കണ്ണൂര്‍ വിമാനത്താവളത്തില്‍ 1.30 കോടിയുടെ സ്വര്‍ണ്ണവേട്ട; കാസര്‍കോട് സ്വദേശികളടക്കം 3 പേര്‍ പിടിയില്‍
കണ്ണൂര്‍: കണ്ണൂര്‍ വിമാനത്താവളത്തില്‍ വീണ്ടും സ്വര്‍ണ്ണവേട്ട. കാസര്‍കോട് സ്വദേശികളടക്കം മൂന്നുപേര്‍ അറസ്റ്റിലായി. 1.30 കോടി രൂപയുടെ സ്വര്‍ണ്ണമാണ് മൂന്നുപേരില്‍ നിന്നായി പിടികൂടിയത്. ഇന്നലെ രാവിലെ ഷാര്‍ജയില്‍ നിന്ന് എയര്‍ഇന്ത്യ എക്‌സ്പ്രസ് വിമാനത്തിലെത്തിയ ബേക്കലിലെ മുഹമ്മദ് അഷ്‌റഫ്, ഷാര്‍ജയില്‍ നിന്ന് ഗോ എയര്‍ വിമാനത്തിലെത്തിയ ശ്രീകണ്ഠപുരം കോട്ടൂര്‍ സ്വദേശി രജീഷ്, കാസര്‍കോട് സ്വദേശി അബ്ദുല്ലക്കുഞ്ഞി മുഹമ്മദ് എന്നിവരില്‍ നിന്നാണ് മൂന്ന് കിലോയോളം സ്വര്‍ണ്ണം പിടിച്ചത്. ബേക്കലിലെ മുഹമ്മദ് അഷ്‌റഫില്‍ നിന്ന് 920 ഗ്രാം സ്വര്‍ണ്ണവും രജീഷില്‍ നിന്ന് 970 […]

കണ്ണൂര്‍: കണ്ണൂര്‍ വിമാനത്താവളത്തില്‍ വീണ്ടും സ്വര്‍ണ്ണവേട്ട. കാസര്‍കോട് സ്വദേശികളടക്കം മൂന്നുപേര്‍ അറസ്റ്റിലായി. 1.30 കോടി രൂപയുടെ സ്വര്‍ണ്ണമാണ് മൂന്നുപേരില്‍ നിന്നായി പിടികൂടിയത്.
ഇന്നലെ രാവിലെ ഷാര്‍ജയില്‍ നിന്ന് എയര്‍ഇന്ത്യ എക്‌സ്പ്രസ് വിമാനത്തിലെത്തിയ ബേക്കലിലെ മുഹമ്മദ് അഷ്‌റഫ്, ഷാര്‍ജയില്‍ നിന്ന് ഗോ എയര്‍ വിമാനത്തിലെത്തിയ ശ്രീകണ്ഠപുരം കോട്ടൂര്‍ സ്വദേശി രജീഷ്, കാസര്‍കോട് സ്വദേശി അബ്ദുല്ലക്കുഞ്ഞി മുഹമ്മദ് എന്നിവരില്‍ നിന്നാണ് മൂന്ന് കിലോയോളം സ്വര്‍ണ്ണം പിടിച്ചത്.
ബേക്കലിലെ മുഹമ്മദ് അഷ്‌റഫില്‍ നിന്ന് 920 ഗ്രാം സ്വര്‍ണ്ണവും രജീഷില്‍ നിന്ന് 970 ഗ്രാം സ്വര്‍ണ്ണവും അബ്ദുല്ലകുഞ്ഞിയില്‍ നിന്ന് 945 ഗ്രാം സ്വര്‍ണ്ണവുമാണ് പിടികൂടിയത്. പേസ്റ്റ് രൂപത്തിലാക്കിയാണ് അബ്ദുല്ലക്കുഞ്ഞിയും മുഹമ്മദ് അഷ്‌റഫും സ്വര്‍ണ്ണം കടത്താന്‍ ശ്രമിച്ചത്.
കാല്‍പാദത്തിനടിയില്‍ ഒളിപ്പിച്ചുകടത്തുന്നതിനിടെയാണ് കസ്റ്റംസ് അധികൃതര്‍ പിടികൂടിയത്.