തെഗൂസിഗല്പ: ഹോണ്ടുറാസില്‍ പുതുവത്സരാഷോഷത്തിനിടെ പലയിടത്തും സംഘര്‍ഷം. 18 പേര് മരിച്ചു. ഓരോ വര്‍ഷവും പുതുവത്സരാഘോഷത്തിനിടെ ഇത്തരത്തില്‍ നിരവധി പേരാണ് ഇവിടെ മരിക്കുന്നത്. കഴിഞ്ഞ വര്‍ഷത്തെ അപേക്ഷിച്ച് ഇത്തവണ മരണം കുറവാണ്. 24 കൊലപാതകങ്ങളാണ് 2019ല്‍ ഉണ്ടായതെന്ന് നാഷണല്‍ പൊലീസ് ഉപമേധാവി റിഗോബെര്‍ട്ടോ റോഡ്രിഗസ് അറിയിച്ചു.
2019ല്‍ അക്രമങ്ങളുമായി ബന്ധപ്പെട്ട് 4,082 മരണങ്ങള് രാജ്യത്ത് റിപ്പോര്‍ട്ട് ചെയ്തപ്പോള്‍ 2020ല്‍ 3,482 മരണങ്ങളാണ് ഉണ്ടായതെന്ന് അധികൃതര്‍ പറയുന്നു. 2020ല്‍ ഒരു ലക്ഷം നിവാസികളില്‍ 37 നരഹത്യകള്‍ നടന്നു. എന്നാല്‍, 2019ല്‍ ഒരു ലക്ഷം നിവാസികളില്‍ 44.5 എന്ന നിരക്കിലാണ് കൊലപാതകങ്ങളുണ്ടായത്.