റബീഅ് വിളംബര റാലിയും മദ്ഹ്<br>റസൂല്‍ പ്രഭാഷണവും 2, 3 തീയ്യതികളില്‍

ബദിയടുക്ക: നെല്ലിക്കട്ട സാല്‍ത്തടുക്ക ഹിഫഌല്‍ ഖുര്‍ആന്‍ ആന്റ് ദഅ്‌വ കോളേജ് കമ്മിറ്റിയുടെ റബീഹ് ക്യാമ്പയിനിന്റെ ഭാഗമായി ഒക്ടോബര്‍ 2, 3 ദിവസങ്ങളില്‍ റബീഅ് വിളബര റാലിയും മദ്ഹ് റസൂല്‍ പ്രഭാഷണവും നടക്കുന്നു.ക്യാമ്പയിന്റെ ഉദ്ഘാടനത്തോട് അനുബന്ധിച്ച് 2ന് വൈകിട്ട് അസര്‍ നിസ്‌കാരാനന്തരം എതിര്‍ത്തോട് ബേര്‍ക്ക മസ്ജിദ് പരിസരത്ത് നിന്ന് ആരംഭിക്കുന്ന റബീഅ് വിളംബര റാലിയുടെ വിജയത്തിന് വേണ്ടി വിപുലമായ സ്വാഗത സംഘം രൂപീകരിച്ചു. സ്വാഗത സംഘത്തിന്റെ ഓഫീസ് ഉദ്ഘാടനം മുഖ്യ രക്ഷാധികാരി ബേര്‍ക്ക അബ്ദുല്ല കുഞ്ഞി ഹാജി നിര്‍വ്വഹിച്ചു. […]

ബദിയടുക്ക: നെല്ലിക്കട്ട സാല്‍ത്തടുക്ക ഹിഫഌല്‍ ഖുര്‍ആന്‍ ആന്റ് ദഅ്‌വ കോളേജ് കമ്മിറ്റിയുടെ റബീഹ് ക്യാമ്പയിനിന്റെ ഭാഗമായി ഒക്ടോബര്‍ 2, 3 ദിവസങ്ങളില്‍ റബീഅ് വിളബര റാലിയും മദ്ഹ് റസൂല്‍ പ്രഭാഷണവും നടക്കുന്നു.
ക്യാമ്പയിന്റെ ഉദ്ഘാടനത്തോട് അനുബന്ധിച്ച് 2ന് വൈകിട്ട് അസര്‍ നിസ്‌കാരാനന്തരം എതിര്‍ത്തോട് ബേര്‍ക്ക മസ്ജിദ് പരിസരത്ത് നിന്ന് ആരംഭിക്കുന്ന റബീഅ് വിളംബര റാലിയുടെ വിജയത്തിന് വേണ്ടി വിപുലമായ സ്വാഗത സംഘം രൂപീകരിച്ചു. സ്വാഗത സംഘത്തിന്റെ ഓഫീസ് ഉദ്ഘാടനം മുഖ്യ രക്ഷാധികാരി ബേര്‍ക്ക അബ്ദുല്ല കുഞ്ഞി ഹാജി നിര്‍വ്വഹിച്ചു. എസ്.വൈ.എസ് ജില്ലാ സെക്രട്ടറി റഷീദ് ബെളിഞ്ചം അധ്യക്ഷത വഹിച്ചു. മൂസ മൗലവി ഉബ്രങ്കള ആമുഖ പ്രഭാഷണം നടത്തി. ഇ.പി. ഹംസത്തുസഅദി സംഗമം ഉദ്ഘാടനം ചെയ്തു.
അബ്ദു സ്വമദ് ബാഖവി, ആദം ദാരിമി നാരമ്പാടി, റസാഖ് അര്‍ഷദി, എം.എച്ച് അഷ്‌റഫ് ഫൈസി, സിദ്ദീഖ് ബെളിഞ്ച, ജുനൈദ് റഹ്മാനി വിദ്യാഗിരി, എം.ഡി.മുഹമ്മദ് ദാരിമി, എരിയപ്പാടി മുഹമ്മദ് ഹാജി, ഇബ്രാഹിം നെല്ലിക്കട്ട, ഹനീഫ് കരിങ്ങപ്പള്ളം, ബി.കെ.ബഷീര്‍ പൈക്ക, മുഹമ്മദ് നെല്ലിക്കട്ട, ബലബാര്‍ അബ്ദുല്ല, അബ്ദു നെല്ലിക്കട്ട, ഹുസൈന്‍ ബേര്‍ക്ക സംബന്ധിച്ചു.

Related Articles
Next Story
Share it