• #102645 (no title)
  • We are Under Maintenance
Friday, December 1, 2023
Utharadesam
  • TOP STORY
    • KERALA
    • NATIONAL
    • WORLD
  • LOCAL NEWS
    • KASARAGOD
    • KANHANGAD
    • MANGALORE
    • PRESS MEET
    • OBITUARY
  • REGIONAL
    • NEWS STORY
    • ORGANISATION
    • LOCAL SPORTS
  • NRI
  • ARTICLES
    • FEATURE
    • OPINION
    • MEMORIES
    • BOOK REVIEW
  • EDITORIAL
  • MORE
    • EDUCATION
    • MARKETING FEATURE
    • CLASSIFIEDS
No Result
View All Result
  • TOP STORY
    • KERALA
    • NATIONAL
    • WORLD
  • LOCAL NEWS
    • KASARAGOD
    • KANHANGAD
    • MANGALORE
    • PRESS MEET
    • OBITUARY
  • REGIONAL
    • NEWS STORY
    • ORGANISATION
    • LOCAL SPORTS
  • NRI
  • ARTICLES
    • FEATURE
    • OPINION
    • MEMORIES
    • BOOK REVIEW
  • EDITORIAL
  • MORE
    • EDUCATION
    • MARKETING FEATURE
    • CLASSIFIEDS
No Result
View All Result
Utharadesam
No Result
View All Result

ഓര്‍മയായിട്ട് 11 വര്‍ഷങ്ങള്‍: അഭിനയകലയുടെ പെരുന്തച്ഛന്‍

Utharadesam by Utharadesam
September 21, 2023
in Movie
Reading Time: 1 min read
A A
0
ഓര്‍മയായിട്ട് 11 വര്‍ഷങ്ങള്‍: അഭിനയകലയുടെ പെരുന്തച്ഛന്‍

