ഇറാനില്‍ നിന്ന് കടല്‍ മാര്‍ഗം കടത്തിയ 2000 കോടിയുടെ മയക്കുമരുന്ന് മുംബൈയില്‍ പിടികൂടി

മുംബൈ: നവി മുംബൈയില്‍ വന്‍ മയക്കുമരുന്ന് വേട്ട. ഇറാനില്‍ നിന്ന് കടല്‍ മാര്‍ഗം കടത്തിയ 2000 കോടിയുടെ മയക്കുമരുന്ന് മുംബൈയില്‍ ഡയറക്ടറേറ്റ് ഓഫ് റവന്യൂ ഇന്റലിജന്‍സ് പിടികൂടി. 283 കിലോഗ്രാം ഹെറോയിനാണ് പിടികൂടിയത്. ഇതിന് അന്താരാഷ്ട്ര മാര്‍ക്കറ്റില്‍ ഏകദേശം 2000 കോടി രൂപ വിലവരും. സമീപകാലത്ത് നടന്ന ഏറ്റവും വലിയ മയക്കുമരുന്ന് വേട്ടയാണിത്. നവി മുംബൈയിലെ ജവഹര്‍ലാല്‍ നെഹ്‌റു തുറമുഖത്തെത്തിച്ച് അവിടെ നിന്ന് പഞ്ചാബിലേക്ക് റോഡ് മാര്‍ഗം കടത്താനായിരുന്നു പദ്ധതിയെന്ന് ഡി.ആര്‍.ഐ പറഞ്ഞു. കണ്ടുകെട്ടിയ ഹെറോയിന്‍ രണ്ട് […]

മുംബൈ: നവി മുംബൈയില്‍ വന്‍ മയക്കുമരുന്ന് വേട്ട. ഇറാനില്‍ നിന്ന് കടല്‍ മാര്‍ഗം കടത്തിയ 2000 കോടിയുടെ മയക്കുമരുന്ന് മുംബൈയില്‍ ഡയറക്ടറേറ്റ് ഓഫ് റവന്യൂ ഇന്റലിജന്‍സ് പിടികൂടി. 283 കിലോഗ്രാം ഹെറോയിനാണ് പിടികൂടിയത്. ഇതിന് അന്താരാഷ്ട്ര മാര്‍ക്കറ്റില്‍ ഏകദേശം 2000 കോടി രൂപ വിലവരും. സമീപകാലത്ത് നടന്ന ഏറ്റവും വലിയ മയക്കുമരുന്ന് വേട്ടയാണിത്.

നവി മുംബൈയിലെ ജവഹര്‍ലാല്‍ നെഹ്‌റു തുറമുഖത്തെത്തിച്ച് അവിടെ നിന്ന് പഞ്ചാബിലേക്ക് റോഡ് മാര്‍ഗം കടത്താനായിരുന്നു പദ്ധതിയെന്ന് ഡി.ആര്‍.ഐ പറഞ്ഞു. കണ്ടുകെട്ടിയ ഹെറോയിന്‍ രണ്ട് പാത്രങ്ങളില്‍ ടാല്‍ക്കം കല്ലുകളാല്‍ ഒളിപ്പിച്ചു വെക്കുകയായിരുന്നു. മയക്കുമരുന്ന് വിതരണക്കാരനായ പഞ്ചാബ് സ്വദേശി പ്രഭ്ജിത് സിംഗിനെ അറസ്റ്റ് ചെയ്തു. കേസുമായി ബന്ധപ്പെട്ട് മധ്യപ്രദേശില്‍ നിന്ന് രണ്ടുപേരും വലയിലായിട്ടുണ്ട്.

നേരത്തെ ജൂണ്‍ 28ന് ഡെല്‍ഹി വിമാനത്താവളത്തില്‍ വെച്ച് രണ്ട് ദക്ഷിണാഫ്രിക്കന്‍ പൗരന്‍മാര്‍ മയക്കുമരുന്നുമായി അറസ്റ്റിലായിരുന്നു. 126 കോടിയുടെ ഹെറോയിനാണ് ഇവരില്‍ നിന്ന് പിടികൂടിയത്. ആറ് മാസത്തിനിടെ ഡെല്‍ഹി വിമാനത്താവളത്തില്‍ നിന്ന് 600 കോടിയുടെ ഹെറോയിനാണ് പിടികൂടിയത്.

Related Articles
Next Story
Share it