സംസ്ഥാനത്ത് 30,203 പേര്‍ക്ക് കൂടി കോവിഡ്; കാസര്‍കോട് 468

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് 30,203 പേര്‍ക്ക് കൂടി കോവിഡ്-19 സ്ഥിരീകരിച്ചു. കാസര്‍കോട്ട് 468 പേര്‍ക്കാണ് ഇന്ന് കോവിഡ് സ്ഥിരീകരിച്ചത്. മലപ്പുറം 3576, എറണാകുളം 3548, കൊല്ലം 3188, കോഴിക്കോട് 3066, തൃശൂര്‍ 2806, പാലക്കാട് 2672, തിരുവനന്തപുരം 1980, കോട്ടയം 1938, കണ്ണൂര്‍ 1927, ആലപ്പുഴ 1833, പത്തനംതിട്ട 1251, വയനാട് 1044, ഇടുക്കി 906 എന്നിങ്ങനേയാണ് മറ്റു ജില്ലകളില്‍ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്. കഴിഞ്ഞ 24 മണിക്കൂറിനിടെ 1,60,152 സാമ്പിളുകളാണ് പരിശോധിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി […]

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് 30,203 പേര്‍ക്ക് കൂടി കോവിഡ്-19 സ്ഥിരീകരിച്ചു. കാസര്‍കോട്ട് 468 പേര്‍ക്കാണ് ഇന്ന് കോവിഡ് സ്ഥിരീകരിച്ചത്. മലപ്പുറം 3576, എറണാകുളം 3548, കൊല്ലം 3188, കോഴിക്കോട് 3066, തൃശൂര്‍ 2806, പാലക്കാട് 2672, തിരുവനന്തപുരം 1980, കോട്ടയം 1938, കണ്ണൂര്‍ 1927, ആലപ്പുഴ 1833, പത്തനംതിട്ട 1251, വയനാട് 1044, ഇടുക്കി 906 എന്നിങ്ങനേയാണ് മറ്റു ജില്ലകളില്‍ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്.

കഴിഞ്ഞ 24 മണിക്കൂറിനിടെ 1,60,152 സാമ്പിളുകളാണ് പരിശോധിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 18.86 ആണ്.
കഴിഞ്ഞ ദിവസങ്ങളിലുണ്ടായ 115 മരണങ്ങളാണ് കോവിഡ്-19 മൂലമാണെന്ന് ഇന്ന് സ്ഥിരീകരിച്ചത്. ഇതോടെ ആകെ മരണം 20,788 ആയി.

ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 147 പേര്‍ സംസ്ഥാനത്തിന് പുറത്ത് നിന്നും വന്നവരാണ്. 28,419 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. 1521 പേരുടെ സമ്പര്‍ക്ക ഉറവിടം വ്യക്തമല്ല.
116 ആരോഗ്യ പ്രവര്‍ത്തകര്‍ക്കാണ് രോഗം ബാധിച്ചത്. കണ്ണൂര്‍ 21, വയനാട് 17, പാലക്കാട് 15, ഇടുക്കി 12, കാസര്‍കോട് 10, കൊല്ലം, എറണാകുളം 8 വീതം, തിരുവനന്തപുരം, പത്തനംതിട്ട 7, തൃശൂര്‍ 6, കോഴിക്കോട് 3, ആലപ്പുഴ, മലപ്പുറം 1 വീതം ആരോഗ്യ പ്രവര്‍ത്തകര്‍ക്കാണ് രോഗം ബാധിച്ചത്.

രോഗം സ്ഥിരീകരിച്ച് ചികിത്സയിലായിരുന്ന 20,687 പേര്‍ രോഗമുക്തി നേടി. ഇതോടെ 2,18,892 പേരാണ് രോഗം സ്ഥിരീകരിച്ച് ഇനി ചികിത്സയിലുള്ളത്. 38,17,004 പേര്‍ ഇതുവരെ കോവിഡില്‍ നിന്നും മുക്തി നേടി.

കാസര്‍കോട് ജില്ലയില്‍ ചികിത്സയിലുണ്ടായിരുന്ന 423 പേര്‍ക്ക് കോവിഡ് നെഗറ്റീവായി. നിലവില്‍ 4870 പേരാണ് ചികിത്സയിലുള്ളത്.
124177 പേര്‍ക്കാണ് ജില്ലയില്‍ ഇതുവരെ കോവിഡ് സ്ഥിരീകരിച്ചത്. 118297 പേര്‍ക്ക് ഇതുവരെ കോവിഡ് നെഗറ്റീവായി.

Related Articles
Next Story
Share it