ഒരു നടന്‍ അയാളുടെ ശരീരത്തെയും ശബ്ദത്തെയും ഭാവചലനങ്ങളെയുമൊക്കെ വേര്‍പെടുത്താനാകാത്ത വിധം കഥാപാത്രങ്ങളിലേക്കു ലയിപ്പിക്കുകയെന്നതത്ര നിസ്സാരമല്ല. മലയാളത്തില്‍ ചുരുക്കം ചില അഭിനേതാക്കളാണ് ഈ വിഭാഗത്തിലുള്ളത്. ആ ഗണത്തില്‍ പെട്ട നടനാണ് തിലകന്‍. ഏതു തരം കഥാപാത്രവുമാകട്ടെ, അവയിലൊക്കെ തന്റെതായ, തനിക്കു മാത്രം സാധ്യമാകുന്ന ഒരു ‘തിലകന്‍ ടച്ച്’ പതിപ്പിക്കാന്‍ അദ്ദേഹത്തിനായി. ഹാസ്യത്തിന്റെയും ഗൗരവപ്രകൃതത്തിന്റെയും ശാന്തതയുടെയും നിസ്സഹായതയുടെയും ക്രൂരതയുടെയും വാത്സല്യത്തിന്റെയും പ്രണയത്തിന്റെയുമൊക്കെ പല പല തലങ്ങളിലേക്ക്, അവയുടെയൊക്കെ ആഴങ്ങളില്‍ നീന്തുന്നവയായിരുന്നു ഓരോ തിലകന്‍ കഥാപാത്രവും. ഉദാഹരണത്തിന്: ‘കിരീട’ത്തിലെ അച്യുതന്‍ നായരും ‘സ്ഫടിക’ത്തിലെ ചാക്കോ മാഷും ‘നരസിംഹ’ത്തിലെ ജസ്റ്റിസ് കരുണാകര മേനോനും അച്ഛന്‍ കഥാപാത്രങ്ങളാണ്. മൂന്നു പേരുടെയും സാഹചര്യങ്ങളും കാലവും വ്യത്യസ്തമായിരിക്കുമ്പോഴും ആന്തരിക ജീവിതത്തില്‍ ചില സമാനതകളുണ്ട്. സ്വാഭാവികമായും ഒരേ അച്ചില്‍ വാര്‍ത്ത പോല അവരെ സ്‌ക്രീനില്‍ കാണേണ്ടതുമായിരുന്നു. എന്നാല്‍ തിലകന്‍ അവരെ മൂന്നു മനുഷ്യരാക്കി.
മൂന്നു ഭാവങ്ങളും ചലനങ്ങളും നല്‍കി. അവരുടെ വൈകാരിക പ്രകടനങ്ങളില്‍ പോലും ആ വ്യത്യസ്തത പ്രകടമാണ്. ഇങ്ങനെത്തന്നെയാണ് തന്റെ ഓരോ വേഷങ്ങളെയും തിലകന്‍ പരിചരിച്ചതെന്നു സാരം.
നാടോടിക്കാറ്റ്, മൂന്നാം പക്കം, പെരുന്തച്ചന്‍, നമുക്കു പാര്‍ക്കാന്‍ മുന്തിരിത്തോപ്പുകള്‍, പിന്‍ഗാമി, ഗോഡ് ഫാദര്‍, മൂക്കില്ലാ രാജ്യത്ത്, യവനിക, പഞ്ചവടിപ്പാലം, കാട്ടുകുതിര, ചക്കിക്കൊത്ത ചങ്കരന്‍, കിലുക്കം, സന്ദേശം കണ്ണെഴുതിപ്പൊട്ടും തൊട്ട്, ഉസ്താദ് ഹോട്ടല്‍ എന്നിങ്ങനെ തിലകന്റെ മികച്ച പ്രകടനങ്ങളുള്ള എത്രയെത്ര സിനിമകള്‍…പട്ടിക നീളും…ഇവയിലൊക്കെയും ഓരോരോ തിലകനെയാണ് പ്രേക്ഷകര്‍ കണ്ടത്. ഒരിക്കലും സ്വയം ആവര്‍ത്തിക്കാത്ത നടന്‍ എന്നതിന് ഇതില്‍ കൂടുതല്‍ ഉദാഹരങ്ങള്‍ ആവശ്യമില്ല. ഗൗരവപ്രകൃതമുള്ള കഥാപാത്രങ്ങളെയാണ് കൂടുതല്‍ അവതരിപ്പിച്ചതെങ്കിലും ഹാസ്യ പ്രധാനമായ കഥാപാത്രങ്ങളായി നിറഞ്ഞാടുന്ന തിലകനെയാണ് മൂക്കില്ലാ രാജ്യത്തിലും പഞ്ചവടിപ്പാലത്തിലും ചക്കിക്കൊത്ത ചങ്കരനിലും നാടുവാഴികളിലുമൊക്കെ പ്രേക്ഷകര്‍ കണ്ടത്. തന്നില്‍ ആരോപിക്കപ്പെടുന്ന ഗൗരവക്കാരനെ കുടഞ്ഞെറിയുകയായിരുന്നു ഈ വേഷങ്ങളിലൂടെയൊക്കെ അദ്ദേഹം.
നാടകവേദികളില്‍ നിന്നു ലഭിച്ച ശിക്ഷണമായിരുന്നു തിലകനിലെ നടന്റെ ബലം. ജീവിതാനുഭവങ്ങള്‍ അദ്ദേഹത്തിലെ വ്യക്തിയെയും രൂപപ്പെടുത്തി. തന്നിലെ അഭിനേതാവിനോട് തികഞ്ഞ ബഹുമാനമായിരുന്നു തിലകന്. തന്നിലെ നടന്റെ കരുത്തും സാധ്യതകളും തിലകനോളം തിരിച്ചറിഞ്ഞ മറ്റൊരാളില്ല.
കരിയറിന്റെയും ജീവിതത്തിന്റെയും ഇടക്കാലത്ത് സിനിമയില്‍ അര്‍ഹിക്കുന്ന അവസരങ്ങള്‍ തിലകനെ തേടിയെത്തിയില്ല.
സിനിമക്ക് പുറത്ത് താരസംഘടനയുമായുണ്ടായ തര്‍ക്കങ്ങളും തന്റെ മൂര്‍ച്ഛയേറിയ നിലപാടുകളും തിലകനെ പലര്‍ക്കും അനഭിമതനാക്കി.
രോഗങ്ങളും പ്രതിസന്ധികളും കടുത്തപ്പോള്‍ തിലകന്റെ കാലം കഴിഞ്ഞെന്നും പലരും വിധിയെഴുതി. എന്നാല്‍ അത്തരം കണ്ടെത്തലുകളെയൊക്കെ കാറ്റില്‍ പറത്തി തിലകനിലെ നടന്‍ വിശ്വരൂപം പ്രാപിച്ച് വീണ്ടും വെള്ളിത്തിരയില്‍ നിറഞ്ഞു…
ജീവിതത്തിന്റെ അവസാന ഘട്ടത്തില്‍ തിലകനെ തേടി ആദരവു പോലെ ചില ഉഗ്രന്‍ വേഷങ്ങള്‍ വന്നു.
‘ഇന്ത്യന്‍ റുപ്പി’യിലെ അച്യുത മേനോനും ‘ഉസ്താദ് ഹോട്ടലി’ലെ കരീമിക്കയും തിലകനിലെ നടനെ അതിന്റെ തീവ്രതയില്‍ വീണ്ടും പ്രേക്ഷകര്‍ക്കു മുന്നിലെത്തിച്ചു. ഒടുവില്‍ മലയാള സിനിമയുടെ ചരിത്രത്തില്‍ തനിക്കു മാത്രമായി ഒരു സിംഹാസനം തീര്‍ത്ത്, 2012 സെപ്റ്റംബര്‍ 24ന് 77-ാം വയസ്സില്‍ മലയാളത്തിന്റെ പെരുന്തച്ചന്‍
തിലകന്‍ പോയി…
ആ ഓര്‍മ്മകള്‍ക്ക് 11 വര്‍ഷങ്ങള്‍..


