വമ്പന്‍ ചിത്രങ്ങളുമായി 2023
പുതിയ വര്‍ഷമാണ്. സിനിമയെ സംബന്ധിച്ചും പുതിയ പ്രതീക്ഷകളുടെ വര്‍ഷം. കോവിഡിനുശേഷം മറ്റെല്ലാ മേഖലകളെയും പോലെയും നടുനിവര്‍ത്താനുള്ള ശ്രമമായിരുന്നു കടന്നുപോയ വര്‍ഷത്തില്‍ പൊതുവെ സിനിമാലോകത്തും കണ്ടത്. വലിയ വിജയങ്ങളും മികച്ച പരീക്ഷണങ്ങളും കണ്ട വര്‍ഷം. സ്വാഭാവികമായും അതിന്റെയൊരു തുടര്‍ച്ച തന്നെയാണ് 2023ലും ദൃശ്യമാവുക. മലയാള സിനിമയെ സംബന്ധിച്ച് പറയുകയാണെങ്കില്‍ പത്തോളം വലിയ പ്രൊജക്റ്റുകള്‍ 2023ല്‍ സംഭവിച്ചേക്കാം. സംവിധായകനെന്ന നിലയില്‍ ലിജോ ജോസ് പെല്ലിശേരിയുടെ രണ്ടുസിനിമകള്‍ പ്രതീക്ഷിക്കുന്നുണ്ട്. മമ്മൂട്ടിക്കൊപ്പം ചെയ്ത നന്‍പകല്‍ നേരത്ത് മയക്കം പുതുവര്‍ഷമാദ്യം തന്നെ എത്തും. മോഹന്‍ലാലിനൊപ്പമുള്ള […]

പുതിയ വര്‍ഷമാണ്. സിനിമയെ സംബന്ധിച്ചും പുതിയ പ്രതീക്ഷകളുടെ വര്‍ഷം. കോവിഡിനുശേഷം മറ്റെല്ലാ മേഖലകളെയും പോലെയും നടുനിവര്‍ത്താനുള്ള ശ്രമമായിരുന്നു കടന്നുപോയ വര്‍ഷത്തില്‍ പൊതുവെ സിനിമാലോകത്തും കണ്ടത്. വലിയ വിജയങ്ങളും മികച്ച പരീക്ഷണങ്ങളും കണ്ട വര്‍ഷം. സ്വാഭാവികമായും അതിന്റെയൊരു തുടര്‍ച്ച തന്നെയാണ് 2023ലും ദൃശ്യമാവുക. മലയാള സിനിമയെ സംബന്ധിച്ച് പറയുകയാണെങ്കില്‍ പത്തോളം വലിയ പ്രൊജക്റ്റുകള്‍ 2023ല്‍ സംഭവിച്ചേക്കാം. സംവിധായകനെന്ന നിലയില്‍ ലിജോ ജോസ് പെല്ലിശേരിയുടെ രണ്ടുസിനിമകള്‍ പ്രതീക്ഷിക്കുന്നുണ്ട്. മമ്മൂട്ടിക്കൊപ്പം ചെയ്ത നന്‍പകല്‍ നേരത്ത് മയക്കം പുതുവര്‍ഷമാദ്യം തന്നെ എത്തും. മോഹന്‍ലാലിനൊപ്പമുള്ള മലൈക്കോട്ടൈ വാലിബന്‍ ആണ് മറ്റൊരുചിത്രം. അതുപോലെ ആടുജീവിതം, എമ്പുരാന്‍, റാം, കത്തനാര്‍ പോലുള്ള സിനിമകള്‍. കൗതുകമുള്ള ഒരു കാത്തിരിപ്പ് സംവിധായകനായ മോഹന്‍ലാലിനെ ബറോസിലൂടെ കാണാം എന്നതാണ്. 3ഡിയിലാണ് സിനിമ എത്തുക. അയല്‍വക്കത്ത്, തമിഴില്‍നിന്ന് 2023ന്റെ തുടക്കത്തില്‍തന്നെ ഒരു പോരാട്ടത്തിന്റെ വാര്‍ത്തയാണ് വരുന്നത്. പൊങ്കലിന് വിജയും അജിത്തും നേര്‍ക്കുനേര്‍ ഏറ്റുമുട്ടുന്നു.
