സംസ്ഥാനത്ത് 346 പേര്‍ക്ക് കൂടി കോവിഡ്; കാസര്‍കോട് 1

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് 346 പേര്‍ക്ക് കൂടി കോവിഡ്-19 സ്ഥിരീകരിച്ചു. കാസര്‍കോട്ട് ഇന്ന് ഒരാള്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. എറണാകുളം 76, തിരുവനന്തപുരം 54, കോട്ടയം 40, തൃശൂര്‍ 34, കൊല്ലം 29, കോഴിക്കോട് 28, പത്തനംതിട്ട 20, ആലപ്പുഴ 15, ഇടുക്കി 15, കണ്ണൂര്‍ 10, പാലക്കാട് 10, മലപ്പുറം 8, വയനാട് 6 എന്നിങ്ങനേയാണ് മറ്റു ജില്ലകളില്‍ രോഗ ബാധ സ്ഥിരീകരിച്ചത്. കഴിഞ്ഞ 24 മണിക്കൂറിനിടെ 11,939 സാമ്പിളുകളാണ് പരിശോധിച്ചത്. കഴിഞ്ഞ 24 മണിക്കൂറിനിടെ ഒരു […]

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് 346 പേര്‍ക്ക് കൂടി കോവിഡ്-19 സ്ഥിരീകരിച്ചു. കാസര്‍കോട്ട് ഇന്ന് ഒരാള്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. എറണാകുളം 76, തിരുവനന്തപുരം 54, കോട്ടയം 40, തൃശൂര്‍ 34, കൊല്ലം 29, കോഴിക്കോട് 28, പത്തനംതിട്ട 20, ആലപ്പുഴ 15, ഇടുക്കി 15, കണ്ണൂര്‍ 10, പാലക്കാട് 10, മലപ്പുറം 8, വയനാട് 6 എന്നിങ്ങനേയാണ് മറ്റു ജില്ലകളില്‍ രോഗ ബാധ സ്ഥിരീകരിച്ചത്.

കഴിഞ്ഞ 24 മണിക്കൂറിനിടെ 11,939 സാമ്പിളുകളാണ് പരിശോധിച്ചത്.

കഴിഞ്ഞ 24 മണിക്കൂറിനിടെ ഒരു മരണമാണ് കോവിഡ്-19 മൂലമാണെന്ന് സ്ഥിരീകരിച്ചത്. ഇതുകൂടാതെ മുന്‍ ദിവസങ്ങളില്‍ മരണപ്പെടുകയും എന്നാല്‍ രേഖകള്‍ വൈകി ലഭിച്ചത് കൊണ്ടുള്ള 3 മരണങ്ങളും സുപ്രീം കോടതി വിധിപ്രകാരം കേന്ദ്രസര്‍ക്കാരിന്റെ പുതിയ മാര്‍ഗനിര്‍ദേശമനുസരിച്ച് അപ്പീല്‍ നല്‍കിയ 21 മരണങ്ങളും റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. ഇതോടെ സംസ്ഥാനത്തെ ആകെ മരണം 67,822 ആയി.

ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 3 പേര്‍ സംസ്ഥാനത്തിന് പുറത്ത് നിന്നും വന്നവരാണ്. 302 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. 37 പേരുടെ സമ്പര്‍ക്ക ഉറവിടം വ്യക്തമല്ല. 4 ആരോഗ്യ പ്രവര്‍ത്തകര്‍ക്കാണ് രോഗം ബാധിച്ചത്.

രോഗം സ്ഥിരീകരിച്ച് ചികിത്സയിലായിരുന്ന 471 പേര്‍ രോഗമുക്തി നേടി. ഇതോടെ 3682 പേരാണ് രോഗം സ്ഥിരീകരിച്ച് ഇനി ചികിത്സയിലുള്ളത്. 64,59,057 പേര്‍ ഇതുവരെ കോവിഡില്‍ നിന്നും മുക്തി നേടി.

കാസര്‍കോട് ജില്ലയില്‍ ചികിത്സയിലുണ്ടായിരുന്ന 4 പേര്‍ക്ക് കോവിഡ് നെഗറ്റീവായി.

Related Articles
Next Story
Share it