തദ്ദേശ തിരഞ്ഞെടുപ്പിനായി പ്രസിദ്ധീകരിച്ച വോട്ടര്‍ പട്ടികയില്‍ നിന്ന് 10,927 പേരുകള്‍ തള്ളി; തള്ളിയത് 6520 സ്ത്രീകളുടേയും 4407 പുരുഷന്‍മാരുടേയും പേരുകള്‍
കാസര്‍കോട്: തദ്ദേശതിരഞ്ഞെടുപ്പിനായി പ്രസിദ്ധീകരിച്ച വോട്ടര്‍ പട്ടികയില്‍ നിന്ന് ജില്ലയില്‍ 10927 പേരുകള്‍ തള്ളി. 6520 സ്ത്രീ വോട്ടര്‍മാരുടേയും 4407 പുരുഷ വോട്ടര്‍മാരുടെയും പേരുകളാണ് തിരഞ്ഞെടുപ്പ് കമ്മീഷന്‍ തള്ളിയത്. മൂന്ന് നഗരസഭകളില്‍ നിന്നായി മാത്രി 1964 പേരുകളാണ് തള്ളിയത്. ഇതില്‍ 959 സ്ത്രീകളും 1005 പുരുഷന്‍മാരുമാണ്. കാസര്‍കോട് നഗരസഭയില്‍ 452 സ്ത്രീകളും 448 പുരുഷന്‍മാരും ഉള്‍പ്പെടെ 900 പേരുകള്‍ തള്ളി. കാഞ്ഞങ്ങാട് നഗരസഭയില്‍ 404 സ്ത്രീകളും 294 പുരുഷന്‍മാരും ഉള്‍പ്പെടെ 698 പേരുകളും നീലേശ്വരം നഗരസഭയില്‍ 213 സ്ത്രീകളും […]

കാസര്‍കോട്: തദ്ദേശതിരഞ്ഞെടുപ്പിനായി പ്രസിദ്ധീകരിച്ച വോട്ടര്‍ പട്ടികയില്‍ നിന്ന് ജില്ലയില്‍ 10927 പേരുകള്‍ തള്ളി. 6520 സ്ത്രീ വോട്ടര്‍മാരുടേയും 4407 പുരുഷ വോട്ടര്‍മാരുടെയും പേരുകളാണ് തിരഞ്ഞെടുപ്പ് കമ്മീഷന്‍ തള്ളിയത്. മൂന്ന് നഗരസഭകളില്‍ നിന്നായി മാത്രി 1964 പേരുകളാണ് തള്ളിയത്. ഇതില്‍ 959 സ്ത്രീകളും 1005 പുരുഷന്‍മാരുമാണ്. കാസര്‍കോട് നഗരസഭയില്‍ 452 സ്ത്രീകളും 448 പുരുഷന്‍മാരും ഉള്‍പ്പെടെ 900 പേരുകള്‍ തള്ളി.
കാഞ്ഞങ്ങാട് നഗരസഭയില്‍ 404 സ്ത്രീകളും 294 പുരുഷന്‍മാരും ഉള്‍പ്പെടെ 698 പേരുകളും നീലേശ്വരം നഗരസഭയില്‍ 213 സ്ത്രീകളും 153 പുരുഷന്‍മാരും ഉള്‍പ്പെടെ 366 പേരുകളും തള്ളി. 38 ഗ്രാമപഞ്ചായത്തുകളിലായി 8963 വോട്ടുകളാണ് തള്ളിയത്. ഇതില്‍ 5451 സ്ത്രീകളും 3512 പുരുഷന്‍മാരുമാണ്. ഏറ്റവും കൂടുതല്‍ പേരുകള്‍ തള്ളിയത് മംഗല്‍പാടി പഞ്ചായത്തിലാണ്. 348 സ്ത്രീകളും 288 പുരുഷന്‍മാരും ഉള്‍പ്പെടെ 636 വോട്ടുകളാണ് തള്ളിയത്.
ബെള്ളൂര്‍ പഞ്ചായത്തിലാണ് കുറവ്. ഇവിടെ ആകെ 42 പേരുകളാണ് തള്ളിയത്. ഇതില്‍ 27 സ്ത്രീകളും 15 പുരുഷന്‍മാരുമാണ്. കുമ്പഡാജെയില്‍ 85ഉം കാറഡുക്കയില്‍ 101ഉം മുളിയാറില്‍ 231ഉം ദേലമ്പാടിയില്‍ 66ഉം ബേഡഡുക്കയില്‍ 143ഉം വോട്ടുകള്‍ തള്ളി. കുറ്റിക്കോലില്‍ 148ഉം മഞ്ചേശ്വരത്ത് 316ഉം വോര്‍ക്കാടിയില്‍ 159ഉം മീഞ്ചയില്‍ 144ഉം പൈവളിഗെയില്‍ 422ഉം വോട്ടുകള്‍ തള്ളിയിട്ടുണ്ട്. പുത്തിഗെയില്‍ 270ഉം എന്‍മകജെയില്‍ 564ഉം കുമ്പളയില്‍ 350ഉം ബദിയടുക്കയില്‍ 389ഉം മൊഗ്രാല്‍പുത്തൂരില്‍ 251ഉം വോട്ടുകള്‍ തള്ളിയിട്ടുണ്ട്. മധൂരില്‍ 135, ചെമനാട് 448, ചെങ്കള 219, ഉദുമ 476, പള്ളിക്കര 285, അജാനൂര്‍ 218, പുല്ലൂര്‍ പെരിയ 259, മടിക്കൈ 365, കോടോംബേളൂര്‍ 247, കള്ളാര്‍ 209, പനത്തടി 291, ബളാല്‍ 84, കിനാനൂര്‍ കരിന്തളം 326, വെസ്റ്റ് എളേരി 154, ഈസ്റ്റ് എളേരി 206, കയ്യൂര്‍ ചീമേനി 164, ചെറുവത്തൂര്‍ 154, വലിയപറമ്പ് 58, പടന്ന 84, പിലിക്കോട് 154, തൃക്കരിപ്പൂര്‍ 110 എന്നിങ്ങനെയാണ് പേരുകള്‍ തള്ളിയത്.