ഗൂഗില്‍ മാപ്പ് ഉപയോഗിച്ച് അര്‍ധരാത്രി പതിനാറുകാരിയായ കാമുകിയെ തേടിയെത്തിയ നീലേശ്വരത്തെ 19കാരന്‍ പയ്യന്നൂരില്‍ പൊലീസ് പിടിയില്‍

പയ്യന്നൂര്‍: ഗൂഗിള്‍ മാപ്പ് ഉപയോഗിച്ച് അര്‍ദ്ധരാത്രി പതിനാറുകാരിയായ കാമുകിയെ തേടിയെത്തിയ നീലേശ്വരത്തെ പത്തൊമ്പതുകാരന്‍ പയ്യന്നൂരില്‍ പൊലീസ് പിടിയിലായി. ഫേസ്ബുക്കിലൂടെ മാത്രം പരിചയമുള്ള പെണ്‍കുട്ടിയോടുള്ള പ്രണയം മൂത്തതോടെയാണ് ഗൂഗിള്‍ മാപ്പ് ഉപയോഗിച്ച് കാമുകിയുടെ വീട് തേടി നീലേശ്വരം സ്വദേശി പാതിരാത്രി പയ്യന്നൂരിലെത്തിയത്. ഒളവറ സ്വദേശിയായ പതിനാറുകാരിയുമായി യുവാവ് ഫേസ് ബുക്കിലൂടെ പരിചയപ്പെടുകയായിരുന്നു. പ്രണയം കടുത്തതോടെ കാമുകിയെ നേരില്‍ കാണാന്‍ യുവാവ് ഇറങ്ങുകയാണുണ്ടായത്. അര്‍ദ്ധരാത്രി പയ്യന്നൂരില്‍ കറങ്ങി നടക്കുന്ന യുവാവിനെ കണ്ടപ്പോള്‍ പൊലീസിന് സംശയംതോന്നുകയും ചോദ്യം ചെയ്യലിന് വിധേയനാക്കുകയും ചെയ്തു. […]

പയ്യന്നൂര്‍: ഗൂഗിള്‍ മാപ്പ് ഉപയോഗിച്ച് അര്‍ദ്ധരാത്രി പതിനാറുകാരിയായ കാമുകിയെ തേടിയെത്തിയ നീലേശ്വരത്തെ പത്തൊമ്പതുകാരന്‍ പയ്യന്നൂരില്‍ പൊലീസ് പിടിയിലായി. ഫേസ്ബുക്കിലൂടെ മാത്രം പരിചയമുള്ള പെണ്‍കുട്ടിയോടുള്ള പ്രണയം മൂത്തതോടെയാണ് ഗൂഗിള്‍ മാപ്പ് ഉപയോഗിച്ച് കാമുകിയുടെ വീട് തേടി നീലേശ്വരം സ്വദേശി പാതിരാത്രി പയ്യന്നൂരിലെത്തിയത്. ഒളവറ സ്വദേശിയായ പതിനാറുകാരിയുമായി യുവാവ് ഫേസ് ബുക്കിലൂടെ പരിചയപ്പെടുകയായിരുന്നു. പ്രണയം കടുത്തതോടെ കാമുകിയെ നേരില്‍ കാണാന്‍ യുവാവ് ഇറങ്ങുകയാണുണ്ടായത്. അര്‍ദ്ധരാത്രി പയ്യന്നൂരില്‍ കറങ്ങി നടക്കുന്ന യുവാവിനെ കണ്ടപ്പോള്‍ പൊലീസിന് സംശയംതോന്നുകയും ചോദ്യം ചെയ്യലിന് വിധേയനാക്കുകയും ചെയ്തു. ചോദ്യങ്ങള്‍ക്ക് കൃത്യമായി മറുപടി യുവാവ് നല്‍കാതിരുന്നത് പൊലീസിന്റെ സംശയം ഇരട്ടിപ്പിച്ചു. തുടര്‍ന്ന് യുവാവിനെ പൊലീസ് സംഘം ജീപ്പില്‍ കയറ്റി സ്റ്റേഷനില്‍ കൊണ്ടുപോയി. ഇവിടെ വെച്ചാണ് യുവാവ് പതിനാറുകാരിയുമായുള്ള പ്രണയത്തെ കുറിച്ച് വെളിപ്പെടുത്തിയത്. യുവാവ് പറഞ്ഞ കാര്യങ്ങള്‍ ആദ്യം വിശ്വസിക്കാന്‍ പൊലീസ് തയ്യാറായിരുന്നില്ല. എന്നാല്‍ രാത്രി 1.45 ആയതോടെ യുവാവിന്റെ ഫോണില്‍ കാമുകിയുടെ വിളിവന്നു. യുവാവിന്റെ ഫോണ്‍ പൊലീസ് വാങ്ങിയതോടെ രണ്ടുപേരും തമ്മില്‍ കലശലായ പ്രണയമാണെന്ന് ബോധ്യപ്പെട്ടു.
കാമുകന്റെ വരവ് പ്രതീക്ഷിച്ചിട്ടും കാണാതിരുന്നപ്പോഴുണ്ടായ ആധിമൂലമായിരുന്നു പതിനാറുകാരിയുടെ ഫോണ്‍കോള്‍. തുടര്‍ന്ന് ഫോണ്‍ പരിശോധിച്ചപ്പോള്‍ ഇരുവരും തമ്മില്‍ നടത്തിയ സംഭാഷണങ്ങളുടെ വിവരങ്ങളും പൊലീസിന് കിട്ടി. ഇതോടെ യുവാവിനെ പൊലീസ് താക്കീത് നല്‍കി വിട്ടു.

Related Articles
Next Story
Share it