35 വര്‍ഷത്തെ കാത്തിരിപ്പിന് വിരാമം; തൊടയാര്‍ പാലവും അപ്രോച്ച് റോഡും യാഥാര്‍ത്ഥ്യമാകുന്നു

കുമ്പള: 35 വര്‍ഷത്തെ കാത്തിരിപ്പിനൊടുവില്‍ മൊഗ്രാല്‍ പുഴക്ക് കുറുകെ തൊടയാര്‍ പാലവും അപ്രോച്ച് റോഡും യാഥാര്‍ത്ഥ്യമാകുന്നു. മൊഗ്രാല്‍ പുത്തൂര്‍ പഞ്ചായത്തിനെയും പുത്തിഗെ പഞ്ചായത്തിനെയും ബന്ധിപ്പിക്കുന്ന പാലമാണിത്. ആദ്യപടിയായി സര്‍ക്കാര്‍ 5 ലക്ഷം രൂപ അനുവദിച്ചിരിക്കുകയാണ്. 35 വര്‍ഷം മുമ്പ് കണ്ണൂര്‍ അബ്ബാസ് ഹാജി തൊടയാര്‍ പാലവും റോഡും നിര്‍മ്മിക്കണമെന്ന് ആവശ്യപ്പെട്ട് നിരന്തരം പരാതി നല്‍കിയിരുന്നു. എന്നാല്‍ നടപടിയൊന്നും ഉണ്ടായില്ല. അബ്ബാസ് ഹാജിയുടെ മകന്‍ ടി.കെ. കുഞ്ഞാമു പുത്തിഗെ പഞ്ചായത്ത് അംഗമായതോടെ വീണ്ടും സര്‍ക്കാരിന് പരാതികള്‍ നല്‍കിക്കൊണ്ടിരുന്നു. എന്നാല്‍ […]

കുമ്പള: 35 വര്‍ഷത്തെ കാത്തിരിപ്പിനൊടുവില്‍ മൊഗ്രാല്‍ പുഴക്ക് കുറുകെ തൊടയാര്‍ പാലവും അപ്രോച്ച് റോഡും യാഥാര്‍ത്ഥ്യമാകുന്നു. മൊഗ്രാല്‍ പുത്തൂര്‍ പഞ്ചായത്തിനെയും പുത്തിഗെ പഞ്ചായത്തിനെയും ബന്ധിപ്പിക്കുന്ന പാലമാണിത്. ആദ്യപടിയായി സര്‍ക്കാര്‍ 5 ലക്ഷം രൂപ അനുവദിച്ചിരിക്കുകയാണ്. 35 വര്‍ഷം മുമ്പ് കണ്ണൂര്‍ അബ്ബാസ് ഹാജി തൊടയാര്‍ പാലവും റോഡും നിര്‍മ്മിക്കണമെന്ന് ആവശ്യപ്പെട്ട് നിരന്തരം പരാതി നല്‍കിയിരുന്നു. എന്നാല്‍ നടപടിയൊന്നും ഉണ്ടായില്ല. അബ്ബാസ് ഹാജിയുടെ മകന്‍ ടി.കെ. കുഞ്ഞാമു പുത്തിഗെ പഞ്ചായത്ത് അംഗമായതോടെ വീണ്ടും സര്‍ക്കാരിന് പരാതികള്‍ നല്‍കിക്കൊണ്ടിരുന്നു. എന്നാല്‍ വര്‍ഷങ്ങള്‍ പിന്നിട്ടിട്ടും ഫലമുണ്ടായില്ല. ഏതാനും മാസങ്ങള്‍ക്ക് മുമ്പ് ഈ ആവശ്യങ്ങള്‍ ഉന്നയിച്ച് ടി.കെ. കുഞ്ഞാമു ചെയര്‍മാനും കുഞ്ഞിമാഹിന്‍ സുല്‍ത്താന്‍ കണ്‍വീനറുമായി ആക്ഷന്‍ കമ്മിറ്റി രൂപീകരിക്കുകയും പൊതുമരാമത്ത് മന്ത്രി അടക്കമുള്ളവര്‍ക്ക് നിവേദനം നല്‍കുകയും ഉണ്ടായി. എം.എല്‍.എ. മാരായ എന്‍.എ. നെല്ലിക്കുന്ന്, എ.കെ.എം. അഷ്‌റഫ്, ജില്ലാ കലക്ടര്‍, കാസര്‍കോട് വികസന പാക്കേജ് ഓഫീസര്‍ എന്നിവര്‍ക്കും നിവേദനം നല്‍കി. അതിനിടെയാണ് സര്‍ക്കാര്‍ കണ്ണ് തുറന്നത്. മൊഗ്രാല്‍പുത്തൂര്‍, പുത്തിഗെ പഞ്ചായത്തുകളെ ബന്ധിപ്പിക്കുന്നതിനൊപ്പം കാസര്‍കോട്, മഞ്ചേശ്വരം മണ്ഡലങ്ങളെ കൂടി ബന്ധിപ്പിക്കുന്നതാവും ഈ പാലവും റോഡും. തൊടയാര്‍ പാലവും 400 മീറ്റര്‍ അപ്രോച്ച് റോഡും വരുന്നതോടെ പ്രദേശവാസികള്‍ക്ക് പലസ്ഥലങ്ങളിലേക്കും എത്തിപ്പെടാന്‍ എളുപ്പവഴിയാകും.

Related Articles
Next Story
Share it