‍ പമ്പിന് സമീപം ഇന്നലെ രാത്രി 10.15 ഓടെയാണ് നാടിനെ നടുക്കിയ അപകടം ഉണ്ടായത്. ഭീമനടി കമ്മാടത്തെ ചൂരിക്കാടന്‍ സുധാകരന്‍ (52) ഭാര്യ അജിത (33) അജിതയുടെ പിതാവ് കരിവെള്ളൂര്‍ പുത്തൂരിലെ കൃഷ്ണന്‍ (65) അജിതയുടെ സഹോദരന്‍ അജിത് കുമാറിന്റെ മകന്‍ ആകാശ് (ഒന്‍പത്) കാലിച്ചാനടുക്കം ശാസ്താംപാറയിലെ […]

കണ്ണൂര്‍: കണ്ണപുരം പുന്നച്ചേരിയില്‍ കാറും ഗ്യാസ് സിലിണ്ടറുകളുമായി വരികയായിരുന്ന ലോറിയും കൂട്ടിയിടിച്ച് കാറില്‍ ഉണ്ടായിരുന്ന കാസര്‍കോട്ടെ ഒരു കുടുംബത്തിലെ നാലു പേരും ഡ്രൈവറും അടക്കം അഞ്ചുപേര്‍ക്ക് ദാരുണാന്ത്യം. പുന്നച്ചേരി പെട്രോള്‍ പമ്പിന് സമീപം ഇന്നലെ രാത്രി 10.15 ഓടെയാണ് നാടിനെ നടുക്കിയ അപകടം ഉണ്ടായത്. ഭീമനടി കമ്മാടത്തെ ചൂരിക്കാടന്‍ സുധാകരന്‍ (52) ഭാര്യ അജിത (33) അജിതയുടെ പിതാവ് കരിവെള്ളൂര്‍ പുത്തൂരിലെ കൃഷ്ണന്‍ (65) അജിതയുടെ സഹോദരന്‍ അജിത് കുമാറിന്റെ മകന്‍ ആകാശ് (ഒന്‍പത്) കാലിച്ചാനടുക്കം ശാസ്താംപാറയിലെ കെ.എന്‍ പത്മകുമാര്‍ (59) എന്നിവരാണ് മരിച്ചത്. നാലു പേര്‍ തല്‍ക്ഷണം മരിച്ചു. പരിക്കേറ്റ ആകാശ് പരിയാരം മെഡിക്കല്‍ കോളേജ് ആസ്പത്രിയില്‍ വെച്ചാണ് മരിച്ചത്. കണ്ണൂര്‍ ഭാഗത്തു നിന്നു പയ്യന്നൂര്‍ ഭാഗത്തേക്ക് വരികയായിരുന്ന കാര്‍ എതിരെ വന്ന ലോറിയുമാണ് കൂട്ടിയിടിച്ചത്. വാതിലുകള്‍ വെട്ടിപ്പൊളിച്ചാണ് കാറില്‍ ഉണ്ടായിരുന്നവരെ പുറത്തെടുത്തത്. കാര്‍ ലോറിയുടെ മുന്‍വശത്ത് ഇടിച്ച് ബോണറ്റ് ഉള്‍പ്പെടെ ലോറിക്ക് അടിയിലേക്ക് കയറിയ നിലയിലായിരുന്നു. കാറിന്റെ ബോഡി ആകെ ഒടിഞ്ഞു മടങ്ങിപ്പോയിരുന്നു. നാട്ടുകാര്‍ എത്തിയപ്പോള്‍ ആര്‍ക്കും ബോധമുണ്ടായിരുന്നില്ല. വണ്ടി വെട്ടിപ്പൊളിച്ചാണ് ഉള്ളിലുണ്ടായിരുന്നവരെ പുറഞ്ഞെടുത്തത്. സമീപത്തെ ടര്‍ഫില്‍ കളിക്കുന്നവരും നാട്ടുകാരും ചേര്‍ന്നാണു പ്രാരംഭ രക്ഷാപ്രവര്‍ത്തനം നടത്തിയത്. തുടര്‍ന്ന് കണ്ണപുരം പൊലീസും അഗ്‌നിരക്ഷാ സേനയും സ്ഥലത്തെത്തി. മകന്‍ സൗരവിനെ കോഴിക്കോട് വിദ്യാഭ്യാസ സ്ഥാപനത്തില്‍ സി.എയ്ക്ക് ചേര്‍ത്ത് ഹോസ്റ്റലിലാക്കി തിരികെ വരികയായിരുന്നു സുധാകരനും കുടുംബവും. അപകടത്തിന് ഇടയാക്കിയ ലോറി ഡ്രൈവറെ പൊലീസ് കസ്റ്റഡിയിലെടുത്തു. മോട്ടര്‍ വാഹന വകുപ്പ് അധികൃതരും സ്ഥലത്തെത്തിയിരുന്നു.
കൃഷ്ണന്റെ ഭാര്യ: ലക്ഷ്മി, പത്മകുമാറിന്റെ ഭാര്യ: രാധ, മക്കള്‍: ശൈലനാഥ്, ശൈലേത്രി, സഹോദരങ്ങള്‍: ബിന്ദു, ഗീത. മരിച്ച ആകാശിന് ഒരു സഹോദരിയുണ്ട്.
റൈസ് മില്‍ ഉടമയാണ് മരിച്ച സുധാകരന്‍. പരേതനായ തമ്പാന്‍ നമ്പ്യാരുടെയും തമ്പായി അമ്മയുടെയും മകനാണ്. സഹോദരങ്ങള്‍: സുമതി, മോഹനന്‍.