രക്തത്തില്‍ പ്ലേറ്റ്‌ലെറ്റ് കുറയല്‍; ചിറ്റമൃത് ഉത്തമ ഔഷധം

കാഞ്ഞങ്ങാട്: രക്തത്തില്‍ പ്ലേറ്റ്‌ലെറ്റ് കുറയുന്നതിന് പരിഹാരമായിരുന്ന പപ്പായയെ വെല്ലാന്‍ ചിറ്റമൃത് പരീക്ഷണ വിജയത്തില്‍ ഇതിന്റെ അനന്തസാധ്യതകള്‍ വൈദ്യരംഗശാസ്ത്ര രംഗത്ത് അറിയിക്കുന്നതിന്റെ ഭാഗമായി അന്താരാഷ്ട്ര സെമിനാറില്‍ പങ്കെടുത്ത് പ്രബന്ധം അ വതരിപ്പിക്കാന്‍ കാഞ്ഞങ്ങാട് സ്വദേശിയായ ഡോക്ടര്‍ ലണ്ടനിലേക്ക്. ഹോമിയോ രംഗത്ത് വിദഗ്ദ്ധനായ ഡോ. വിവേക് സുധാകരനാണ് ഇന്ന് മുതല്‍ 16 വരെ ലണ്ടനില്‍ നടക്കുന്ന ഹോമിയോ കോണ്‍ഗ്രസിലെ സെമിനാറില്‍ പ്രബന്ധം അവതരിപ്പിക്കുന്നത്. ചിറ്റമൃതില്‍ നിന്നും വേര്‍തിരിച്ചെടുത്ത ഘടകമായ ടിനോസ്‌പോറ കോര്‍ഡിഫോലിയ എന്ന പേരിലാണ് പ്ലേറ്റ്‌ലറ്റ് ഉയര്‍ത്തുന്നതിന് ഉപയോഗിക്കുന്ന ഹോമിയോ […]

കാഞ്ഞങ്ങാട്: രക്തത്തില്‍ പ്ലേറ്റ്‌ലെറ്റ് കുറയുന്നതിന് പരിഹാരമായിരുന്ന പപ്പായയെ വെല്ലാന്‍ ചിറ്റമൃത് പരീക്ഷണ വിജയത്തില്‍ ഇതിന്റെ അനന്തസാധ്യതകള്‍ വൈദ്യരംഗശാസ്ത്ര രംഗത്ത് അറിയിക്കുന്നതിന്റെ ഭാഗമായി അന്താരാഷ്ട്ര സെമിനാറില്‍ പങ്കെടുത്ത് പ്രബന്ധം അ
വതരിപ്പിക്കാന്‍ കാഞ്ഞങ്ങാട് സ്വദേശിയായ ഡോക്ടര്‍ ലണ്ടനിലേക്ക്.
ഹോമിയോ രംഗത്ത് വിദഗ്ദ്ധനായ ഡോ. വിവേക് സുധാകരനാണ് ഇന്ന് മുതല്‍ 16 വരെ ലണ്ടനില്‍ നടക്കുന്ന ഹോമിയോ കോണ്‍ഗ്രസിലെ സെമിനാറില്‍ പ്രബന്ധം അവതരിപ്പിക്കുന്നത്. ചിറ്റമൃതില്‍ നിന്നും വേര്‍തിരിച്ചെടുത്ത ഘടകമായ ടിനോസ്‌പോറ കോര്‍ഡിഫോലിയ എന്ന പേരിലാണ് പ്ലേറ്റ്‌ലറ്റ് ഉയര്‍ത്തുന്നതിന് ഉപയോഗിക്കുന്ന ഹോമിയോ മരുന്ന്.
'ടൈനോസ്‌പോറ കോര്‍ഡിഫോളിയ എലവേറ്റിങ് പ്ലേറ്റ് ലറ്റ്‌സ് എമങ് ഡെങ്കി ഫീവര്‍ പേഷ്യന്റ്‌സ്' എന്ന വിഷയത്തിലാണ് വിവേക് പ്രബന്ധം അവതരിപ്പിക്കുന്നത്.
ബ്രിട്ടീഷ് സര്‍ക്കാരിന്റെ ഹോമിയോപ്പതി റിസര്‍ച്ച് ഇന്‍സ്റ്റിറ്റ്യൂട്ടില്‍ നടക്കുന്ന പത്താമത് വേള്‍ഡ് ഹോമിയോപ്പത് റിസര്‍ച്ച് കോണ്‍ഗ്രസിലാണ് കേരളത്തിന്റെ ആയുര്‍വേദ പാരമ്പര്യത്തെ ഹോമിയോപ്പതിയുമായി ബന്ധിപ്പിക്കുന്ന പുതിയൊരു ചികിത്സാ പദ്ധതിയുമായി ഇദ്ദേഹം പോകുന്നത്.
കാഞ്ഞങ്ങാട് സൗത്തിലെ ഡോ. കെ.പി. സുധാകരന്‍ നായര്‍-പ്രമീള ദമ്പതികളുടെ മകനാണ് വിവേക്. കാഞ്ഞങ്ങാട്ട് ഹോമിയോ ക്ലിനിക് നടത്തുന്ന വിവേക് നൂറു രോഗികളില്‍ ഈ മരുന്നിന്റെ പരീക്ഷണം വിജയിച്ചതിന്റെ ഫലവുമായാണ് ലണ്ടനിലേക്ക് പോകുന്നത്. ഡെങ്കിപ്പനി ബാധിതരുടെ പ്ലേറ്റ്‌ലറ്റ് വര്‍ധിപ്പിക്കാന്‍ ഈ മരുന്ന് ഉപകാരപ്പെടുമെന്ന കണ്ടെത്തല്‍ വേള്‍ഡ് ഹോമിയോ കോണ്‍ഗ്രസ് പരിഗണിക്കുന്നുവെന്നത് ആയുര്‍വേദത്തിന്റെ അഭിമാനമാണ്. ചിറ്റമൃതിന്റെ വേരില്‍നിന്ന് എടുക്കുന്ന സത്താണ് പ്ലേറ്റ്‌ലറ്റ് വര്‍ധിപ്പിക്കുന്നതിനുള്ള മരുന്നായി വികസിപ്പിച്ചത്. ആയുര്‍വേദത്തില്‍ 'ഗുദുച്ചി' എന്ന് വിളിക്കുന്ന ഈ മരുന്ന് നിരവധി രോഗങ്ങളുടെ മരുന്നാണ്. പ്രമേഹം, രക്തസമ്മര്‍ദം, കാന്‍സര്‍, ശിരോരോഗങ്ങള്‍ എന്നിവയ്‌ക്കെല്ലാം ചിറ്റമൃത് സിദ്ധൗഷധമാണ്. ഇന്ത്യയില്‍നിന്ന് രണ്ടു പേരാണ് ഹോമിയോ കോണ്‍ഗ്രസില്‍ പങ്കെടുക്കുന്നത്.

Related Articles
Next Story
Share it