തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് 19,451 പേര്‍ക്ക് കൂടി കോവിഡ്-19 സ്ഥിരീകരിച്ചു. കാസര്‍കോട്ട് 520 പേര്‍ക്കാണ് ഇന്ന് കോവിഡ് സ്ഥിരീകരിച്ചത്. മലപ്പുറം 3038, തൃശൂര്‍ 2475, കോഴിക്കോട് 2440, എറണാകുളം 2243, പാലക്കാട് 1836, കൊല്ലം 1234, ആലപ്പുഴ 1150, കണ്ണൂര്‍ 1009, തിരുവനന്തപുരം 945, കോട്ടയം 900, വയനാട് 603, പത്തനംതിട്ട 584, ഇടുക്കി 474 എന്നിങ്ങനേയാണ് മറ്റു ജില്ലകളില്‍ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്.
കഴിഞ്ഞ 24 മണിക്കൂറിനിടെ 1,39,223 സാമ്പിളുകളാണ് പരിശോധിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 13.97 ആണ്.
കഴിഞ്ഞ ദിവസങ്ങളിലുണ്ടായ 105 മരണങ്ങളാണ് കോവിഡ്-19 മൂലമാണെന്ന് ഇന്ന് സ്ഥിരീകരിച്ചത്. ഇതോടെ ആകെ മരണം 18,499 ആയി.
ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 93 പേര് സംസ്ഥാനത്തിന് പുറത്ത് നിന്നും വന്നവരാണ്. 18,410 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. 853 പേരുടെ സമ്പര്‍ക്ക ഉറവിടം വ്യക്തമല്ല.
95 ആരോഗ്യ പ്രവര്‍ത്തകര്‍ക്കാണ് രോഗം ബാധിച്ചത്. കണ്ണൂര്‍ 33, പാലക്കാട് 15, വയനാട് 9, തൃശൂര്‍ 8, മലപ്പുറം 5, പത്തനംതിട്ട, എറണാകുളം, കോഴിക്കോട്, കാസര്‍കോട് 4 വീതം, ആലപ്പുഴ 3, തിരുവനന്തപുരം, കൊല്ലം, ഇടുക്കി 2 വീതം ആരോഗ്യ പ്രവര്‍ത്തകര്‍ക്കാണ് രോഗം ബാധിച്ചത്.
രോഗം സ്ഥിരീകരിച്ച് ചികിത്സയിലായിരുന്ന 19,104 പേര് രോഗമുക്തി നേടി. ഇതോടെ 1,80,240 പേരാണ് രോഗം സ്ഥിരീകരിച്ച് ഇനി ചികിത്സയിലുള്ളത്. 34,72,278 പേര് ഇതുവരെ കോവിഡില്‍ നിന്നും മുക്തി നേടി.
കാസര്‍കോട് ജില്ലയില്‍ ചികിത്സയിലുണ്ടായിരുന്ന 848 പേര്‍ക്ക് കോവിഡ് നെഗറ്റീവായി. നിലവില്‍ 6331 പേരാണ് ചികിത്സയിലുള്ളത്.
116398 പേര്‍ക്കാണ് ജില്ലയില്‍ ഇതുവരെ കോവിഡ് സ്ഥിരീകരിച്ചത്. 109140 പേര്‍ക്ക് ഇതുവരെ കോവിഡ് നെഗറ്റീവായി.