എം.ജി. സോമന്‍ ഓര്‍മയായിട്ട് 26 വര്‍ഷം
മലയാളിക്ക് അവിസ്മരണീയ കഥാപാത്രങ്ങളെ സമ്മാനിച്ച നടന്‍ എം.ജി. സോമന്‍ ഓര്‍മയായിട്ട് 26 വര്‍ഷം. കാല്‍നൂറ്റാണ്ടോളം ആരാധകരെ ഹരം കൊള്ളിച്ച ഈ നടന്റെ വേര്‍പാട് മലയാള സിനിമക്ക് തീരാനഷ്ടമാണ് സൃഷ്ടിച്ചത്. തിരുയല്ല മണ്ണടിപ്പറമ്പില്‍ കെ.എന്‍. ഗോവിന്ദപ്പണിക്കരുടെയും പി.കെ. ഭവാനിയുടെയും മകനായി 1941 സെപ്റ്റംബര്‍ 28നാണ് സോമന്‍ ജനിച്ചത്. പ്രാഥമിക വിദ്യാഭ്യാസത്തിന് ശേഷം എയര്‍ഫോഴ്‌സില്‍ ചേര്‍ന്നു.10 വര്‍ഷത്തെ സേവനത്തിനുശേഷം വിരമിച്ച സോമന്‍ നാടകരംഗത്ത് സജീവമായി. കേരള ആര്‍ട്‌സ് തിയറ്ററിന്റെ 'രാമരാജ്യം' നാടകം കാണാനിടയായ മലയാറ്റൂരിന്റെ പത്‌നി വേണിയാണ് സോമനെ 'ഗായത്രി' […]

മലയാളിക്ക് അവിസ്മരണീയ കഥാപാത്രങ്ങളെ സമ്മാനിച്ച നടന്‍ എം.ജി. സോമന്‍ ഓര്‍മയായിട്ട് 26 വര്‍ഷം. കാല്‍നൂറ്റാണ്ടോളം ആരാധകരെ ഹരം കൊള്ളിച്ച ഈ നടന്റെ വേര്‍പാട് മലയാള സിനിമക്ക് തീരാനഷ്ടമാണ് സൃഷ്ടിച്ചത്. തിരുയല്ല മണ്ണടിപ്പറമ്പില്‍ കെ.എന്‍. ഗോവിന്ദപ്പണിക്കരുടെയും പി.കെ. ഭവാനിയുടെയും മകനായി 1941 സെപ്റ്റംബര്‍ 28നാണ് സോമന്‍ ജനിച്ചത്. പ്രാഥമിക വിദ്യാഭ്യാസത്തിന് ശേഷം എയര്‍ഫോഴ്‌സില്‍ ചേര്‍ന്നു.
10 വര്‍ഷത്തെ സേവനത്തിനുശേഷം വിരമിച്ച സോമന്‍ നാടകരംഗത്ത് സജീവമായി. കേരള ആര്‍ട്‌സ് തിയറ്ററിന്റെ 'രാമരാജ്യം' നാടകം കാണാനിടയായ മലയാറ്റൂരിന്റെ പത്‌നി വേണിയാണ് സോമനെ 'ഗായത്രി' സിനിമയിലേക്ക് ശുപാര്‍ശ ചെയ്തത്. 'ഗായത്രി'യുടെ കഥ മലയാറ്റൂരിന്റേതായിരുന്നു.
1972ല്‍ 'ശരം' നാടകത്തിലെ അഭിനയത്തിന് അവാര്‍ഡ് കിട്ടി. 73ല്‍ പി.എന്‍. മേനോന്‍ സംവിധാനം ചെയ്ത 'ഗായത്രി'യിലെ രാജാമണി എന്ന ബ്രാഹ്മണ യുവാവിന്റെ വേഷം അന്നു വരെയുള്ള നായക സങ്കല്‍പത്തിന് എതിരായിരുന്നു. ഇതിലെ റെബല്‍ ക്യാരക്ടര്‍ ശ്രദ്ധയാകര്‍ഷിച്ചതോടെ ചുക്ക്, മാധവിക്കുട്ടി തുടങ്ങിയ ചിത്രങ്ങളില്‍ കൂടി വ്യത്യസ്ത വേഷങ്ങള്‍ ചെയ്യാനായി.
75ല്‍ 'സ്വപ്‌നാടന'ത്തിലെ അഭിനയത്തിന് മികച്ച സഹനടനുള്ള അവാര്‍ഡും 76ല്‍ തണല്‍, പല്ലവി എന്നീ ചിത്രങ്ങളിലെ അഭിനയത്തിന് മികച്ച നടനുള്ള സംസ്ഥാന അവാര്‍ഡും സോമനെ തേടിയെത്തി. 'ചട്ടക്കാരി'യിലെ റിച്ചാര്‍ഡും 'ഇതാ ഇവിടെ വരെ'യിലെ വിശ്വനാഥനും ഒക്കെ പ്രേക്ഷകരെ ഹരം കൊള്ളിച്ചു.
'77ല്‍ മാത്രം 47 ചിത്രത്തിലാണ് സോമന്‍ നായകനായത്. മൂന്ന് തമിഴ് ചിത്രത്തിലും അഭിനയിക്കാനായി. ഷീല, ജയഭാരതി, അംബിക, ശ്രീവിദ്യ, ജയസുധ, റാണിചന്ദ്ര, പൂര്‍ണിമ, രാധിക, ഹിന്ദിയിലെ ശ്രീദേവി, ഷര്‍മിള ടാഗോര്‍, ഭാനുപ്രിയ, രാമേശ്വരി എന്നിവരൊക്കെ സോമന്റെ നായികമാരായിട്ടുണ്ട്. പൗരുഷം തുളുമ്പുന്ന നിരവധി കഥാപാത്രങ്ങളെ അവിസ്മരണീയമാക്കിയ സോമന്‍ ജോണ്‍ പോളിനോടൊപ്പം 'ഭൂമിക' ചിത്രവും നിര്‍മിച്ചു. ചടുല സംഭാഷണങ്ങള്‍കൊണ്ട് പ്രേക്ഷകരെ ഇളക്കിമറിച്ച ആനക്കാട്ടില്‍ ഈപ്പച്ചന്‍ എന്ന അബ്കാരി കോണ്‍ട്രാക്ടറായി വേഷമിട്ട 'ലേല'മാണ് സോമന്റെ അവസാന ചിത്രം.
താരസംഘടനയായ അമ്മയുടെ ആദ്യകാല പ്രസിഡണ്ട്, ഫിലിം ഡെവലപ്‌മെന്റ് കോര്‍പറേഷന്‍ അംഗം എന്നീ നിലകളിലും പ്രവര്‍ത്തിച്ചു. 1997 ഡിസംബര്‍ 12നായിരുന്നു വെള്ളിത്തിരയില്‍ നിന്ന് മറഞ്ഞത്.