ട്രെയിന്‍ കടന്നുപോകുന്നതിനിടെ പാലത്തിന്റെ ഭീം തകര്‍ന്നുവീണു; മെട്രോ ട്രെയിന്‍ റോഡിലേക്ക് പതിച്ചു; 20 മരണം, നിരവധി പേര്‍ക്ക് പരിക്ക്

മെക്‌സിക്കോ സിറ്റി: മെട്രോ ട്രെയിന്‍ കടന്നുപോകുന്നതിനിടെ പാലത്തിന്റെ ഭീം തകര്‍ന്നുവീണുണ്ടായ അപകടത്തില്‍ 20 പേര്‍ മരിച്ചു. 70ലധികം പേര്‍ക്ക് പരിക്കേറ്റു. തിങ്കളാഴ്ച രാത്രി മെക്‌സിക്കോ സിറ്റിയിലാണ് അപകടം. ട്രെയിന്‍ കടന്നുപോകവെയായിരുന്നു പാലം തകര്‍ന്നത്. മെട്രോ 16 അടി താഴ്ചയിലുള്ള റോഡിലേക്ക് പതിച്ചു. നഗരത്തിലെ തെക്ക്-കിഴക്ക് ഭാഗത്ത് സ്ഥിതി ചെയ്യുന്ന ഒലിവോസ് മെട്രോ സ്റ്റേഷന്റെ മേല്‍പാലമാണ് തകര്‍ന്നുവീണത്. മേല്‍പാലത്തിന്റെ ഭാഗവും മെട്രോ ട്രെയിന്‍ കംമ്പാര്‍ട്ടുമെന്റുകളും നിലം പതിക്കുകയായിരുന്നു. മേല്‍പാലത്തിന് അഞ്ച് മീറ്റര്‍ അടുത്താണ് സതേണ്‍ മെക്‌സിക്കന്‍ സിറ്റിയിലെ പ്രധാന […]

മെക്‌സിക്കോ സിറ്റി: മെട്രോ ട്രെയിന്‍ കടന്നുപോകുന്നതിനിടെ പാലത്തിന്റെ ഭീം തകര്‍ന്നുവീണുണ്ടായ അപകടത്തില്‍ 20 പേര്‍ മരിച്ചു. 70ലധികം പേര്‍ക്ക് പരിക്കേറ്റു. തിങ്കളാഴ്ച രാത്രി മെക്‌സിക്കോ സിറ്റിയിലാണ് അപകടം. ട്രെയിന്‍ കടന്നുപോകവെയായിരുന്നു പാലം തകര്‍ന്നത്. മെട്രോ 16 അടി താഴ്ചയിലുള്ള റോഡിലേക്ക് പതിച്ചു.

നഗരത്തിലെ തെക്ക്-കിഴക്ക് ഭാഗത്ത് സ്ഥിതി ചെയ്യുന്ന ഒലിവോസ് മെട്രോ സ്റ്റേഷന്റെ മേല്‍പാലമാണ് തകര്‍ന്നുവീണത്. മേല്‍പാലത്തിന്റെ ഭാഗവും മെട്രോ ട്രെയിന്‍ കംമ്പാര്‍ട്ടുമെന്റുകളും നിലം പതിക്കുകയായിരുന്നു. മേല്‍പാലത്തിന് അഞ്ച് മീറ്റര്‍ അടുത്താണ് സതേണ്‍ മെക്‌സിക്കന്‍ സിറ്റിയിലെ പ്രധാന റോഡ് കടന്നു പോകുന്നത്.

2020 മാര്‍ച്ചില്‍ താകുബായ സ്റ്റേഷനില്‍ ട്രെയിനുകള്‍ കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ ഒരു യാത്രക്കാരന്‍ മരിക്കുകയും 41 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു. 2015ല്‍ ഓഷിയാനോ സ്റ്റേഷനില്‍ ട്രെയിനുകള്‍ കൂട്ടിയിടിച്ച് 12 പേര്‍ക്ക് പരിക്കേറ്റിരുന്നു.

Related Articles
Next Story
Share it