അധികാരികളുടെ നിസ്സംഗത; തെരുവുനായ്ക്കളുടെ ആക്രമണം പതിവായിട്ടും ജില്ലയിലെ നിയന്ത്രണകേന്ദ്രങ്ങള്‍ പ്രവര്‍ത്തിക്കുന്നില്ല

കാസര്‍കോട്: ജില്ലയില്‍ തെരുവ് നായ്ക്കളുടെ ആക്രമണം പതിവായിട്ടും ഇത് തടയാനുള്ള അധികാരികളുടെ നടപടികള്‍ അടിമുടി പരാജയം. സ്ത്രീകളും കുട്ടികളും അടക്കമുള്ളവര്‍ നായ്ക്കളുടെ ആക്രമണത്തിനിരയാകുമ്പോഴും അധികാരികള്‍ ഉണര്‍ന്ന് പ്രവര്‍ത്തിക്കുന്നില്ല. കഴിഞ്ഞ ഒരുമാസത്തിനിടെ ജില്ലയിലെ വിവിധ ഭാഗങ്ങളിലെ 92 പേര്‍ക്കാണ് നായ്ക്കളുടെ കടിയേറ്റത്. തെരുവുനായ നിയന്ത്രണത്തിനായി ജില്ലാ ഭരണകൂടം സ്വീകരിച്ച നടപടികള്‍ ലക്ഷ്യം കാണാതെ പോകുകയായിരുന്നു. ജില്ലയിലെ രണ്ട് തെരുവുനായ നിയന്ത്രണ കേന്ദ്രങ്ങളും പ്രവര്‍ത്തിക്കുന്നില്ല. കാസര്‍കോട്ടെ കേന്ദ്രം ഡിസംബറില്‍ നിലച്ചു. തൃക്കരിപ്പൂരിലേത് ഏപ്രില്‍ മാസത്തിലാണ് ആരംഭിച്ചത്. എന്നാല്‍ മെയ് മാസത്തോടെ […]

കാസര്‍കോട്: ജില്ലയില്‍ തെരുവ് നായ്ക്കളുടെ ആക്രമണം പതിവായിട്ടും ഇത് തടയാനുള്ള അധികാരികളുടെ നടപടികള്‍ അടിമുടി പരാജയം. സ്ത്രീകളും കുട്ടികളും അടക്കമുള്ളവര്‍ നായ്ക്കളുടെ ആക്രമണത്തിനിരയാകുമ്പോഴും അധികാരികള്‍ ഉണര്‍ന്ന് പ്രവര്‍ത്തിക്കുന്നില്ല. കഴിഞ്ഞ ഒരുമാസത്തിനിടെ ജില്ലയിലെ വിവിധ ഭാഗങ്ങളിലെ 92 പേര്‍ക്കാണ് നായ്ക്കളുടെ കടിയേറ്റത്.
തെരുവുനായ നിയന്ത്രണത്തിനായി ജില്ലാ ഭരണകൂടം സ്വീകരിച്ച നടപടികള്‍ ലക്ഷ്യം കാണാതെ പോകുകയായിരുന്നു. ജില്ലയിലെ രണ്ട് തെരുവുനായ നിയന്ത്രണ കേന്ദ്രങ്ങളും പ്രവര്‍ത്തിക്കുന്നില്ല. കാസര്‍കോട്ടെ കേന്ദ്രം ഡിസംബറില്‍ നിലച്ചു. തൃക്കരിപ്പൂരിലേത് ഏപ്രില്‍ മാസത്തിലാണ് ആരംഭിച്ചത്. എന്നാല്‍ മെയ് മാസത്തോടെ ഈ കേന്ദ്രവും പൂട്ടി. 2019 വര്‍ഷം തുടങ്ങി ജനുവരി മുതല്‍ ഇതുവരെയായി ജില്ലയില്‍ 1742 പേര്‍ക്ക് നായ്ക്കളുടെ കടിയേറ്റതായാണ് ഔദ്യോഗിക കണക്ക്. വെള്ളിയാഴ്ച മാത്രം ജില്ലയിലെ വിവിധ ഭാഗങ്ങളിലായി 19 പേര്‍ക്ക് പട്ടികളുടെ കടിയേറ്റു. മഞ്ചേശ്വരം, മുളിയാര്‍, കാഞ്ഞങ്ങാട്, പനത്തടി, മംഗല്‍പാടി, ചെറുവത്തൂര്‍ ഭാഗങ്ങളിലായാണ് നിരവധിപേര്‍ നായ്ക്കളുടെ ആക്രമണത്തിനിരയായത്. നേരത്തെ ജില്ലാ പഞ്ചായത്ത് മുന്‍കൈയ്യെടുത്ത് രണ്ട് കേന്ദ്രങ്ങളിലുമായി 5410 നായ്ക്കളെ വന്ധ്യംകരണം നടത്തിയിരുന്നു. കര്‍ക്കടകം എത്തുന്നതോടെ നായകളുടെ പ്രജനന കാലമാണ്. കൂട്ടത്തോടെയായിരിക്കും ഇവയുടെ സഞ്ചാരം. ഇനിയും കേന്ദ്രങ്ങള്‍ പ്രവര്‍ത്തിപ്പിക്കാനായില്ലെങ്കില്‍ തെരുവുനായ ശല്യം രൂക്ഷമാകും.
കാസര്‍കോട് ജില്ലയില്‍ പേവിഷബാധയ്ക്കുള്ള ചികിത്സ ജനറല്‍ ആസ്പത്രിയിലും കാഞ്ഞങ്ങാട്ടെ ജില്ലാ ആസ്പത്രിയിലും മാത്രമാണ്. ഈ രണ്ടിടത്തും മാത്രമേ പേവിഷബാധക്കെതിരെയുള്ള കുത്തിവെപ്പ് ലഭിക്കുകയുള്ളൂ. മണിക്കൂറുകളോളം രോഗികളെ നിരീക്ഷിച്ചാണ് മരുന്ന് നല്‍കുന്നത്. ചെറിയ മുറിവാണെങ്കില്‍ അതാത് പി.എച്ച്.സി, സി.എച്ച്.സികളിലും ചികിത്സ ലഭിക്കും. നായ്ക്കള്‍ക്ക് പേ ഇളകാനുള്ള കാരണങ്ങളിലൊന്ന് കീരിയാണെന്നാണ് വെറ്ററിനറി വിദഗ്ധര്‍ ചൂണ്ടിക്കാണിക്കുന്നത്.
നാട്ടില്‍ ഇപ്പോള്‍ കീരികളുടെ എണ്ണം കൂടുതലാണെന്നത് പേപ്പട്ടി ശല്യം കൂടാന്‍ ഇടയാക്കിയേക്കും. കുറുക്കന്‍ കടിച്ചാലും പട്ടികള്‍ക്ക് പേ വരാമെന്നും അധികൃതര്‍ ചൂണ്ടിക്കാട്ടുന്നു. ഭ്രാന്തന്‍ നായ്ക്കള്‍ക്കുപുറമെ ചിലയിടങ്ങളില്‍ പേയിളകിയ കുറുക്കന്‍മാരും ഭീഷണിയായിട്ടുണ്ട്

Related Articles
Next Story
Share it