പാക്കിസ്ഥാനില്‍ എക്‌സ്പ്രസ് ട്രെയിനുകള്‍ കൂട്ടിയിടിച്ച് 30 മരണം; രക്ഷാപ്രവര്‍ത്തനം തുടരുന്നു
കറാച്ചി: പാക്കിസ്ഥാനില്‍ എക്‌സ്പ്രസ് ട്രെയിനുകള്‍ കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ 30 പേര്‍ മരിച്ചു. തെക്കന്‍ പാക്കിസ്ഥാനില്‍ തിങ്കളാഴ്ച രാവിലെയായിരുന്നു അപകടം. അപകടത്തില്‍ നിരവധിപ്പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. രക്ഷാപ്രവര്‍ത്തനം തുടരുകയാണ്. പാളം തെറ്റിയ മില്ലറ്റ് എക്സ്പ്രസിലേക്ക് സര്‍സയ്യിദ് എക്സ്പ്രസ് ഇടിച്ച് കയറുകയായിരുന്നു. പാളം തെറ്റാനും പിന്നാലെ കൂട്ടിയിടിക്കും കാണമെന്താണെന്ന് ഇതുവരെയും വ്യക്തമായിട്ടില്ല. മരണസംഖ്യ ഇനിയും ഉയരുമെന്നാണ് സൂചന. 15 മുതല്‍ ഇരുപത് വരെ യാത്രക്കാര്‍ മില്ലറ്റ് എക്സ്പ്രസില്‍ കുടങ്ങിക്കിടക്കുന്നതായാണ് വാര്‍ത്താ ഏജന്‍സിയായ എ പി റിപ്പോര്‍ട്ട് ചെയ്യുന്നുണ്ട്. വലിയ മെഷീന്‍ സംവിധാനങ്ങള്‍ […]

കറാച്ചി: പാക്കിസ്ഥാനില്‍ എക്‌സ്പ്രസ് ട്രെയിനുകള്‍ കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ 30 പേര്‍ മരിച്ചു. തെക്കന്‍ പാക്കിസ്ഥാനില്‍ തിങ്കളാഴ്ച രാവിലെയായിരുന്നു അപകടം. അപകടത്തില്‍ നിരവധിപ്പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. രക്ഷാപ്രവര്‍ത്തനം തുടരുകയാണ്. പാളം തെറ്റിയ മില്ലറ്റ് എക്സ്പ്രസിലേക്ക് സര്‍സയ്യിദ് എക്സ്പ്രസ് ഇടിച്ച് കയറുകയായിരുന്നു. പാളം തെറ്റാനും പിന്നാലെ കൂട്ടിയിടിക്കും കാണമെന്താണെന്ന് ഇതുവരെയും വ്യക്തമായിട്ടില്ല.
മരണസംഖ്യ ഇനിയും ഉയരുമെന്നാണ് സൂചന. 15 മുതല്‍ ഇരുപത് വരെ യാത്രക്കാര്‍ മില്ലറ്റ് എക്സ്പ്രസില്‍ കുടങ്ങിക്കിടക്കുന്നതായാണ് വാര്‍ത്താ ഏജന്‍സിയായ എ പി റിപ്പോര്‍ട്ട് ചെയ്യുന്നുണ്ട്. വലിയ മെഷീന്‍ സംവിധാനങ്ങള്‍ ഉപയോഗിച്ച് ബോഗികളില്‍ കുടുങ്ങിയ ആളുകളെ പുറത്തെത്തിക്കാനുള്ള ശ്രമവും തുടരുകയാണ്. കൂട്ടിയിടിയും പാളം തെറ്റലും ഉണ്ടായതെങ്ങനെയാണെന്ന് അന്വേഷിക്കുമെന്നും സ്ഥലം സന്ദര്‍ശിക്കുമെന്നും പാക് റെയില്‍വേ മന്ത്രി അസം സ്വാതി അറിയിച്ചു.
രണ്ട് ട്രെയിനുകളിലായി ഏകദേശം 1100 യാത്രക്കാരുണ്ടായിരുന്നതായാണ് റെയില്‍വേയുടെ കണക്കുകളില്‍ വ്യക്തമാകുന്നത്. അപകടത്തില്‍പ്പെട്ടവരെ തിരിച്ചറിയാനുള്ള ശ്രമങ്ങള്‍ ആരംഭിച്ചിട്ടുണ്ട്.