കാസര്‍കോട്: ജില്ലയില്‍ 614 പേര് കൂടി കോവിഡ് 19 പോസിറ്റീവായി. ചികിത്സയിലുണ്ടായിരുന്ന 217 പേര്‍ക്ക് കോവിഡ് നെഗറ്റീവായി. നിലവില്‍ 5253 പേരാണ് ചികിത്സയിലുള്ളത്. കോവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം:460.
വീടുകളില്‍ 18386 പേരും സ്ഥാപനങ്ങളില്‍ 920 പേരുമുള്‍പ്പെടെ ജില്ലയില്‍ ആകെ നിരീക്ഷണത്തിലുള്ളത് 19306 പേരാണ്.
124791 പേര്‍ക്കാണ് ജില്ലയില്‍ ഇതുവരെ കോവിഡ് സ്ഥിരീകരിച്ചത്. 118514 പേര്‍ക്ക് ഇതുവരെ കോവിഡ് നെഗറ്റീവായി.
സംസ്ഥാനത്ത് ഇന്ന് 32,803 പേര്‍ക്കാണ് കോവിഡ്-19 സ്ഥിരീകരിച്ചത് . തൃശൂര്‍ 4425, എറണാകുളം 4324, കോഴിക്കോട് 3251, മലപ്പുറം 3099, കൊല്ലം 2663, തിരുവനന്തപുരം 2579, പാലക്കാട് 2309, കോട്ടയം 2263, ആലപ്പുഴ 1975, കണ്ണൂര്‍ 1657, പത്തനംതിട്ട 1363, വയനാട് 1151, ഇടുക്കി 1130 എന്നിങ്ങനേയാണ് മറ്റു ജില്ലകളില്‍ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്.