വെസ്റ്റ്ബാങ്കിലെ ഇസ്രായേല്‍ സൈന്യത്തിന്റെ രഹസ്യ റെയ്ഡ്: മൂന്ന് പാലസ്തീനികളെ കൊലപ്പെടുത്തി

വെസ്റ്റ്ബാങ്ക്: വെസ്റ്റ്ബാങ്കില്‍ നടത്തിയ രഹസ്യ റെയ്ഡിനിടെ ഇസ്രായേല്‍ സൈന്യം മൂന്ന് പാലസ്തീനികളെ കൊലപ്പെടുത്തി. കൊല്ലപ്പെട്ടവരില്‍ രണ്ടുപേര്‍ ഫപാലസ്തീന്‍ അതോറിറ്റി മിലിറ്ററി ഇന്റലിജന്‍സ് ഓഫീസര്‍മാരാണ്. ആദം യാസര്‍ ആലാവി (23), തഅ്‌സീര്‍ ഈസ (32) എന്നിവരാണ് കൊല്ലപ്പെട്ട ഇന്റലിജന്‍സ് ഓഫീസര്‍മാര്‍. ജാമില്‍ അല്‍ അമുരിയാണ് കൊല്ലപ്പെട്ട മൂന്നാമന്‍. ഇദ്ദേഹം നേരത്തെ ഇസ്രായേല്‍ ജയിലില്‍ തടവ് ശിക്ഷ അനുഭവിച്ചിട്ടുള്ള ആളാണ്. മുഹമ്മദ് അല്‍ ബസൗര്‍ എന്ന ഒരു ഫലസ്തീന്‍ ഇന്റലിജന്‍സ് ഓഫീസര്‍ക്ക് കൂടി പരിക്കേറ്റിട്ടുണ്ട്. ഇദ്ദേഹത്തെ ഇസ്രായേലിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചതായി […]

വെസ്റ്റ്ബാങ്ക്: വെസ്റ്റ്ബാങ്കില്‍ നടത്തിയ രഹസ്യ റെയ്ഡിനിടെ ഇസ്രായേല്‍ സൈന്യം മൂന്ന് പാലസ്തീനികളെ കൊലപ്പെടുത്തി. കൊല്ലപ്പെട്ടവരില്‍ രണ്ടുപേര്‍ ഫപാലസ്തീന്‍ അതോറിറ്റി മിലിറ്ററി ഇന്റലിജന്‍സ് ഓഫീസര്‍മാരാണ്. ആദം യാസര്‍ ആലാവി (23), തഅ്‌സീര്‍ ഈസ (32) എന്നിവരാണ് കൊല്ലപ്പെട്ട ഇന്റലിജന്‍സ് ഓഫീസര്‍മാര്‍. ജാമില്‍ അല്‍ അമുരിയാണ് കൊല്ലപ്പെട്ട മൂന്നാമന്‍. ഇദ്ദേഹം നേരത്തെ ഇസ്രായേല്‍ ജയിലില്‍ തടവ് ശിക്ഷ അനുഭവിച്ചിട്ടുള്ള ആളാണ്.

മുഹമ്മദ് അല്‍ ബസൗര്‍ എന്ന ഒരു ഫലസ്തീന്‍ ഇന്റലിജന്‍സ് ഓഫീസര്‍ക്ക് കൂടി പരിക്കേറ്റിട്ടുണ്ട്. ഇദ്ദേഹത്തെ ഇസ്രായേലിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചതായി പാലസ്തീന്‍ ആരോഗ്യമന്ത്രാലയം പറഞ്ഞു. ഇസ്രായേല്‍ അക്രമത്തെ പാലസ്തീന്‍ പ്രസിഡന്റ് മഹ്‌മൂദ് അബ്ബാസ് അപലപിച്ചു. അപകടകരമായ അധിനിവേശമാണ് ഇസ്രായേല്‍ നടത്തുന്നതെന്ന് അദ്ദേഹം ആരോപിച്ചു.

നേരത്തെ ആഴ്ചകളോളം തുടര്‍ന്ന ഇസ്രായേല്‍-ഹമാസ് സംഘര്‍ഷത്തില്‍ ലോകരാഷ്ട്രങ്ങളുടെ ഇടപെടലിനെ തുടര്‍ന്ന് വെടിനിര്‍ത്തല്‍ പ്രഖ്യാപിച്ചിരുന്നു. എന്നാല്‍ ഈ വെടിനിര്‍ത്തല്‍ കരാര്‍ ലംഘിക്കുന്ന തരത്തിലാണ് ഇസ്രായേല്‍ അക്രമം തുടരുന്നത്.

Related Articles
Next Story
Share it