ബന്തിയോട്: രണ്ട് ബൈക്കുകളില്‍ കടത്താന്‍ ശ്രമിച്ച 48 ലീറ്റര്‍ കര്‍ണാടക നിര്‍മ്മിത മദ്യവുമായി രണ്ട് പേരെ കാസര്‍കോട് എക്സൈസ് സ്ക്വാഡ് അറസ്റ്റ് ചെയ്തു. കുബണൂരിലെ ശിവരാജ് ഷെട്ടി (35), പ്രതിഷ് ഷെട്ടി (26) എന്നിവരാണ് അറസ്റ്റിലായത്. ശിവരാജ് ഷെട്ടിയുടെ ബൈക്കില്‍നിന്ന് 26 ലീറ്ററും പ്രതിഷ് ഷെട്ടിയുടെ ബൈക്കില്‍ നിന്ന് 22 ലീറ്ററും മദ്യമാണ് പിടിച്ചത്.
ഇന്നലെ വൈകിട്ട് എക്സൈസ് സംഘം ബന്തിയോട് അടുക്കയില്‍ വാഹന പരിശോധന നടത്തുമ്പോഴാണ് മദ്യം പിടിച്ചത്. രണ്ട് ബൈക്കുകളും പ്രതികളെയും പിന്നീട് കുമ്പള എക്സൈസിന് കൈമാറി. ഇന്ന് കോടതിയില്‍ ഹാജരാക്കും.