ബണ്ട്വാള്‍: ബണ്ട്വാള്‍ ബി.സി റോഡിന്റെ ഹൃദയഭാഗത്തുള്ള ഹോട്ടല്‍ കുത്തിതുറന്ന് 30,000 രൂപ കവര്‍ന്നു. പുലര്‍ച്ചെയാണ് ഹോട്ടലില്‍ കവര്‍ച്ച നടന്നത്. ബണ്ട്വാള്‍ കെ.എസ്.ആര്.ടി.സി ബസ് സ്റ്റാന്റിന് മുന്നില്‍ കിഷോറിന്റെ ഉടമസ്ഥതയിലുള്ള കൃഷ്ണ വിലാസ് ഹോട്ടലിലാണ് മോഷണം നടന്നത്.ഹോട്ടലിന്റെ പൂട്ട് തകര്‍ത്ത് ഷട്ടര്‍ കുത്തിത്തുറന്ന മോഷ്ടാക്കള്‍ ക്യാഷ് കൗണ്ടറില്‍ നിന്ന് 30,000 രൂപ മോഷ്ടിക്കുകയായിരുന്നു. പുലര്‍ച്ചെ 1.50 ഓടെ മോഷ്ടാക്കള്‍ എത്തുന്നതും മോഷണ സമയത്ത് തൊപ്പി ധരിച്ച് മുഖത്ത് ടവല്‍ കെട്ടി ഹോട്ടലില്‍ പ്രവേശിക്കുന്നതും സിസിടിവിയില്‍ പതിഞ്ഞിട്ടുണ്ട്.