പതിനേഴുകാരന്റെ കൈ മുറിച്ചുമാറ്റിയ സംഭവം; ഡോക്ടര്‍ക്കെതിരെ കേസ്
കണ്ണൂര്‍: തലശ്ശേരി ജനറല്‍ ആസ്പതിയില്‍ ചികിത്സാപിഴവിനെ തുടര്‍ന്ന് 17 വയസുകാരന്റെ കൈ മുറിച്ച് മാറ്റിയ സംഭവത്തില്‍ ഡോക്ടര്‍ക്കെതിരെ പൊലീസ് കേസെടുത്തു. തലശേരി ചേറ്റംകുന്ന് നാസാ ക്വാര്‍ട്ടേര്‍സില്‍ താമസിക്കുന്ന അബൂബക്കര്‍ സിദ്ധിഖിന്റെ മകനും പാലയാട് ഗവ. ഹയര്‍ സെക്കണ്ടറി സ്‌കൂള്‍ പ്ലസ് വണ്‍ വിദ്യാര്‍ഥിയുമായ സുല്‍ത്താന്റെ കൈയാണ് മുറിച്ചുമാറ്റിയത്.തലശ്ശേരി ജനറല്‍ ആസ്പതിയില്‍ സുല്‍ത്താനെ ചികില്‍സിച്ച എല്ലുരോഗ വിദഗ്ധന്‍ ഡോ. വിജുമോനെതിരെയാണ് കേസ്. സുല്‍ത്താന്റെ പിതാവിന്റെ പരാതിയിലാണ് തലശേരി പൊലീസ് കേസെടുത്തത്. തലശ്ശേരി എ.എസ്.പി പി. നിഥിന്‍ രാജാണ് കേസന്വേഷിക്കുന്നത്. […]

കണ്ണൂര്‍: തലശ്ശേരി ജനറല്‍ ആസ്പതിയില്‍ ചികിത്സാപിഴവിനെ തുടര്‍ന്ന് 17 വയസുകാരന്റെ കൈ മുറിച്ച് മാറ്റിയ സംഭവത്തില്‍ ഡോക്ടര്‍ക്കെതിരെ പൊലീസ് കേസെടുത്തു. തലശേരി ചേറ്റംകുന്ന് നാസാ ക്വാര്‍ട്ടേര്‍സില്‍ താമസിക്കുന്ന അബൂബക്കര്‍ സിദ്ധിഖിന്റെ മകനും പാലയാട് ഗവ. ഹയര്‍ സെക്കണ്ടറി സ്‌കൂള്‍ പ്ലസ് വണ്‍ വിദ്യാര്‍ഥിയുമായ സുല്‍ത്താന്റെ കൈയാണ് മുറിച്ചുമാറ്റിയത്.
തലശ്ശേരി ജനറല്‍ ആസ്പതിയില്‍ സുല്‍ത്താനെ ചികില്‍സിച്ച എല്ലുരോഗ വിദഗ്ധന്‍ ഡോ. വിജുമോനെതിരെയാണ് കേസ്. സുല്‍ത്താന്റെ പിതാവിന്റെ പരാതിയിലാണ് തലശേരി പൊലീസ് കേസെടുത്തത്. തലശ്ശേരി എ.എസ്.പി പി. നിഥിന്‍ രാജാണ് കേസന്വേഷിക്കുന്നത്. സംഭവത്തില്‍ ആരോഗ്യ വകുപ്പും അന്വേഷണം നടത്തുകയാണ്
ഫുട്ബോള്‍ കളിക്കിടെ വീണ് എല്ല് പൊട്ടിയ വിദ്യാര്‍ഥിയുടെ കൈയാണ് മുറിച്ചു മാറ്റേണ്ടി വന്നത്. ആസ്പത്രിയുടെ അനാസ്ഥയാണ് കാരണമെന്ന് ബന്ധുക്കള്‍ പരാതി നല്‍കിയിരുന്നു. ഒക്ടോബര്‍ 30ന് വൈകിട്ടാണ് അപകടം നടന്നത്. വൈകുന്നേരം വീടിന് അടുത്തുള്ള ഗ്രൗണ്ടില്‍ ഫുട്ബോള്‍ കഴിക്കുന്നതിനിടെ ഗ്രൗണ്ടില്‍ വീണാണ് എല്ല് പൊട്ടിയത്. തുടര്‍ന്ന് തലശേരി ജനറല്‍ ആസ്പത്രിയിലെത്തിച്ചു. ഇവിടെ എക്സ്റേ മെഷീന്‍ കേടായിരുന്നു. എക്സ്റേ എടുക്കാന്‍ കൊടുവള്ളി കോ-ഓപ്പറേറ്റീവ് ആസ്പത്രിയില്‍ പോയി. ഒരു മണിക്കൂറില്‍ എക്സ്റേ തലശേരി ആസ്പത്രിയില്‍ ഹാജരാക്കി. കുട്ടിയുടെ കയ്യിലെ രണ്ട് എല്ല് പൊട്ടിയിരുന്നു. അന്ന് എക്സ്റേ ഫോട്ടോയെടുത്ത് അസ്ഥിരോഗ വിഭാഗം ഡോക്ടര്‍ക്ക് അയച്ചുകൊടുത്തു. തുടര്‍ന്ന് സ്‌കെയില്‍ ഇട്ട് കൈ കെട്ടി. കുട്ടിക്ക് അസഹ്യമായ വേദന അനുഭവപ്പെട്ടു. തൊട്ടടുത്ത ദിവസം ഡോക്ടര്‍ വിജുമോന്‍ ശസ്ത്രക്രിയ നിര്‍ദ്ദേശിച്ചു. എന്നാല്‍ നടപടികള്‍ കൈക്കൊണ്ടില്ല. നവംബര്‍ ഒന്നിന് രാവിലെ കൈ നിറം മാറി. തുടര്‍ന്ന് വിജുമോന്‍ അടിയന്തിരമായി ശസ്ത്രക്രിയക്ക് വിധേയമാക്കുകയായിരുന്നു.