മുംബൈ ഭീകരാക്രമണത്തിന്റെ മുഖ്യസൂത്രധാരനും ലഷ്‌കര്‍ ഇ ത്വയ്ബ കമാന്‍ഡറുമായ സാക്കി ഉര്‍ റഹ് മാന്‍ ലഖ് വി അറസ്റ്റില്‍

ന്യൂഡെല്‍ഹി: മുംബൈ ഭീകരാക്രമണത്തിന്റെ മുഖ്യസൂത്രധാരന്‍ സാക്കി ഉര്‍ റഹ് മാന്‍ ലഖ് വി അറസ്റ്റിലായി. പാക്കിസ്ഥാനില്‍ വെച്ച് പഞ്ചാബ് ഭീകരവിരുദ്ധ വിഭാഗമാണ് ലഷ്‌കര്‍ ഇ ത്വയ്ബ കമാന്‍ഡര്‍ കൂടിയായ ലഖ് വിയെ അറസ്റ്റ് ചെയ്തത്. തീവ്രവാദവുമായി ബന്ധപ്പെട്ട പണമിടപാട് സംബന്ധിച്ച് പാകിസ്ഥാനിലെ പഞ്ചാബില്‍ രജിസ്റ്റര്‍ ചെയ്ത കേസിലാണ് അറസ്റ്റ്. തീവ്രവാദ പ്രവര്‍ത്തനങ്ങള്‍ക്കായി പണം സമാഹരിക്കുകയും അത് ഉപയോഗിച്ച് ഒരു ആശുപത്രി നടത്തുകയും ചെയ്തതായി അന്വേഷണത്തില്‍ കണ്ടെത്തിയിട്ടുണ്ട്. മുംബൈ ആക്രമണത്തെ തുടര്‍ന്ന് ഇയാളെ യുഎന്‍ ആഗോള ഭീകരനായി പ്രഖ്യാപിച്ചിരുന്നു. […]

ന്യൂഡെല്‍ഹി: മുംബൈ ഭീകരാക്രമണത്തിന്റെ മുഖ്യസൂത്രധാരന്‍ സാക്കി ഉര്‍ റഹ് മാന്‍ ലഖ് വി അറസ്റ്റിലായി. പാക്കിസ്ഥാനില്‍ വെച്ച് പഞ്ചാബ് ഭീകരവിരുദ്ധ വിഭാഗമാണ് ലഷ്‌കര്‍ ഇ ത്വയ്ബ കമാന്‍ഡര്‍ കൂടിയായ ലഖ് വിയെ അറസ്റ്റ് ചെയ്തത്. തീവ്രവാദവുമായി ബന്ധപ്പെട്ട പണമിടപാട് സംബന്ധിച്ച് പാകിസ്ഥാനിലെ പഞ്ചാബില്‍ രജിസ്റ്റര്‍ ചെയ്ത കേസിലാണ് അറസ്റ്റ്.

തീവ്രവാദ പ്രവര്‍ത്തനങ്ങള്‍ക്കായി പണം സമാഹരിക്കുകയും അത് ഉപയോഗിച്ച് ഒരു ആശുപത്രി നടത്തുകയും ചെയ്തതായി അന്വേഷണത്തില്‍ കണ്ടെത്തിയിട്ടുണ്ട്. മുംബൈ ആക്രമണത്തെ തുടര്‍ന്ന് ഇയാളെ യുഎന്‍ ആഗോള ഭീകരനായി പ്രഖ്യാപിച്ചിരുന്നു. 2008ല്‍ നടന്ന മുംബൈ ഭീകരാക്രമണത്തില്‍ 166 പേര്‍ കൊല്ലപ്പെടുകയും മൂന്നുറിലധികം പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു.

Related Articles
Next Story
Share it