വര്‍ഗീയത തുടച്ചുമാറ്റാന്‍ സാംസ്‌കാരികാവബോധത്തിന് ഊന്നല്‍ നല്‍കണം-മന്ത്രി കടന്നപ്പള്ളി

പാലക്കുന്ന്: നമ്മുടെ മനസിനകത്താണ് വര്‍ഗീയത അടക്കമുള്ള എല്ലാ ദുഷ്ടചിന്തകളും പിറവിയെടുക്കുന്നതെന്ന് മന്ത്രി കടന്നപ്പള്ളി രാമചന്ദ്രന്‍ പറഞ്ഞു. ഇവിടെ പൊലീസുണ്ട് പട്ടാളമുണ്ട് നിയമ വ്യവസ്ഥകളുണ്ട്. എന്നിട്ടും ഇവിടെ വര്‍ഗീയ കലാപങ്ങള്‍ പടരുകയാണ്. നാട്ടില്‍ സമാധാനം പുനഃസ്ഥാപിക്കാനാവുന്നില്ല. മനസ്സിനെ സംശുദ്ധമാക്കാന്‍ വിദ്യാഭ്യാസത്തിലൂടെ സാംസ്‌കാരിക അവബോധം സൃഷ്ടിക്കാന്‍ നമുക്കാവണം. വിദ്യാലയങ്ങള്‍ അതിനുള്ള വേദികൂടിയാവണം. പാലക്കുന്ന് ഭഗവതി ക്ഷേത്ര വിദ്യാഭ്യാസ സമിതിയുടെ ഒരു വര്‍ഷം നീണ്ട സുവര്‍ണജൂബിലി ആഘോഷ പരിപാടിയുടെ സമാപന സമ്മേളനം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. ആഘോഷ കമ്മിറ്റി ചെയര്‍മാന്‍ […]

പാലക്കുന്ന്: നമ്മുടെ മനസിനകത്താണ് വര്‍ഗീയത അടക്കമുള്ള എല്ലാ ദുഷ്ടചിന്തകളും പിറവിയെടുക്കുന്നതെന്ന് മന്ത്രി കടന്നപ്പള്ളി രാമചന്ദ്രന്‍ പറഞ്ഞു. ഇവിടെ പൊലീസുണ്ട് പട്ടാളമുണ്ട് നിയമ വ്യവസ്ഥകളുണ്ട്. എന്നിട്ടും ഇവിടെ വര്‍ഗീയ കലാപങ്ങള്‍ പടരുകയാണ്. നാട്ടില്‍ സമാധാനം പുനഃസ്ഥാപിക്കാനാവുന്നില്ല. മനസ്സിനെ സംശുദ്ധമാക്കാന്‍ വിദ്യാഭ്യാസത്തിലൂടെ സാംസ്‌കാരിക അവബോധം സൃഷ്ടിക്കാന്‍ നമുക്കാവണം. വിദ്യാലയങ്ങള്‍ അതിനുള്ള വേദികൂടിയാവണം. പാലക്കുന്ന് ഭഗവതി ക്ഷേത്ര വിദ്യാഭ്യാസ സമിതിയുടെ ഒരു വര്‍ഷം നീണ്ട സുവര്‍ണജൂബിലി ആഘോഷ പരിപാടിയുടെ സമാപന സമ്മേളനം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.
ആഘോഷ കമ്മിറ്റി ചെയര്‍മാന്‍ കെ.കുഞ്ഞിരാമന്‍ എം.എല്‍.എ അധ്യക്ഷത വഹിച്ചു. വ്യവസായ പ്രമുഖന്‍ വി.കരുണാകരന്‍ മംഗളൂരിനെ യോഗത്തില്‍ ആദരിച്ചു. സമിതി പ്രസിഡണ്ട് പി.വി.രാജേന്ദ്രന്‍, മുന്‍ എം.എല്‍.എ കെ.വി.കുഞ്ഞിരാമന്‍, ക്ഷേത്ര ഭരണ സമിതി പ്രസിഡണ്ട് കെ.ബാലകൃഷ്ണന്‍, യുവജന ക്ഷേമ ബോര്‍ഡ് മെമ്പര്‍ കെ.മണികണ്ഠന്‍, അംബിക പരിപാലന സംഘം പ്രസിഡണ്ട് സി.എച്ച്.നാരായണന്‍, വി.കരുണാകരന്‍, ബി.ടി.ജയറാം, പള്ളം നാരായണന്‍, രവീന്ദ്രന്‍ കൊക്കാല്‍, പി.വി.ഭാസ്‌കരന്‍, കെ.വി.കരുണാകരന്‍ എന്നിവര്‍ പ്രസംഗിച്ചു. രാവിലെ നടന്ന വിദ്യാഭ്യാസ സമ്മേളനം ജില്ലാ പഞ്ചായത്ത് അംഗം ഡോ.വി.പി.പി.മുസ്തഫ ഉദ്ഘാടനം ചെയ്തു. അംബിക സ്‌കൂള്‍ പ്രിന്‍സിപ്പല്‍ പി.മാധവന്‍ അധ്യക്ഷത വഹിച്ചു.
സമിതിയുടെ തുടക്കത്തില്‍ പ്രിന്‍സിപ്പലും അധ്യാപകരുമായിരുന്ന സി.സുബ്രായ, എന്‍.പി.വത്സല, എ.ദാമോദരന്‍ നായര്‍, ഉണ്ണികൃഷ്ണന്‍ കരിപ്പോടി, വി.രാമകൃഷ്ണന്‍ എന്നിവരെ ആദരിച്ചു. ഉച്ചക്ക് നടന്ന സാംസ്‌കാരിക സദസ് സിനിമ സംവിധായകന്‍ പ്രിയനന്ദനന്‍ ഉദ്ഘാടനം ചെയ്തു. കെ.വി.കുഞ്ഞിരാമന്‍ അദ്ധ്യക്ഷത വഹിച്ചു.

Related Articles
Next Story
Share it