കൊല്ലം: കൊല്ലത്ത് മലിനജലവുമായി ബന്ധപ്പെട്ട പ്രശ്നത്തെ തുടര്‍ന്ന് യുവതിയെ അയല്‍വാസി കുത്തിക്കൊലപ്പെടുത്തി. ഉളിയക്കോവില്‍ സ്വദേശി അഭിരാമി (24)യാണ് കൊല്ലപ്പെട്ടത്. യുവതിയുടെ അമ്മ ലീനക്കും കുത്തേറ്റു. ലീന ഗുരുതരമായ പരിക്കുകളോടെ ആസ്പത്രിയില്‍ ചികിത്സയിലാണ്.
സംഭവത്തില്‍ അയല്‍വാസിയായ ഉമേഷ് ബാബുവിനെതിരെ പൊലീസ് കേസെടുത്തു. മലിനജലം ഒഴുക്കുന്നതുമായി ബന്ധപ്പെട്ട തര്‍ക്കമാണ് കൊലയ്ക്കു കാരണം. ഉമേഷ് ബാബുവിന്റെ വീട്ടിലെ മലിനജലം പെണ്‍കുട്ടിയുടെ വീട്ടിനു മുന്നിലൂടെ ഒഴുക്കുന്നുവെന്നായിരുന്നു പരാതി. അക്രമത്തിനിടെ പ്രതിക്കും പരിക്കേറ്റിട്ടുണ്ട്. ഇയാള്‍ പാരിപ്പള്ളി മെഡിക്കല്‍ കോളേജില്‍ ചികിത്സയിലാണ്.
24 year old girl killed by neighbour