ബേക്കല്‍: ബേക്കല്‍ ബാവ വല്ഹസന് മഖാം ഉറൂസിനോടനുബന്ധിച്ച് മഖാം പരിസരത്ത് മൂസയുടെ ചക്കരക്കഞ്ഞി(നേര്‍ച്ചക്കഞ്ഞി) വിതരണം 22-ാം വര്‍ഷത്തിലേക്ക് കടന്നു. മഖാമില്‍ അന്ത്യവിശ്രമം കൊള്ളുന്ന ബാവാ വല്ഹസന് ഏറെ പ്രിയപ്പെട്ടതായിരുന്നു ചക്കരക്കഞ്ഞി. വിവിധ രോഗങ്ങള്‍ക്കും മറ്റ് പ്രയാസങ്ങള്‍ക്കും പരിഹാരം കാണുന്നതിനായി വിശ്വാസികള്‍ മഖാമില്‍ വന്ന് ചക്കരക്കഞ്ഞി നേര്‍ച്ചയായി വിതരണം ചെയ്യാറുണ്ട്. വെല്ലം, അരി, തേങ്ങ, ജീരകം, ഏലക്ക എന്നിവ ചേര്‍ത്ത് തയ്യാറാക്കുന്ന കഞ്ഞിയുടെ വിതരണം വൈകിട്ട് നാലുമണിമുതല്‍ ആരംഭിക്കും. ഇരുപത് കിലോ അരിയുടെ കഞ്ഞി ദിവസവും തയ്യാറാക്കും.
1500 ഓളം ആളുകള്‍ കഞ്ഞി കുടിക്കുന്നുണ്ടെന്നാണ് മൂസ പറയുന്നത്. ആയുസുള്ള കാലത്തോളം ചക്കരക്കഞ്ഞി വിതരണം തുടരുമെന്നും ഈ അറുപതുകാരന് വ്യക്തമാക്കി.