ലാഹോര്‍: പാക്കിസ്ഥാനില്‍ ബസ് അപകടത്തില്‍ പെട്ട് 20 പേര് മരിച്ചു. 40 പേര്‍ക്ക് പരിക്കേറ്റു. ഖുസ്ദൂര്‍ ജില്ലയിലെ കര്ഖ് പ്രദേശത്ത് വെള്ളിയാഴ്ച പുലര്‍ച്ചെയാണ് അപകടമുണ്ടായത്. മതസമ്മേളനത്തില്‍ പങ്കെടുത്ത് തിരികെ വരികയായിരുന്ന ആളുകള്‍ സഞ്ചരിച്ച ബസാണ് അപകടത്തില്‍പെട്ടത്.
‘അമിത യാത്രക്കാരുമായി സഞ്ചരിച്ച ബസിന്റെ മേല്‍ക്കൂരയില്‍ പോലും ആളുകള്‍ യാത്ര ചെയ്തു. 20 ശരീരങ്ങള്‍ അപകട സ്ഥലത്തുനിന്ന് ലഭിച്ചു. 40 പേര്‍ക്ക് പരുക്കുപറ്റി. 10 പേരുടെ പരുക്ക് ഗുരുതരമാണ്. അതുകൊണ്ട് തന്നെ മരണസംഖ്യ വര്‍ധിക്കാനിടയുണ്ട്.”- പാകിസ്ഥാന് സുരക്ഷാ സേന അധികൃതര്‍ പറഞ്ഞതായി റോയിട്ടേഴ്സ് റിപോര്‍ട്ട് ചെയ്യുന്നു.