-ഷാഫി തെരുവത്ത്‌

ShareTweetShare
Previous Post

കുഞ്ഞുഹൃദയങ്ങളില്‍ സ്‌നേഹം നിറച്ച ഡോ. വി. മഞ്ചുനാഥ കാമത്ത് ഇനി ഓര്‍മ്മ

Next Post

ഗണേശവിഗ്രഹ നിമഞ്ജന ഘോഷയാത്ര കാണാനെത്തിയ വീട്ടമ്മ ടോറസ് ലോറിയിടിച്ച് മരിച്ചു

Related Posts

സുരേഷ് ഗോപിയുടെ ‘ഗരുഡന്‍’

സുരേഷ് ഗോപിയുടെ ‘ഗരുഡന്‍’

November 9, 2023
സൂര്യക്കും ദുല്‍ഖറിനുമൊപ്പം നസ്രിയ

സൂര്യക്കും ദുല്‍ഖറിനുമൊപ്പം നസ്രിയ

November 2, 2023
ഐ.വി ശശി എന്ന ‘ഷോ മാന്‍’ ഓര്‍മ്മയായിട്ട് ആറ് വര്‍ഷം…

ഐ.വി ശശി എന്ന ‘ഷോ മാന്‍’ ഓര്‍മ്മയായിട്ട് ആറ് വര്‍ഷം…

October 19, 2023
അഭിനയ കൊടുമുടിയുടെ ഓര്‍മകളില്‍…

അഭിനയ കൊടുമുടിയുടെ ഓര്‍മകളില്‍…

October 12, 2023
കണ്ണൂര്‍ സ്‌ക്വാഡ് ഹിറ്റിലേക്ക്

കണ്ണൂര്‍ സ്‌ക്വാഡ് ഹിറ്റിലേക്ക്

October 5, 2023
കാസര്‍ഗോള്‍ഡ് നാളെ എത്തുന്നു

കാസര്‍ഗോള്‍ഡ് നാളെ എത്തുന്നു

September 14, 2023
Next Post
ഗണേശവിഗ്രഹ നിമഞ്ജന ഘോഷയാത്ര കാണാനെത്തിയ വീട്ടമ്മ ടോറസ് ലോറിയിടിച്ച് മരിച്ചു

ഗണേശവിഗ്രഹ നിമഞ്ജന ഘോഷയാത്ര കാണാനെത്തിയ വീട്ടമ്മ ടോറസ് ലോറിയിടിച്ച് മരിച്ചു

No Result
View All Result
  • TOP STORY
    • KERALA
    • NATIONAL
    • WORLD
  • LOCAL NEWS
    • KASARAGOD
    • KANHANGAD
    • MANGALORE
    • PRESS MEET
    • OBITUARY
  • REGIONAL
    • NEWS STORY
    • ORGANISATION
    • LOCAL SPORTS
  • NRI
  • ARTICLES
    • FEATURE
    • OPINION
    • MEMORIES
    • BOOK REVIEW
  • EDITORIAL
  • MORE
    • EDUCATION
    • MARKETING FEATURE
    • CLASSIFIEDS