വിദ്യാലയ ഗുണമേന്മ വികസന പരിപാടി

നായന്മാര്‍മൂല: പ്രൈമറി വിഭാഗം കുട്ടികളുടെ ഭാഷ, ശാസ്ത്രം, സാമൂഹ്യ ശാസ്ത്രം, ഗണിത മേഖലയിലെ നൈപുണികള്‍ വികസിപ്പിക്കുന്നതിനായി എസ്.എസ്.കെയുടെ നേതൃത്വത്തില്‍ ആവിഷ്‌കരിച്ച ഇല പരിപാടിക്ക് നായന്മാര്‍മൂല തന്‍ബീഹുല്‍ ഇസ്ലാം ഹയര്‍ സെക്കണ്ടറി സ്‌കൂളില്‍ തുടക്കമായി. നായന്മാര്‍മൂല ജമാഅത്ത് പ്രസിഡണ്ട് എന്‍.എ. അബൂബക്കര്‍ ഹാജി ഉദ്ഘാടനം ചെയ്തു. സ്‌കൂള്‍ ഹെഡ്മാസ്റ്റര്‍ പി. നാരായണന്‍ മാസ്റ്റര്‍ അധ്യക്ഷത വഹിച്ചു. ബി.ആര്‍.സി ട്രെയിനര്‍ അഖില്‍ പദ്ധതി വിശദീകരണം നടത്തി. കുട്ടികള്‍ തയ്യാറാക്കിയ കേരളീയം പതിപ്പിന്റെ പ്രകാശനം പി.ടി.എ വൈസ് പ്രസിഡണ്ട് ഹനീഫ വിദ്യാനഗര്‍ […]

നായന്മാര്‍മൂല: പ്രൈമറി വിഭാഗം കുട്ടികളുടെ ഭാഷ, ശാസ്ത്രം, സാമൂഹ്യ ശാസ്ത്രം, ഗണിത മേഖലയിലെ നൈപുണികള്‍ വികസിപ്പിക്കുന്നതിനായി എസ്.എസ്.കെയുടെ നേതൃത്വത്തില്‍ ആവിഷ്‌കരിച്ച ഇല പരിപാടിക്ക് നായന്മാര്‍മൂല തന്‍ബീഹുല്‍ ഇസ്ലാം ഹയര്‍ സെക്കണ്ടറി സ്‌കൂളില്‍ തുടക്കമായി. നായന്മാര്‍മൂല ജമാഅത്ത് പ്രസിഡണ്ട് എന്‍.എ. അബൂബക്കര്‍ ഹാജി ഉദ്ഘാടനം ചെയ്തു. സ്‌കൂള്‍ ഹെഡ്മാസ്റ്റര്‍ പി. നാരായണന്‍ മാസ്റ്റര്‍ അധ്യക്ഷത വഹിച്ചു. ബി.ആര്‍.സി ട്രെയിനര്‍ അഖില്‍ പദ്ധതി വിശദീകരണം നടത്തി. കുട്ടികള്‍ തയ്യാറാക്കിയ കേരളീയം പതിപ്പിന്റെ പ്രകാശനം പി.ടി.എ വൈസ് പ്രസിഡണ്ട് ഹനീഫ വിദ്യാനഗര്‍ നിര്‍വ്വഹിച്ചു. മദര്‍ പി.ടി.എ പ്രസിഡണ്ട് നസീബ, എ.എല്‍. അമീന്‍, എ.എ. ശബീര്‍, പി.ഐ.എ ലത്തീഫ്, ടി. അഷ്‌റഫ്, ഷോളി ടീച്ചര്‍, സി.എല്‍. മുഹമ്മദ് സാബിഖ് പ്രസംഗിച്ചു. കുട്ടികളുടെ വിവിധ കലാപരിപാടികളും പവര്‍ പോയിന്റ് പ്രസന്റേഷനും നടന്നു.

Related Articles
Next Story
Share it