വിജയുടെ വാരിശും അജിത്തിന്റെ തുണീവും ആണ് റിലീസുകള്‍. അജിത്തിനൊപ്പം മഞ്ജു വാരിയരും അഭിനയിക്കുന്നുണ്ട് ഈ ചിത്രത്തില്‍. വിക്രം എന്ന ചിത്രത്തിലൂടെ ആഞ്ഞടിച്ച കമല്‍തരംഗം നമ്മള്‍ കണ്ടതാണ് കഴിഞ്ഞവര്‍ഷം. അതിന്റെ ആവേശം അടങ്ങുംമുമ്പ് ഇന്ത്യന്‍ റ്റു 2023ല്‍ എത്താനുള്ള സാധ്യതയും തള്ളിക്കളയാനാകില്ല. രജനീകാന്തിന്റെ സിനിമ ജയിലറാണ് മറ്റൊരു പ്രതീക്ഷ. തൊട്ടപ്പുറത്ത് കന്നഡയില്‍, കെജിഎഫ് റ്റൂവും കാന്താരയും ഇന്ത്യന്‍സിനിമയിലെ തന്നെ വലിയ പണംവാരിചിത്രങ്ങളായി മാറിയപ്പോള്‍ അതിന്റെ തുടര്‍ച്ച വരുമെന്ന വാര്‍ത്തകളുണ്ടായി. ഈവര്‍ഷം അത് സംഭവിക്കുമോ എന്ന് കാത്തിരുന്നുകാണണം. ടോളിവുഡിലെത്തുമ്പോള്‍ മലയാളി കാത്തിരിക്കുന്ന രണ്ടുസിനിമകള്‍ സലാറും പുഷ്പ റ്റൂ വും ആണ്. സലാറില്‍ പ്രഭാസിനൊപ്പം മലയാളത്തില്‍നിന്ന് പൃഥ്വിരാജും ഉണ്ട്. പോയ വര്‍ഷങ്ങളില്‍ പിന്നോട്ടുപോയ ബോളിവുഡിന് പ്രതീക്ഷ ഷാരൂഖ് ദീപിക ടീമിന്റെ പത്താനാണ്. വിവാദം ഒഴിഞ്ഞിട്ടില്ലെങ്കിലും സിനിമ പുതുവര്‍ഷത്തില്‍ ചലനം സൃഷ്ടിക്കുമെന്ന് തന്നെയാണ് പ്രതീക്ഷ.
ഹോളിവുഡില്‍നിന്ന് വര്‍ഷാവസാനം എത്തിയ അവതാര്‍ 3ഡി പുതുവര്‍ഷത്തിലും തീയറ്ററുകളിലുണ്ട്. സ്‌പൈഡര്‍മാന്‍ എക്രോസ് ദ് സ്‌പൈഡര്‍ വേഴ്‌സ്, ബാര്‍ബി, മിഷന്‍ ഇംപോസിബിള്‍ പരമ്പരയിലെ പുതിയ ചിത്രം, ആരാധകരേറെയുള്ള ക്രിസ്റ്റഫര്‍ നോളന്റെ പുതിയ ചിത്രം ഓപ്പന്‍ഹൈമര്‍ തുടങ്ങി ഒരുപിടി സിനിമകള്‍ 2023ല്‍ പ്രേക്ഷകരുടെ പ്രതീക്ഷകളാണ്. കോവിഡിനുശേഷം കൂടുതല്‍ സജീവമായ ഛഠഠ പ്ലാറ്റ് ഫോമുകളും ആസ്വാദകര്‍ക്ക് ഇഷ്ടവിരുന്നൊരുക്കും. ഫാമിലി മാന്റെ പുതിയ ഭാഗം ഈവര്‍ഷം ഉണ്ടാകും. മലയാളിയുടെ സ്വന്തം ദുല്‍ഖര്‍ സല്‍മാന്‍ രാജ്കുമാറിനൊപ്പം അഭിനയിച്ച ഗണ്‍ ആന്റ് ഗുലാബ്‌സ് എന്ന വെബ്‌സീരിസാണ് പ്രധാന ആകര്‍ഷണം. ത്രില്ലര്‍ ആരാധകരെ ത്രസിപ്പിച്ച മേക്കിങ് എ മര്‍ഡററിന്റെ മൂന്നാംഭാഗം വരുന്നുണ്ട്. ഒപ്പം എന്‍കൗണ്ടര്‍ സംഭവങ്ങളുടെ പശ്ചാത്തലത്തിലൊരുക്കിയ, മുംബൈ മാഫിയ ഡോക്യുമെന്ററി സിരീസും. ഓടിടിയില്‍ സിനിമ റിലീസ് ചെയ്യുന്നതിന്റെ സമയപരിധി നീട്ടണമെന്ന ആവശ്യവുമായി കേരളത്തിലെ തിയറ്റര്‍ ഉടമകള്‍ വീണ്ടും രംഗത്തെത്തിയിട്ടുണ്ട്.
-ഷാഫി തെരുവത്ത്