കാസര്‍കോട്: ജില്ലയില്‍ 423 പേര് കൂടി കോവിഡ് 19 പോസിറ്റീവായി. ചികിത്സയിലുണ്ടായിരുന്ന 536 പേര്‍ക്ക് നെഗറ്റീവായിട്ടുണ്ട്. ടെസ്റ്റ് പോസിറ്റീവിറ്റി റേറ്റ് 19.4 ശതമാനമാണ്. നിലവില്‍ 5507 പേരാണ് കോവിഡ് ചികിത്സയിലുള്ളത്. വീടുകളില്‍ 21596 പേരും സ്ഥാപനങ്ങളില്‍ 940 പേരുമുള്‍പ്പെടെ 22536 പേരാണ് ജില്ലയില്‍ ആകെ നിരീക്ഷണത്തിലുള്ളത്. .
തിരുവനന്തപുരം 2126, എറണാകുളം 1807, മലപ്പുറം 1687, കൊല്ലം 1648, പാലക്കാട് 1494, തൃശൂര്‍ 1417, കോഴിക്കോട് 960, ആലപ്പുഴ 925, കണ്ണൂര്‍ 640, കോട്ടയം 499, ഇടുക്കി 489, പത്തനംതിട്ട 359, വയനാട് 198 എന്നിങ്ങനേയാണ് മറ്റു ജില്ലകളില്‍ രോഗ ബാധ സ്ഥിരീകരിച്ചത്.
ആകെ 11 പേരിലാണ് ജനിതക വകഭേദം വന്ന വൈറസിനെ കണ്ടെത്തിയത്. കഴിഞ്ഞ ദിവസങ്ങളിലുണ്ടായ 227 മരണങ്ങൾ കോവിഡ്-19 മൂലമാണെന്ന് സ്ഥിരീകരിച്ചതോടെ ആകെ മരണം 9946 ആയി.