കണ്ണൂര്‍ വിമാനത്താവളത്തില്‍ നിന്ന് 1.8 കോടി രൂപയുടെ സ്വര്‍ണം പിടിച്ചു; കാസര്‍കോട് സ്വദേശി ഉള്‍പ്പെടെ രണ്ടുപേര്‍ അറസ്റ്റില്‍
മട്ടന്നൂര്‍: കണ്ണൂര്‍ വിമാനത്താവളത്തില്‍ നിന്ന് 1.8 കോടി രൂപയുടെ അനധികൃത സ്വര്‍ണം കസ്റ്റംസ് പിടികൂടി. കാസര്‍കോട് സ്വദേശി ഉള്‍പ്പെടെ രണ്ടുപേരെ അറസ്റ്റ് ചെയ്തു. കാസര്‍കോട് സ്വദേശി അബ്ദുല്‍ നിഷാര്‍, വടകര സ്വദേശി മഹമൂദ് എന്നിവരെയാണ് കസ്റ്റംസ് അറസ്റ്റ് ചെയ്തത്. ഡി.ആര്‍.ഐ നല്‍കിയ രഹസ്യവിവരത്തെ തുടര്‍ന്നാണ് രണ്ട് യാത്രക്കാരില്‍ നിന്ന് കസ്റ്റംസ് സ്വര്‍ണം പിടികൂടിയത്.ഷാര്‍ജയില്‍ നിന്ന് എയര്‍ ഇന്ത്യ എക്സ്പ്രസ് വിമാനത്തിലെത്തിയ അബ്ദുല്‍ നിഷാറില്‍ നിന്ന് 63.39 ലക്ഷം രൂപയുടെ 1080 ഗ്രാം സ്വര്‍ണമാണ് പിടികൂടിയത്.പേസ്റ്റ് രൂപത്തിലുള്ള സ്വര്‍ണം […]

മട്ടന്നൂര്‍: കണ്ണൂര്‍ വിമാനത്താവളത്തില്‍ നിന്ന് 1.8 കോടി രൂപയുടെ അനധികൃത സ്വര്‍ണം കസ്റ്റംസ് പിടികൂടി. കാസര്‍കോട് സ്വദേശി ഉള്‍പ്പെടെ രണ്ടുപേരെ അറസ്റ്റ് ചെയ്തു. കാസര്‍കോട് സ്വദേശി അബ്ദുല്‍ നിഷാര്‍, വടകര സ്വദേശി മഹമൂദ് എന്നിവരെയാണ് കസ്റ്റംസ് അറസ്റ്റ് ചെയ്തത്. ഡി.ആര്‍.ഐ നല്‍കിയ രഹസ്യവിവരത്തെ തുടര്‍ന്നാണ് രണ്ട് യാത്രക്കാരില്‍ നിന്ന് കസ്റ്റംസ് സ്വര്‍ണം പിടികൂടിയത്.
ഷാര്‍ജയില്‍ നിന്ന് എയര്‍ ഇന്ത്യ എക്സ്പ്രസ് വിമാനത്തിലെത്തിയ അബ്ദുല്‍ നിഷാറില്‍ നിന്ന് 63.39 ലക്ഷം രൂപയുടെ 1080 ഗ്രാം സ്വര്‍ണമാണ് പിടികൂടിയത്.
പേസ്റ്റ് രൂപത്തിലുള്ള സ്വര്‍ണം നാല് ഗുളികകളാക്കി ശരീരത്തിനുള്ളില്‍ ഒളിപ്പിച്ചാണ് കടത്താന്‍ ശ്രമിച്ചത്. അബുദാബിയില്‍ നിന്ന് എത്തിയ മഹമൂദിന്റെ പോക്കറ്റില്‍ നിന്ന് 37.49 ലക്ഷം രൂപയുടെ 739 ഗ്രാം സ്വര്‍ണമാണ് പിടികൂടിയത്. പേസ്റ്റ് രൂപത്തിലുള്ള സ്വര്‍ണം മൂന്ന് ഗുളികകളാക്കി ശരീരത്തിനുള്ളില്‍ ഒളിപ്പിച്ചാണ് കടത്തിയത്.
രണ്ടുപേരെയും പിന്നീട് ജാമ്യത്തില്‍ വിട്ടു.